മാട്രിമോണി വഴി പരിചയപ്പെട്ട യുവാവിനെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹമെന്ന സങ്കൽപ്പം എനിക്കിഷ്ടമാണ്. ലോക്ഡൗൺ സമയത്ത് ഞാൻ വളരെ എൻജോയ് ചെയ്തു. മാട്രിമോണിയലിൽ പരസ്യം കൊടുത്തു. ദിവസവും ഒരോ പയ്യനെ കാണും. എന്റെ ഫോട്ടോ കൊടുത്തിരുന്നു. അതിൽ എനിക്ക് നാണമോ പേടിയോ ഇല്ലായിരുന്നു. ഒരുപാട് എൻക്വയറികൾ വരും. തിങ്കളാഴ്ച ഒരാളോട് സംസാരിക്കും. അത് സെറ്റാവില്ല.
ചൊവ്വാഴ്ച മറ്റൊരാളോട് സംസാരിക്കും. അത് ഒരു പരിധി വരെ സെറ്റാകും. അത് ഒരാഴ്ച പോകും. ഒരു ആർമി ഓഫീസറുമായി സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ ഭയങ്കരമായി സെറ്റായി. ഇന്ന് വരെയും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ഇപ്പോഴും സംസാരിക്കും. കാണാതെ തന്നെ ആ കണക്ഷൻ വന്നു. രണ്ട് മാസം ഞങ്ങൾ സംസാരിച്ചു.
കല്യാണം ഫിക്സ് ആകുന്നത് പോലെയായിരുന്നു. സിനിമകൾ അദ്ദേഹത്തിന് ഇഷ്ടമാണ്. പൊതുവെ ആർമി ഓഫീസർമാർക്ക് അത് ഇഷ്ടമല്ല. ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. വാരണം ആയിരത്തിലേത് പോലെയാണ് എനിക്കിവിടെ. ഇങ്ങോട്ട് വാ എന്നൊക്കെ പറഞ്ഞു. ആ രണ്ട് മാസം രസമായിരുന്നു. അതിന് ശേഷം ജാതകത്തിൽ പ്രശ്നം കാരണം അത് സെറ്റായില്ല.
അതുകൊണ്ട് ഞങ്ങൾ സെറ്റായില്ല. ഇപ്പോൾ അദ്ദേഹവും വിവാഹം ചെയ്തു. ഞാനും വിവാഹം ചെയ്തു. എന്നാൽ ഇപ്പോഴും ആ ഫ്രണ്ട്ഷിപ്പ് ഞങ്ങൾക്കിടയിലുണ്ട്. പ്രേമിന് ഇതറിയാം. കല്യാണത്തിന് ഞങ്ങൾ രണ്ട് പേരുമാണ് അദ്ദേഹത്തെ ക്ഷണിച്ചത്. പക്ഷെ അദ്ദേഹം വന്നില്ല. ആർമി ഓഫീസർമാർക്ക് പെട്ടെന്ന് ലീവ് ലഭിക്കില്ലല്ലോ സ്വാസിക പറഞ്ഞു.