വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ രസികല പ്രിയരാജിനെതിരെ ഭർത്താവിന്റെ ഫോണിൽ വിളിച്ച് അധിക്ഷേപം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ സ്വാതീഷ് സത്യനെ അന്വേഷണ വിധേയമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു.
അറിയിപ്പ് ദേശീയ സെക്രട്ടറി ആർ. ശ്രാവൺ റാവു രേഖാമൂലം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ മാസം 31ന് ഇദ്ദേഹത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ രസികലയുടെ ഭർത്താവ് പ്രിയരാജ് നൽകിയ പരാതിയിൽ സ്വാതീഷിനെയും സഹപ്രവർത്തകനായ രാജേഷിനെയും പ്രതി ചേർത്ത് പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ മാസം 13 ന് പ്രിയരാജ് സ്വാതീഷിനെ ഫോണിൽ വിളിച്ച സമയത്താണ് രാജേഷുമായി ചേർന്ന് അധിക്ഷേപിച്ചത്.