ത​ക​ർ​ത്ത​ടി​ച്ച് ധ​വാ​ൻ, പ​ന്ത്; ഇ​ന്ത്യ​ പ​രമ്പര തൂ​ത്തു​വാ​രി

ചെ​ന്നൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി. ചെ​ന്നൈ​യി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ആ​റു വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ശി​ഖ​ർ ധ​വാ​ൻ (62 പ​ന്തി​ൽ 92), റി​ഷ​ഭ് പ​ന്ത് (58) എ​ന്നി​വ​രു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്കു വി​ജ​യ​മൊ​രു​ക്കി​യ​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച ഇ​ന്ത്യ നേ​ര​ത്തെ​ത​ന്നെ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ്- 181/3, ഇ​ന്ത്യ- 182/4.

ആ​ദ്യം ബാ​റ്റു ചെ​യ്ത വി​ൻ​ഡീ​സ് നി​ശ്ചി​ത ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 181 റ​ണ്‍​സ് നേ​ടി. നി​ക്കോ​ളാ​സ് പു​രാ​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് വി​ൻ​ഡീ​സി​നു ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത വി​ൻ​ഡീ​സി​ന് ഷാ​യ് ഹോ​പ്പും ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​റും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്കം സ​മ്മാ​നി​ച്ചു. 6.1 ഓ​വ​റി​ൽ 51 റ​ണ്‍​സ് അ​ടി​ച്ച കൂ​ട്ടു​കെ​ട്ട്, ത​ന്‍റെ ആ​ദ്യ ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ​ത​ന്നെ പൊ​ളി​ച്ച് യു​സ്വേ​ന്ദ്ര ചാ​ഹ​ലാ​ണ് ഇ​ന്ത്യ​ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ച​ത്. ഷാ​യ് ഹോ​പ്പാ(24) ണു ​പു​റ​ത്താ​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ഹെ​റ്റ്മ​യ​റെ(26) യും ​ചാ​ഹ​ൽ മ​ട​ക്കി.

ദി​നേ​ശ് രാം​ദി​ൻ (15) പി​ന്നാ​ലെ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് ഇ​ര​യാ​യി മ​ട​ങ്ങി​യെ​ങ്കി​ലും ഡ്വെ​യ്ൻ ബ്രാ​വോ-​പു​രാ​ൻ കൂ​ട്ടു​കെ​ട്ട് ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ ബൗ​ളിം​ഗി​ൽ ഇ​ന്ത്യ​യു​ടെ പി​ടി അ​യ​ഞ്ഞു. ബ്രാ​വോ ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്ന​പ്പോ​ൾ പു​രാ​ൻ ത​ക​ർ​ത്ത​ടി​ച്ചു. 25 പ​ന്ത് നേ​രി​ട്ട പു​രാ​ൻ 53 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു. നാ​ലു​വീ​തം ബൗ​ണ്ട​റി​ക​ളും സി​ക്സ​റും താ​രം പ​റ​ത്തി. ബ്രാ​വോ 43 റ​ണ്‍​സ് നേ​ടി പു​രാ​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് സ്കോ​ർ 13-ൽ ​ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ സെ​ഞ്ചു​റി​വീ​ര​ൻ രോ​ഹി​ത് ശ​ർ​മ (4) യെ ​ന​ഷ്ട​പ്പെ​ട്ടു. കെ.​എ​ൽ.​രാ​ഹു​ലും(17) വേ​ഗ​ത്തി​ൽ മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ ത​ക​രു​ന്ന​താ​യി തോ​ന്നി​പ്പി​ച്ചു. എ​ന്നാ​ൽ അ​വി​ടെ ഒ​ത്തു​ചേ​ർ​ന്ന ശി​ഖ​ർ ധ​വാ​ൻ-​റി​ഷ​ഭ് പ​ന്ത് കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യാ​യി​രു​ന്നു.

മെ​ല്ലെ തു​ട​ങ്ങി​യ ഇ​രു​വ​രും ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​ർ ബോ​ർ​ഡ് കു​തി​ച്ചു. ഒ​ടു​വി​ൽ വി​ജ​യ​ല​ക്ഷ്യ​ത്തി​ന് ഏ​ഴു റ​ണ്‍​സ് അ​ക​ലെ പ​ന്തും ഒ​രു റ​ണ്‍​സ് അ​ക​ലെ ധ​വാ​നും പു​റ​ത്താ​യി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 130 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. മ​നീ​ഷ് പാ​ണ്ഡെ (4), ദി​നേ​ശ് കാ​ർ​ത്തി​ക്(0) എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​സാ​ന പ​ന്തി​ൽ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു.

Related posts