“ഫു​ട്ബോ​ൾ ക​ളി മാ​ത്ര​മ​ല്ല, ജീ​വി​ത​വു​മാ​യി​രു​ന്നു’; സു​ശാ​ന്ത് മാ​ത്യു ബൂ​ട്ട​ഴി​ച്ചു

കോ​ഴി​ക്കോ​ട്: ഐ​എ​സ്എ​ൽ ച​രി​ത്ര​ത്തി​ലെ ത​ന്നെ മ​നോ​ഹ​ര​മാ​യ ഗോ​ളു​ക​ളി​ൽ ഒ​ന്നി​ന്‍റെ ഉ​ട​മ സു​ശാ​ന്ത് മാ​ത്യു പ്രൊ​ഫ​ഷ​ണ​ൽ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ക്കു​ന്നു. മ​ല​യാ​ളി താ​ര​മാ​യ സു​ശാ​ന്ത് ത​ന്നെ​യാ​ണു വി​വ​രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്.

ജീ​വി​ത​ത്തി​ൽ ഒ​രു കാ​ര്യ​ത്തി​നു​വേ​ണ്ടി എ​ത്ര പ​രി​ശ്ര​മി​ക്കു​ന്നു​വോ അ​ത്ര ത​ന്നെ വി​ഷ​മ​ക​ര​മാ​യി​രി​ക്കും അ​ത് ഉ​പേ​ക്ഷി​ക്കാ​ൻ. ഫു​ട്ബോ​ൾ ക​ളി മാ​ത്ര​മാ​യി​രു​ന്നി​ല്ല, അ​ത് എ​ന്‍റെ ജീ​വി​ത​മാ​യി​രു​ന്നു. ഇ​ത്ര​യും കാ​ലം സ്വ​പ്ന​തു​ല്ല്യ​മാ​യ ജീ​വി​ത​മാ​ണ് ഫു​ട്ബോ​ൾ ന​ൽ​കി​യ​ത്. ക​ളി​ച്ച ക്ല​ബ്ബു​ക​ൾ​ക്കും പ​രി​ശീ​ലി​പ്പി​ച്ച​വ​ർ​ക്കു​മെ​ല്ലാം ന​ന്ദി പ​റ​യു​ന്നു- സു​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഈ​സ്റ്റ് ബം​ഗാ​ൾ, മോ​ഹ​ൻ ബ​ഗാ​ൻ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, വാ​സ്കോ എ​സ്സി ഗോ​വ, റെ​ഡ് ഡെ​വി​ൾ​സ്, മ​ഹീ​ന്ദ്ര യു​നൈ​റ്റ​ഡ്, നെ​രോ​ക എ​ഫ്സി, പൂ​ന സി​റ്റി, എ​ഫ്സി കൊ​ച്ചി​ൻ, തു​ട​ങ്ങി നി​ര​വ​ധി ക്ല​ബു​ക​ൾ​ക്കാ​യി സു​ശാ​ന്ത് മാ​ത്യു ക​ളി​ച്ചി​ട്ടു​ണ്ട്. 1997-ൽ ​എ​ഫ്സി. കൊ​ച്ചി​നി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം.

2015-ൽ ​ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു​വേ​ണ്ടി നേ​ടി​യ ലോം​ഗ് റേ​ഞ്ച​ർ ഗോ​ളി​ന്‍റെ പേ​രി​ലാ​ണ് സു​ശാ​ന്തി​നെ ഇ​പ്പോ​ഴും ക​ളി ആ​രാ​ധ​ക​ർ ഓ​ർ​മി​ക്കു​ന്ന​ത്.

Related posts