മൂന്നു വര്‍ഷത്തിലേറെ ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ഒരു ഘട്ടത്തിലും അദ്ദേഹത്തെ ചതിച്ചിട്ടില്ലെന്നും സ്വപ്‌ന സുരേഷ്. തന്റെ പഴ്സണല്‍ കമ്പാനിയനായിരുന്നു ശിവശങ്കറെന്നും സ്വപ്ന തുറന്നടിച്ചു.സ്വര്‍ണക്കടത്തു വിവാദത്തില്‍ തന്നെ കുടുക്കിയത് സ്വപ്നയാണെന്ന് ‘അശ്വത്ഥമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ ശിവശങ്കര്‍ പരാമര്‍ശിച്ചിരുന്നു. അതിനെതിരേയാണ് ഇപ്പോള്‍ സ്വപ്ന വിവിധ ചാനലുകളിലൂടെ രംഗത്തെത്തിയത്.സ്വപ്‌നയുടെ വാക്കുകള്‍ ഇങ്ങനെ…കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. സ്ത്രീയായതിനാല്‍ എന്നെ താറടിക്കുന്നു. ചീത്തപ്പേരുമാത്രമാണ് എനിക്കുള്ള സമ്പാദ്യം. കോണ്‍സുലേറ്റില്‍നിന്നു സ്പെയ്സ് പാര്‍ക്കില്‍ ജോലി ശരിയാക്കിത്തന്നതു ശിവശങ്കറായിരുന്നു. അദ്ദേഹത്തെ പോലെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ഐ ഫോണ്‍ കൊടുത്തു ചതിക്കാന്‍മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അതു ശരിയല്ല. ആരെയും ദ്രോഹിക്കാനില്ല, ചെളിവാരിയെറിയാനും. ഐ ഫോണ്‍ മാത്രമല്ല, ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. പൊതുജനത്തെ വിശ്വസിപ്പിക്കാനായി ഞാന്‍ പുസ്തകം…
Read MoreTag: swapna
ഇത് പഴയ പരിപാടി തന്നെ ! ആദ്യത്തെ പെട്ടി തുറന്നപ്പോള്‍ മതഗ്രന്ഥങ്ങള്‍ ബാക്കിയുള്ളവ തുറന്നു നോക്കാതെ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടു പോയി; മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു…
ദുബായില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ അയച്ച പാഴ്‌സലുകള്‍ക്ക് ഒരു രേഖയും ഇല്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി കെ.ടി ജലീലിനു മേലുള്ള കുരുക്ക് മുറുകുന്നു. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്തു വന്നത്. ഈ പാഴ്‌സലുകളുടെ ഉറവിടമോ ലക്ഷ്യ സ്ഥാനമോ വ്യക്തമല്ലെന്നതാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.അത്തരം പാഴ്‌സലാണ് കേരള സര്‍ക്കാരിന്റെ വാഹനത്തില്‍ കൊണ്ടുപോയതും വിതരണം ചെയ്തതും. ഇടപാടുകള്‍ എല്ലാം യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു എന്നത് വ്യക്തമായ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു കസ്റ്റംസിനു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാറിന്റെ രേഖാമൂലമുള്ള മറുപടി.യും ജലീലിനെ വെട്ടിലാക്കും. യു.എ.ഇയില്‍നിന്നു നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിച്ചു വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്. തന്റെ അറിവോടെ ഇക്കാര്യം നടന്നിട്ടില്ലെന്നും ഇ-മെയിലിലൂടെ സുനില്‍ കുമാര്‍ വിശദീകരിച്ചതോടെ അന്വേഷണം മുന്‍ പ്രോട്ടോകോള്‍…
Read Moreകൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ആ ‘മാഡം സ്വപ്‌നയോ’ ? പള്‍സര്‍ സുനി തുറന്നു പറഞ്ഞിട്ടു പോലും അന്വേഷിക്കാന്‍ പോലീസ് മിനക്കെടാഞ്ഞത് ആ മാഡം സ്വപ്‌ന ആയിരുന്നതിനാല്‍ എന്ന സംശയം ബലപ്പെടുന്നു…
മലയാള സിനിമയെ ആകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. സിനിമസെറ്റില്‍ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങും വഴി നടിയെ തട്ടിക്കൊണ്ടു പോയി ബലപ്രയോഗം നടത്തുകയും വീഡിയോ ഷൂട്ട് ചെയ്ത് വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. നടന്‍ ദിലീപ് വരെ ഉള്‍പ്പെട്ട കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. പത്താം പ്രതിയായ നടന്‍ ദിലീപ് സംഭവത്തില്‍ അറസ്റ്റില്‍ ആയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍ അറസ്റ്റിലായ ഒന്നാംപ്രതി പള്‍സര്‍ സുനി ഇപ്പോഴും ജയില്‍ തന്നെ തുടരുകയാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പേരായിരുന്നു മാഡം. കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച കോളിനെ കുറിച്ച് ഇരയും മൊഴി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം അന്ന് മെനക്കെട്ടില്ല. ആദ്യമൊക്കെ കേസില്‍ കാവ്യമാണ് മാഡമെന്നും പിന്നെ കാവ്യയുടെ അമ്മയിലേക്കും പിന്നീട് റിമി…
