തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാറില്‍ 10,12 വയസ് പ്രായമുള്ള സഹോദരിമാരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൂവാര്‍ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. ഇയാള്‍ മുന്‍ സൈനികനാണ്. സ്കൂളില്‍വച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂള്‍ അധികൃതര്‍ നല്കിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. ഇയാളുടെ ഫോണില്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന. വനിതാ ശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലറോടാണ്, ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതല്‍ സംസാരിച്ചപ്പോഴാണ് ഇളയകുട്ടിയും പീഡനത്തിനിരയായതായി തെളിഞ്ഞത്. കൗണ്‍സിലര്‍ നല്കിയ വിവരം അനുസരിച്ച് സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പൂവാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെണ്‍കുട്ടി മാനസികമായും…
Read More