ഒമ്പതു മാസം മുമ്പ് മുടി വളര്‍ത്തി; കാന്‍സര്‍ രോഗികള്‍ക്കു മുടി മുറിച്ചു നല്‍കി 19കാരന്‍ മാതൃകയായി

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി മു​റി​ച്ച് ന​ൽ​കി (19) കാ​ര​ൻ മാ​തൃ​ക​യാ​യി . കാ​ൻ​സ​ർ രേ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മി​ക്കു​വാ​ൻ മു​ടി മു​റി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു അ​ക്ഷ​യ് എ​ന്ന് യു​വാ​വ്. കു​ന്ന​ംകു​ളം ചി​റ്റ​ഞ്ഞൂ​ർ സ്വ​ദേ​ശി ത​ല​ക്കാ​ട്ട് അ​ക്ഷ​യ് എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ വി​ഗ് നി​ർ​മാ​ണ​ത്തി​നാ​യി ദാ​നം ചെ​യ്യു​വാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി​യാ​യ സി​സ്റ്റ​ർ റോ​സ് ആ​ന്‍റോയെ തേ​ടി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി​യ​ത്.

ഒന്പതു മാ​സം മു​ൻ​പാ​ണ് അ​ക്ഷ​യ് മു​ടി വ​ള​ർ​ത്തി തു​ട​ങ്ങി​യ​ത്. 30 സെ​ന്‍റീ​മി​റ്റ​ർ വ​ള​ർ​ച്ച വ​ന്ന​തി​നു ശേ​ഷ​മേ മു​ടി ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ങ്കി​ലും എ​സ്ബിഐ തൃ​ശൂ​ർ ബ്രാ​ഞ്ചി​ൽ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ആ​യി ജോ​ലി കി​ട്ടി​യ​തി​നാ​ൽ മു​ടി നേ​ര​ത്തെ ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കു ക​യ​റി കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞാ​ൽ അ​നു​മ​തി ല​ഭി​ച്ച് ത​ന്‍റെ മു​ടി ഇ​നി​യും വ​ള​ർ​ത്തി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മി​ക്കു​വാ​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് ഈ 19 ​കാ​ര​ന്‍റെ ആ​ഗ്ര​ഹം.

Related posts