ഇ​ന്ത്യ നാ​ണം​കെ​ട്ടു; ട്വ​ന്‍റി-20 പ​ര​മ്പ​ര ല​ങ്ക​യ്ക്ക്

 

കൊ​ളം​ബോ: ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ നി​ര്‍​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​ക്ക് തോ​ല്‍​വി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 2-1ന് ​ല​ങ്ക സ്വ​ന്ത​മാ​ക്കി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യെ വെ​റും 81 റ​ണ്‍​സി​ലൊ​തു​ക്കി​യ​പ്പോ​ള്‍ ത​ന്നെ ല​ങ്ക വി​ജ​യ​മു​റ​പ്പാ​ക്കി​യി​രു​ന്നു. 32 ബോ​ളു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​യി​രു​ന്നു അ​വ​ര്‍ ഇ​ന്ത്യ​ക്ക് മേ​ല്‍ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ​ത്.

പു​റ​ത്താ​കാ​തെ 28 പ​ന്തി​ൽ 23 റ​ണ്‍​സെ​ടു​ത്ത കു​ൽ​ദീ​പ് യാ​ദ​വാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദും (14) ഭു​വ​നേ​ശ്വ​ർ കു​മാ​റും (16) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ ഒ​ന്പ​ത് റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ സ​ഞ്ജു സാം​സ​ണ്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി.

നാ​ല് ഓ​വ​റി​ല്‍ വെ​റും ഒ​മ്പ​ത് റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ വ​നി​ന്ദു ഹ​സ​രം​ഗ​യാ​ണ് ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര​യു​ടെ ക​ഥ ക​ഴി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി രാ​ഹു​ല്‍ ച​ഹ​റാ​ണ് മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​ത്.

Related posts

Leave a Comment