പാർക്ക് ചെയ്ത  വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി മോ​ഷ​ണം; ര​ണ്ടു​പേ​ർ പോലീസ് പിടിയിൽ

ഇ​രി​ട്ടി: വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​ർ ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ​പി​ടി​യി​ലാ​യി. ജി​ല്ല​യി​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി മോ​ഷ്ടി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന ര​ണ്ടു പേ​രെ​യാ​ണ് ഇ​രി​ട്ടി എ​സ്ഐ ദി​നേ​ശ​ൻ കൊ​തേ​രി​യും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത് .

അ​രീ​ക്കാ​മ​ല സ്വ​ദേ​ശി വി​പി​ൻ​കു​ര്യ​ൻ (26), ഉ​ളി​ക്ക​ൽ ക​തു​വാ​പ്പ​റ​മ്പ് സ്വ​ദേ​ശി ലി​ജോ ജോ​സ​ഫ് (26)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് . ലോ​റി , മി​നി​ലോ​റി തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .

പെ​രു​വം​പ​റ​മ്പി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം പോ​യ​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രി​ട്ടി എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത് .പ്ര​തി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

Related posts