‘സ്വാതന്ത്ര്യ വീർ സവർക്കർ’ ട്രെയിലർ പുറത്തിറങ്ങി; പതിറ്റാണ്ടുകളായുള്ള പ്രചരണങ്ങളെ തകർക്കുമെന്ന് രൺദീപ് ഹൂഡ

വി.​ഡി സ​വ​ർ​ക്ക​റു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന ‘സ്വാ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ’ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ വി.​ഡി സ​വ​ര്‍​ക്ക​റു​ടെ ജീ​വി​തം ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. മാ​ർ​ച്ച് 22ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. ര​ണ്‍​ദീ​പ് ഹൂ​ഡ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

സീ ​സ്റ്റു​ഡി​യോ​സ്, ആ​ന​ന്ദ് പ​ണ്ഡി​റ്റ്, ര​ൺ​ദീ​പ് ഹൂ​ഡ, സ​ന്ദീ​പ് സിം​ഗ്, യോ​ഗേ​ഷ് ര​ഹാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. രൂ​പ പ​ണ്ഡി​റ്റ്, സാം ​ഖാ​ൻ, അ​ൻ​വ​ർ അ​ലി, പാ​ഞ്ചാ​ലി ച​ക്ര​വ​ർ​ത്തി എ​ന്നി​വ​ർ സ​ഹ​നി​ർ​മാ​താ​ക്ക​ളു​മാ​ണ്. ര​ൺ​ദീ​പ് ഹൂ​ഡ​യും, ഉ​ത്ക​ർ​ഷ് നൈ​താ​നി​യും ചേ​ർ​ന്നാ​ണു തി​ര​ക്ക​ഥ.

അ​ര്‍​വി​ന്ദ് കൃ​ഷ്ണ​യാ​ണ് ഛായാ​ഗ്ര​ഹ​ണം, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍ നി​ലേ​ഷ് വാ​ഗ്, എ​ഡി​റ്റിം​ഗ് രാ​ജേ​ഷ് പാ​ണ്ഡേ, പ​ശ്ചാ​ത്ത​ല സം​ഗീ​തം മ​ത്തി​യാ​സ് ഡ്യു​പ്ലെ​സി, സൗ​ണ്ട് ഡി​സൈ​ന്‍ ഗ​ണേ​ഷ് ഗം​ഗാ​ധ​ര​ന്‍, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ രൂ​പേ​ഷ് അ​ഭി​മ​ന്യു മാ​ലി, വ​സ്ത്രാ​ല​ങ്കാ​രം സ​ച്ചി​ന്‍ ലൊ​വ​ലേ​ക്ക​ര്‍, കാ​സ്റ്റിം​ഗ് പ​രാ​ഗ് മെ​ഹ്ത, മേ​ക്ക​പ്പ് ഡി​സൈ​ന്‍ രേ​ണു​ക പി​ള്ള, പ​ബ്ലി​സി​റ്റി പ​റു​ള്‍ ഗൊ​സെ​യ്ന്‍, വി​എ​ഫ്എ​ക്സ് വൈ​റ്റ് ആ​പ്പി​ള്‍ സ്റ്റു​ഡി​യോ, ഡി​ഐ പ്രൈം ​ഫോ​ക്ക​സ്, ക​ള​റി​സ്റ്റ് ആ​ന്‍​ഡ്രി​യാ​സ് ബ്രൂ​ക്ക​ല്‍, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് സ്റ്റു​ഡി​യോ ഉ​നൂ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണ​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഹി​ന്ദി​ക്കു പു​റ​മെ മ​റാ​ഠി​യി​ലും ചി​ത്രം പു​റ​ത്തി​റ​ങ്ങും.

അ​തേ​സ​മ​യം, ചി​ത്രം പ്രോ​പ​ഗ​ണ്ട​യ​ല്ലെ​ന്ന് ര​ൺ​ദീ​പ് പ​റ​ഞ്ഞ​ത് ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. സ​വ​ർ​ക്ക​ർ​ക്കെ​തി​രാ​യ പ്രോ​പ​ഗ​ണ്ട​ക​ളെ ത​ക​ർ​ക്കു​ന്ന​താ​കും ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment