എ​​ന്നെ ത​​ട​​യാ​​ൻ പോ​​ലീ​​സി​​നെ അ​​വ​​കാ​​ശ​​മി​​ല്ല! പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തു; കഴുത്തിനു കുത്തിപ്പിടിച്ചു തള്ളിയിട്ടെന്നു പ്രിയങ്ക

ന്യൂ​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​ത്ത​​വേ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യെ പോ​​ലീ​​സ് കൈ​​യേ​​റ്റം ചെ​​യ്ത​​താ​​യി പ​​രാ​​തി. പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​ന് അ​​റ​​സ്റ്റി​​ലാ​​യ മു​​​ൻ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​സ്.​​​ആ​​​ർ. ദാ​​​രാ​​​പു​​​രി​​യുടെ വീട് സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ പോ​​​ക​​​വേ പോ​​ലീ​​സ് ത​​ന്നെ ക​​ഴു​​ത്തി​​നു കു​​ത്തി​​പ്പി​​ടി​​ച്ച് ത​​ള്ളി​​യി​​ട്ടു​​വെ​​ന്നു പ്രി​​യ​​ങ്ക പ​​റ​​ഞ്ഞു.

“എ​​ന്നെ ത​​ട​​യാ​​ൻ പോ​​ലീ​​സി​​നെ അ​​വ​​കാ​​ശ​​മി​​ല്ല. എ​​ന്നെ അ​​റ​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്നു​​ണ്ടെ​​ങ്കി​​ൽ ആ​​കാ​​മാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ൾ വാ​​ഹ​​ന​​ത്തി​​ൽ പോ​​ക​​വേ ഒ​​രു പോ​​ലീ​​സ് വാ​​ഹ​​നം വ​​ന്നു. പോ​​കാ​​ൻ പ​​റ്റി​​ല്ലെ​​ന്നു ഞ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. ഞാ​​ൻ‌ വാ​​ഹ​​ന​​ത്തി​​ൽ​​നി​​ന്നി​​റ​​ങ്ങി ന​​ട​​ക്ക​​വേ പോ​​ലീ​​സ് സം​​ഘം എ​​ന്നെ വ​​ള​​ഞ്ഞു. ഒ​​രു വ​​നി​​താ പോ​​ലീ​​സ് എ​​ന്‍റെ ക​​ഴു​​ത്തി​​നു കു​​ത്തി​​പ്പി​​പ്പി​​ടി​​ച്ചു. മ​​റ്റൊ​​രാ​​ൾ എ​​ന്നെ ത​​ള്ളി വീ​​ഴി​​ച്ചു”-ദാ​​രാ​​പു​​രി​​യുടെ വീട് സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം പ്രി​​യ​​ങ്ക മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, പ്രി​​യ​​ങ്ക​​യു​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ തെ​​റ്റാ​​ണെ​​ന്നു യു​​പി പോ​​ലീ​​സ് പ​​റ​​ഞ്ഞു. പോ​​ലീ​​സു​​കാ​​ർ ത​​ട​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കാ​​റി​​ൽ​​നി​​ന്നി​​റ​​ങ്ങി​​യ പ്രി​​യ​​ങ്ക ഒ​​രു കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ത്തി​​ന്‍റെ പി​​ന്നി​​ലി​​രു​​ന്നാ​​ണു ദാ​​രാ​​പു​​രി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി​​യ​​ത്. എ​​​ഴു​​​പ​​​ത്തി​​​യാ​​​റു​​​കാ​​​ര​​​നും കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​യു​​​മാ​​​യ ദാ​​രാ​​പു​​രി​​യെ ക​​​ലാ​​​പ​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പൗ​​​ര​​​ത്വ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​നു പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും ആ​​​ക്ടി​​​വി​​​സ്റ്റു​​​മാ​​​യ സ​​​ദ​​​ഫ് ജ​​​ഫാ​​​റി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളെ​​യും പ്രി​​യ​​ങ്ക സ​​ന്ദ​​ർ​​ശി​​ച്ചു. ഈ ​​​ആ​​​ഴ്ച ആ​​​ദ്യം ല​​​ക്നോ കോ​​​ട​​​തി സ​​​ദാ​​​ഫി​​​ന്‍റെ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

Related posts