കേരളത്തിലും ‘റിസോര്‍ട്ട് രാഷ്ട്രീയം’ ! സ്വപ്‌നയും സന്ദീപും ബംഗളുരുവിലേക്ക് പോയത് രണ്ടു ദിവസം വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിച്ച ശേഷം…

ബംഗളുരുവില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ആദ്യം മുങ്ങിയത് വര്‍ക്കലയിലേക്കെന്ന് വിവരം.

തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിനു തലേദിവസമായിരുന്നു ഇവര്‍ വര്‍ക്കലയിലേക്ക് മുങ്ങിയത്.

ഇവിടെ ഒരു റിസോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങുകയും ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം കൃത്യമായി മുങ്ങാന്‍ ഇവര്‍ക്ക് സഹായം ചെയ്തതാരെന്ന് അന്വേഷിക്കുന്നുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വിവരം ഇവര്‍ മുന്‍കൂട്ടി അറിഞ്ഞതായും സംശയിക്കേണ്ടിയിരിക്കുന്നു.

സ്വപ്‌നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന ചില പ്രദേശവാസികളാണ് വര്‍ക്കലയില്‍ ഇവര്‍ക്ക് സഹായം ചെയ്തു നല്‍കിയതെന്നാണ് സൂചന.

ബംഗളൂരുവിലേക്ക് പോകാനുള്ള പണവും ഇവിടെനിന്ന് ലഭിച്ചു. രണ്ടു ദിവസം റിസോര്‍ട്ടില്‍ തങ്ങിയ ശേഷം ഇവര്‍ ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.

സ്വപ്നയും സന്ദീപും വര്‍ക്കലയില്‍ തങ്ങിയ സംഭവത്തെക്കുറിച്ച് എന്‍.ഐ.എ. സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശികളടക്കം ഒട്ടേറെ സഞ്ചാരികള്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വര്‍ക്കല.

അതിനാല്‍തന്നെ വര്‍ക്കല കേന്ദ്രീകരിച്ച് പ്രതികള്‍ എന്തെങ്കിലും ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment