എം​എ​ൽ​എ ഹോട്ടലിലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ നീ​ന്തി​ത്തു​ടി​ച്ചു; ടെ​ൻ​ഷ​ന​ടി​ച്ച് കോ​ണ്‍​ഗ്ര​സ്

ബം​ഗ​ളു​രു: ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ബം​ഗ​ളു​രു​വി​ൽ​നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ദീ​ർ​ഘ​യാ​ത്ര​യ്ക്കു​ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലെ ബ​ൻ​ജാ​ര ഹി​ൽ​സി​ലു​ള്ള താ​ജ് കൃ​ഷ്ണ ഹോ​ട്ട​ലി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​യെ കാ​ണാ​താ​യി.

എം​എ​ൽ​എ​യെ ബി​ജെ​പി ചാ​ടി​ച്ചു​കൊ​ണ്ടു​പോ​യെ​ന്ന ത​ര​ത്തി​ൽ ക്യാ​ന്പി​ൽ വാ​ർ​ത്ത​ക​ൾ പ​ര​ന്നു. എ​ന്നാ​ൽ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി. ബം​ഗ​ളു​രു​വി​ൽ​നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള 600 കി​ലോ​മീ​റ്റ​ർ ബ​സ് യാ​ത്ര​യു​ടെ ക്ഷീ​ണ​മ​ക​റ്റി സ്വി​മ്മിം​ഗ് പൂ​ളി​ൽ ആ​സ്വ​ദി​ച്ച് കു​ളി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ഇ​തോ​ടെ മു​ൻ​ക​രു​ത​ലെ​ടു​ത്ത പാ​ർ​ട്ടി​ക​ൾ, എം​എ​ൽ​എ​മാ​ർ ചാ​ടി​പോ​കാ​തി​രി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ വീ​ക്ഷി​ച്ചു.

വി​മാ​ന യാ​ത്ര നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡ് മാ​ർ​ഗം എം​എ​ൽ​എ​മാ​രെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നെ തു​ട​ർ​ന്ന് എം​എ​ൽ​എ​മാ​രെ ശ​നി​യാ​ഴ്ച രാ​വി​ലെ​ത​ന്നെ തി​രി​കെ ബം​ഗ​ളു​രു​വി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts