സ്വിമിംഗ് പൂളിൽ ഇറങ്ങുന്നതിന് മുമ്പായി ബാക്ക് ഫ്ലിപ്പ് ചെയ്ത് ചാടുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. അത്തരത്തിൽ ബാക്ക് ഫ്ലിപ്പ് ചെയ്ത് അപകടം വിളിച്ച് വരുത്തിയിരിക്കുയാണ് ഒരു കുട്ടി.
അമേരിക്കാസ് ഗോട്ട് നോ ടാലന്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ആണ്‍കുട്ടി വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ ബാക്ക്ഫ്ലിപ്പ് ചെയ്യാനായി നിൽക്കുന്നത് കാണാം.
തുടർന്ന് പിന്നിലേക്ക് കുട്ടി തലകുത്തി മറിയാൻ ശ്രമിക്കുകയാണ്. ചാടുന്നതിനിടയിൽ വെള്ളത്തിലേക്ക് വീഴാതെ സ്വിമ്മിംഗ് പൂളിനും തറയ്ക്കും ഇടയ്ക്കുള്ള വിടവിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ തല കുടുങ്ങുകയും ശരീരം പൂളിലേക്ക് മറിയുകയും ചെയ്യുന്നത് കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാണ്. ആരാണ് ഇത്തരം ഒരു പൂള് പണിതതെന്നും, തറയ്ക്കും പൂളിനും ഇടയില്‍ ഇത്രയും വലിയ വിടവ് എന്തിനാണ് നിലനിര്‍ത്തിയതെന്നുമാണ് ആളുകൾ ചോദിക്കുന്നത്.