Read Moreഅതായിരുന്നു അറ്റാഷെ കണ്ട ‘സ്വപ്‌നം’ ! റാഷിദ് അല്‍ സലാമിയും സ്വപ്‌നയും തമ്മിലുള്ളത് ഒരു പ്രത്യേക ‘നയതന്ത്ര ബന്ധം’; അറ്റാഷെയെ കുടുക്കാന്‍ എന്‍ഐഎ സംഘം ദുബായിലേക്ക്…
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമിയ്ക്ക് സ്വപ്‌നയുമായുണ്ടായിരുന്നത് നയതന്ത്ര ‘പരിരക്ഷ’യില്‍ കവിഞ്ഞ ബന്ധമെന്ന് റിപ്പോര്‍ട്ട്. കോണ്‍സല്‍ ജനറല്‍ സ്വപ്നയുമായി ഔദ്യോഗിക തലത്തിനപ്പുറമുള്ള അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പണിപാളുമെന്ന് മനസ്സിലായപ്പോഴാണ് അറ്റാഷെ ഇന്ത്യ വിട്ടത്. അതിനിടെ മന്ത്രി കെ ടി ജലിലുമായുള്ള നയതന്ത്ര പ്രതിനിധിയുടെ വാട്സാപ്പ് സന്ദേശവും എല്ലാ പരിധിയും ചട്ടവും ലംഘിക്കുന്നതാണ്. ഇതെല്ലാം ഗൗരവമേറിയ ചര്‍ച്ചയ്ക്ക് വിധേയമാകുമ്പോഴായിരുന്നു അറ്റാഷെയുടെ മടങ്ങി പോക്ക്. മൂന്നു ദിവസം മുമ്പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായിലേക്ക് കടന്നത്. കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരിലാണ്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നതും അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. നയതന്ത്ര പരിരക്ഷ യുഎഇക്കാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് എന്‍.ഐ.എ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുണ്ടാക്കിയ ബന്ധവും…
Read Moreമുഖ്യമന്ത്രി പിണറായി കഴിവുകെട്ടവന്‍ ! ഒപ്പിടുന്നതു പോലും താന്‍ ചൂണ്ടിക്കാണിക്കുന്നിടത്തെന്ന് ശിവശങ്കര്‍ പറയുമായിരുന്നെന്ന് സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തി ? സ്വര്‍ണക്കടത്തു കേസില്‍ പുതിയ വഴിത്തിരിവുകള്‍…
സ്വര്‍ണക്കടത്തു കേസില്‍ കാര്യങ്ങള്‍ വേറെ വഴിയിലേക്ക് തിരിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കഴിവില്ലെന്നും കാര്യങ്ങളെല്ലാം താനാണ് തീരുമാനിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അവകാശപ്പെട്ടിരുന്നതായി സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒരു മലയാളം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വപ്‌നയോടൊത്തുള്ള മദ്യപാന സദസ്സുകളിലാണ് ശിവശങ്കര്‍ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ നിരത്തിയിരുന്നത് എന്നാണ് മൊഴി. പിണറായിയ്ക്ക് ഒരു കാര്യത്തെക്കുറിച്ചും ധാരണയില്ലെന്നും എല്ലാം താനാണ് പറഞ്ഞു കൊടുക്കുന്നതെന്നും പണം കിട്ടിയാല്‍ എല്ലാം നടക്കുമെന്നും ശിവശങ്കര്‍ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ള പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ടിനോട് എന്‍ഐഎയോ കസ്റ്റംസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശിവശങ്കറിനെതിരേ മുഖ്യമന്ത്രി വകുപ്പുതല നടപടിയ്‌ക്കൊരുങ്ങുകയാണെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. ശിവശങ്കറിനെതിരേ കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചിട്ടു…
Read Moreകേരളത്തിലും ‘റിസോര്‍ട്ട് രാഷ്ട്രീയം’ ! സ്വപ്‌നയും സന്ദീപും ബംഗളുരുവിലേക്ക് പോയത് രണ്ടു ദിവസം വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിച്ച ശേഷം…
