ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം! ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ വാ​ങ്ങ​ണ​മെ​ങ്കി​ൽ ഇ​നി ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി നിർബന്ധം; ലക്ഷ്യം…

സ്വ​​ന്തം ലേ​​ഖ​​ക​​ൻ

ന്യൂ​​ഡ​​ൽ​​ഹി: ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നു​​ക​​ൾ ഇ​​നി മു​​ത​​ൽ ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി ഇ​​ല്ലാ​​തെ വി​​ൽ​​ക്ക​​രു​​തെ​​ന്നു ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം. ഇ​​തു സം​​ബ​​ന്ധി​​ച്ച് എ​​ല്ലാ ഫാ​​ർ​​മ​​സി​​ക​​ൾ​​ക്കും നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഡ്ര​​ഗ് ക​​ണ്‍​ട്രോ​​ൾ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ (ഡി​​സി​​ജി​​ഐ) സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു ക​​ത്ത​​യ​​ച്ചു.

ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ വി​​ൽ​​ക്കു​​ന്ന​​തി​​നു​​ള്ള ലൈ​​സ​​ൻ​​സി​​നെ​​ക്കു​​റി​​ച്ച് ഓ​​ൾ ഇ​​ന്ത്യ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഓ​​ഫ് കെ​​മി​​സ്റ്റ്സ് ആ​​ൻ​​ഡ് ഡ്ര​​ഗി​​സ്റ്റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​ങ്ങ​​ൾ​​ക്ക് ബോ​​ധ​​വ​​ത്ക്ക​​ര​​ണം ന​​ൽ​​ക​​ണ​​മെ​​ന്നും ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി​​യി​​ല്ലാ​​തെ ക​​ട​​ക്കാ​​ർ മ​​രു​​ന്നു​​ക​​ൾ ന​​ൽ​​കു​​ന്ന​​തു ക​​ന്പ​​നി​​ക​​ൾ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഡി​​സി​​ജി​​ഐ ക​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

അ​​മി​​ത മ​​രു​​ന്നു​​പ​​യോ​​ഗം കു​​റ​​യ്ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​ണു പു​​തി​​യ നീ​​ക്കം. ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ അ​​മി​​ത​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ലൂ​​ടെ മ​​രു​​ന്നി​​നെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന ബാ​​ക്ടീ​​രി​​യ​​യും ഉ​​ണ്ടാ​​കു​​ന്നു. ഇ​​തു​​മൂ​​ലം അ​​ണു​​ബാ​​ധ​​യ്ക്കെ​​തി​​രേ മ​​രു​​ന്ന് ഫ​​ല​​പ്ര​​ദ​​മാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​വു​​മു​​ണ്ട്.

എ​​ച്ച്, എ​​ച്ച് ഒ​​ന്ന് പ​​ട്ടി​​ക​​യി​​ലു​​ള്ള ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ ഡോ​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മ​​ല്ലാ​​തെ വി​​ൽ​​ക്കാ​​വു​​ന്ന​​ത​​ല്ലെ​​ന്നു നി​​ല​​വി​​ലു​​ള്ള നി​​ർ​​ദേ​​ശ​​മു​​ണ്ടെ​​ങ്കി​​ലും നി​​യ​​ന്ത്ര​​ണം ഫ​​ല​​പ്ര​​ദ​​മാ​​കു​​ന്നി​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​തു​​ട​​ർ​​ന്നാ​​ണു പു​​തി​​യ നി​​ർ​​ദേ​​ശം

Related posts