ആദ്യരാത്രിയിൽ നവവരൻ ബിയറിൽ ഭാംഗ് കലർത്തിക്കൊടുത്തതിനെത്തുടർന്നു വിവാഹം ബന്ധം ഉപേക്ഷിച്ച് യുവതി. ഉത്തർപ്രദേശിലെ മിർസാപുരിലാണ് സംഭവം.
ഈമാസം 15നായിരുന്നു വാരണാസിയിലെ കാപ്സേതിയിലെ ഗ്രാമത്തിൽനിന്നുള്ള യുവതിയും മിർസാപുരിൽനിന്നുള്ള യുവാവും വിവാഹിതരാകുന്നത്. ആദ്യരാത്രിയിൽ പ്രതിശ്രുത വരൻ ബിയറിൽ ലഹരിവസ്തുവായ ഭാംഗ് കലർത്തുകയും യുവതിയെക്കൊണ്ടു കുടിപ്പിക്കുകയുമായിരുന്നു.
ലഹരിയാണു താൻ കുടിക്കുന്നതെന്നു യുവതിക്ക് അറിയില്ലായിരുന്നു. പിന്നാലെ ബോധംപോയ യുവതിക്കു പിറ്റേദിവസമാണ് യഥാർഥത്തിൽ സംഭവിച്ചതെന്താണെന്നു മനസിലായത്. തുടർന്നു മാതാപിതാക്കളെ വിളിച്ചുവരുത്തിയ യുവതി അവരോടൊപ്പം പോകുകയായിരുന്നു. തുടർന്ന്, യുവാവിനെതിരേ പോലീസിൽ പരാതി നൽകുകയും അഞ്ചാം നാൾ വിവാഹബന്ധം ഉപേക്ഷിക്കുകയും ചെയ്തു.