സൂ​പ്പ​ര്‍ ഹി​റ്റ് സൂ​ര്യ​വം​ശി

ബ്രി​​സ്‌​​ബെ​​യ്ന്‍: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ അ​​ടു​​ത്ത സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന 14കാ​​ര​​ന്‍ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ ബാ​​റ്റിം​​ഗ് വൈ​​ഭ​​വം വീ​​ണ്ടും. ഓ​​സ്‌​​ട്രേ​​ലി​​യ അ​​ണ്ട​​ര്‍ 19 ടീ​​മി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീ​​മി​​നാ​​യി സൂ​​ര്യ​​വം​​ശി​​യു​​ടെ സൂ​​പ്പ​​ര്‍ ഹി​​റ്റ് ബാ​​റ്റിം​​ഗ്. 68 പ​​ന്തി​​ല്‍ ആ​​റ് സി​​ക്‌​​സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്കം സൂ​​ര്യ​​വം​​ശി 70 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീം 51 ​​റ​​ണ്‍​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്‌​​കോ​​ര്‍: ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19, 49.4 ഓ​​വ​​റി​​ല്‍ 300. ഓ​​സ്‌​​ട്രേ​​ലി​​യ അ​​ണ്ട​​ര്‍ 19, 47.2 ഓ​​വ​​റി​​ല്‍ 249.

ലോ​​ക റി​​ക്കാ​​ര്‍​ഡ്
രാ​​ജ്യാ​​ന്ത​​ര യൂ​​ത്ത് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സി​​ക്‌​​സ് എ​​ന്ന റി​​ക്കാ​​ര്‍​ഡും ഇ​​തോ​​ടെ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​യു​​ടെ ഉ​​ന്മു​​ക്ത് ച​​ന്ദി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന 38 സി​​ക്‌​​സ് എ​​ന്ന റി​​ക്കാ​​ര്‍​ഡാ​​ണ് സൂ​​ര്യ​​വം​​ശി പ​​ഴ​​ങ്ക​​ഥ​​യാ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ നേ​​ടി​​യ ആ​​റ് സി​​ക്‌​​സ് ചേ​​ര്‍​ന്ന​​തോ​​ടെ സൂ​​ര്യ​​വം​​ശി​​യു​​ടെ യൂ​​ത്ത് ഏ​​ക​​ദി​​ന ക​​രി​​യ​​റി​​ല്‍ ഇ​​തു​​വ​​രെ 41 സി​​ക്‌​​സ് ആ​​യി. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ സ​​വാ​​ദ് അ​​ബ്രാ​​ര്‍ (35 സി​​ക്‌​​സ്) ആ​​ണ് പ​​ട്ടി​​ക​​യി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ഇ​​ന്ത്യ​​യു​​ടെ യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ (30 സി​​ക്‌​​സ്) അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​ണ്ട്.

മ​​ത്സ​​ര​​ത്തി​​ല്‍ സൂ​​ര്യ​​വം​​ശി​​ക്കൊ​​പ്പം വി​​ഹാ​​ന്‍ മ​​ല്‍​ഹോ​​ത്ര​​യും (74 പ​​ന്തി​​ല്‍ 70) അ​​ഭി​​ജ്ഞാ​​ന്‍ കു​​ണ്ഡു​​വും (64 പ​​ന്തി​​ല്‍ 71) അ​​ര്‍​ധ​​സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി. 301 റ​​ണ്‍​സ് വി​​ജ​​യ ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ ഓ​​സ്‌​​ട്രേ​​ലി​​യ അ​​ണ്ട​​ര്‍ 19നു​​വേ​​ണ്ടി ആ​​റാം ന​​മ്പ​​റാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ ജെ​​യ്ഡ​​ന്‍ ഡ്രാ​​പ്പ​​ര്‍ സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി (72 പ​​ന്തി​​ല്‍ 107). തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം സ്വ​​ന്ത​​മാ​​ക്കി ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീം ​​പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്നാം ഏ​​ക​​ദി​​നം നാ​​ളെ ബ്രി​​സ്‌​​ബെ​​യ്‌​​നി​​ല്‍ ന​​ട​​ക്കും.

Related posts

Leave a Comment