ബംഗളുരുവില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ആദ്യം മുങ്ങിയത് വര്‍ക്കലയിലേക്കെന്ന് വിവരം. തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിനു തലേദിവസമായിരുന്നു ഇവര്‍ വര്‍ക്കലയിലേക്ക് മുങ്ങിയത്. ഇവിടെ ഒരു റിസോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങുകയും ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം കൃത്യമായി മുങ്ങാന്‍ ഇവര്‍ക്ക് സഹായം ചെയ്തതാരെന്ന് അന്വേഷിക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വിവരം ഇവര്‍ മുന്‍കൂട്ടി അറിഞ്ഞതായും സംശയിക്കേണ്ടിയിരിക്കുന്നു. സ്വപ്‌നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന ചില പ്രദേശവാസികളാണ് വര്‍ക്കലയില്‍ ഇവര്‍ക്ക് സഹായം ചെയ്തു നല്‍കിയതെന്നാണ് സൂചന. ബംഗളൂരുവിലേക്ക് പോകാനുള്ള പണവും ഇവിടെനിന്ന് ലഭിച്ചു. രണ്ടു ദിവസം റിസോര്‍ട്ടില്‍ തങ്ങിയ ശേഷം ഇവര്‍ ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. സ്വപ്നയും സന്ദീപും വര്‍ക്കലയില്‍ തങ്ങിയ സംഭവത്തെക്കുറിച്ച് എന്‍.ഐ.എ. സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശികളടക്കം ഒട്ടേറെ സഞ്ചാരികള്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വര്‍ക്കല. അതിനാല്‍തന്നെ വര്‍ക്കല…
Read Moreഎല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് കുടുക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ് അവന്‍ കരഞ്ഞു ! ഒളിവില്‍ കഴിയുമ്പോള്‍ സന്ദീപ് ഫോണ്‍വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി അമ്മ
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപ് നായര്‍ ഒളിവില്‍ കഴിയുന്നതിനിടെ വിളിച്ചതായി അമ്മ ഉഷയുടെ വെളിപ്പെടുത്തല്‍. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവെക്കാനും തന്നെ പെടുത്താന്‍ ശ്രമിക്കുന്നതായും പറഞ്ഞ് സന്ദീപ് കരഞ്ഞുവെന്നും അമ്മ ഉഷ വെളിപ്പെടുത്തി. ധാരാളം കടങ്ങളുണ്ട്. പഴയ ആഡംബരക്കാര്‍ വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും ഇക്കാര്യമെല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് പറഞ്ഞതായി അമ്മ ഉഷ വ്യക്തമാക്കി. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്‌ന സുരേഷ് , നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതേ സമയം സ്വപ്‌നയുടെ മകള്‍ തന്റെ ജീവന്‍ അപകടത്തിലാണെന്ന് സുഹൃത്തിനോടു പറഞ്ഞതായി…
Read Moreഈശ്വരാ കുടുംബം മുഴുവന്‍ കള്ളന്മാരാണോ ! കുടുംബത്തോടെ സ്വര്‍ണം കടത്തുന്നവര് നിരവധി;വിസിറ്റിംഗ് വിസയില്‍ പറന്നു നടന്ന് സ്വര്‍ണം കടത്തുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നു; കാരിയര്‍മാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളും സജീവം…
സംസ്ഥാനത്ത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് വന്‍ ലോബി. പലരും കുടുംബത്തോടെയാണ് സ്വര്‍ണം കടത്തുന്നത്. സ്വര്‍ണം കടത്താന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നവരാണ് ഈ മേഖലയില്‍ വിജയം കൊയ്യുന്നത്. ഒരാള്‍ തന്റെ ഐഡിയ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കില്ല. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ ചെലവെല്ലാം കഴിഞ്ഞ് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ലാഭം കിട്ടും. ചിലപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ധാരണയുണ്ടാക്കിയായിരിക്കും സ്വര്‍ണക്കടത്ത്. അപ്പോള്‍ അവര്‍ക്കും വീതം കൊടുക്കേണ്ടി വരും. ഇപ്പോള്‍ ഈ വഴിയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഗോള്‍ഡ് കാരിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ഏജന്‍സി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഒട്ടുമിക്കവരും പണത്തിന്റെ പ്രലോഭനത്തില്‍ മയങ്ങിയാണ് കാരിയര്മാരാകുന്നതെങ്കിലും ചിലരെ ഭീഷണിപ്പെടുത്തി കാരിയര്‍മാരാക്കുന്നുണ്ടെന്നാണ് വിവരം. ഗള്‍ഫില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഏജന്റുമാര്‍ മുഖ്യമായും നോട്ടമിടുന്നത്. പിടിക്കപ്പെട്ടാല്‍ പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്യും. വിസിറ്റിംഗ് വിസയ്ക്ക് പോകുന്ന സ്ത്രീകളും പുരുഷന്മാരുമടക്കം…
Read More