ഭാര്യയും ഭർത്താവും തമ്മിലുള്ള പരസ്പര സ്നേഹത്തിന് അളവു കോലില്ല എന്ന് അക്ഷരാർഥത്തിൽ പറയുന്നത് എത്ര ശരിയാണെന്ന് ശരിവയ്ക്കുന്ന സംഭവമാണ് ചൈനയിൽ നിന്ന് പുറത്ത് വരുന്നത്. വടക്കൻ ചൈനയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകൾ നെട്ടോട്ടം ഓടുകയാണ്. പലരും സഹായ ഹസ്തവുമായി ആളുകളെ രക്ഷിക്കാൻ ഓടിപ്പാഞ്ഞ് നടക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനിടെ കണ്ട ഹൃദയഭേദകമായ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ളപ്പൊക്കത്തിലകപ്പെട്ട ദന്പതികളെ രക്ഷിക്കാനെത്തിയതാണ് ഒരു സംഘം രക്ഷാപ്രവർത്തകർ. വെള്ളത്തിൽ മുങ്ങിത്താഴുന്ന തന്റെ ഭാര്യയെ ആദ്യം രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കൂ എന്ന് ഭർത്താവ് ലിയു അവരോട് കരഞ്ഞ് പറഞ്ഞു.
‘ആദ്യം നിങ്ങൾ അവളെ രക്ഷിക്കൂ, അത് കഴിഞ്ഞു മതി എന്നെ രക്ഷിക്കുന്നത്, എനിക്ക് കുഴപ്പമില്ല, എനിക്ക് നീന്താൻ അറിയാം. ദയവായി നിങ്ങൾ ആദ്യം അവളെ സുരക്ഷിസ്ഥാനത്തെത്തിക്കൂ’ എന്ന് ഭർത്താവ് രക്ഷാപ്രവർത്തകരോട് പറഞ്ഞു.
ആദ്യം ഭാര്യയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. തൊട്ടുപിന്നാലെ അവർ തിരികെ ഭർത്താവിന്റെ അടുത്ത് എത്തുകയും അദ്ദേഹത്തെയും സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്തു. പിന്നാലെ ഇരുവരും ആന്ദാശ്രുക്കളാൽ കെട്ടിപ്പിടിക്കുകയും ചെയ്തു.
പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ വിവാഹിതരായത്. അതിനുശേഷം ആദ്യമായിട്ടാണ് ഇതുപോലെ അപകടകരമായ ഒരു സാഹചര്യത്തിലൂടെ ഞങ്ങൾ കടന്നുപോകുന്നത്’ എന്നാണ് ലിയു എന്ന യുവാവ് പറയുന്നത്.