പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് മേ​ൽ സെ​സ് അ​ടി​ച്ചേ​ൽ​പ്പി​ച്ചെന്ന്  വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് 

ക​ണ്ണൂ​ർ: പ്ര​ള​യ​ബാ​ധി​ത​രാ​യ വ്യാ​പാ​രി​ക​ൾ​ക്ക് നേ​രി​ട്ട് സ​ഹാ​യം ന​ൽ​കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദീ​ൻ. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ​ഗ​ഡു എ​ന്ന നി​ല​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്ക് അ​ദ്ദേ​ഹം കൈ​മാ​റി.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. വ്യാ​പാ​രി​ക​ൾ സ്വ​രൂ​പി​ച്ച വ​ലി​യ സം​ഖ്യ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കും പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ളാ​യും എ​ത്തി​ച്ചെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ​ക്ക് കാ​ര്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. കൂ​ടാ​തെ പ്ര​ള​യ സെ​സ് അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യും ‌ചെ​യ്തു. അ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ വ്യാ​പാ​രി​ക​ൾ നേ​രി​ട്ട് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു അ​പ്സ​ര, അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, കെ.​വാ​സു​ദേ​വ​ൻ, കു​ഞ്ഞാ​വ ഹാ​ജി, ഹ​മീ​ദ് തൃ​ശൂ​ർ, പി.​ബാ​ഷി​ദ്, എം.​പി.​തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം തു​ട​ങ്ങി​യ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കുന്നുണ്ട്.

Related posts