തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാറില്‍ 10,12 വയസ് പ്രായമുള്ള സഹോദരിമാരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൂവാര്‍ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. ഇയാള്‍ മുന്‍ സൈനികനാണ്. സ്കൂളില്‍വച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂള്‍ അധികൃതര്‍ നല്കിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. ഇയാളുടെ ഫോണില്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന. വനിതാ ശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലറോടാണ്, ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതല്‍ സംസാരിച്ചപ്പോഴാണ് ഇളയകുട്ടിയും പീഡനത്തിനിരയായതായി തെളിഞ്ഞത്. കൗണ്‍സിലര്‍ നല്കിയ വിവരം അനുസരിച്ച് സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പൂവാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെണ്‍കുട്ടി മാനസികമായും…
Read MoreTag: phone
ഷുഹൈലയെ യുവാക്കള്‍ നിരന്തരം ശല്യം ചെയ്തിരുന്നതിന്റെ തെളിവ് പുറത്ത് ! യുവാക്കളെ പിടികൂടാതെ പോലീസിന്റെ ഒളിച്ചുകളി…
കാസര്‍ഗോഡ് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ പ്രതികള്‍ കണ്മുമ്പില് ഉണ്ടെന്നിരിക്കെ പിടികൂടാതെ പോലീസ്. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി. എസ്എസ്എല്‍സി പരീക്ഷയുടെ തലേദിവസം മാര്‍ച്ച് 30നു വീട്ടിലെ കിടപ്പുമുറിയില്‍ ഷുഹൈലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ആദൂര്‍ പോലീസിനു പിറ്റേദിവസം തന്നെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നു കുടുംബം ആരോപിക്കുന്നു. ഷൂഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെപോക്കു കണ്ടാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വരുന്ന 13, 14 തീയതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആക്ഷന്‍കമ്മിറ്റി. പ്രതിഷേധ സൂചകമായി…
Read Moreട്രൂകോളറിനു വിട ! ഇനി വിളിക്കുന്നവരുടെ പേര് ഫോണില്‍ അറിയാം;പുതിയ സംവിധാനം ഇങ്ങനെ…
മൊബൈല്‍ ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റെ ഉടമ ആരെന്ന് അറിയാനാണ് ട്രൂകോളര്‍ എന്ന ആപ്പ് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇനി ഇക്കാര്യം അറിയാന്‍ ട്രൂകോളറിന്റെ ആവശ്യമില്ല. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ട്രായി ( ടെലികോം റെഗുലേറ്ററി അതോറിട്ടി) യോട് ആവശ്യപ്പെട്ടു. ഇതിന്റെ പ്രാരംഭ നടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്മാന് പി ഡി വഗേല വ്യക്തമാക്കി. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്. നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ പേര് അറിയുന്നതിനായി ട്രൂകോളര്‍ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകള്‍ ഉപയോഗിച്ചു വരുന്നത്. ഈ ആപ്പ്…
Read Moreപിറന്നാളിന് അമ്മയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി മകന്‍ ! മനസ്സു നിറഞ്ഞ് അമ്മ;വീഡിയോ വൈറല്‍…
പിറന്നാളിന് തന്റെ പങ്കാളിയ്ക്കും മക്കള്‍ക്കും സര്‍പ്രൈസ് നല്‍കാന്‍ ഒട്ടുമിക്കവരും ശ്രമിക്കാറുണ്ട്. എന്നാല്‍ സ്വന്തം അമ്മയ്ക്ക് പിറന്നാളിന് സര്‍പ്രൈസ് സമ്മാനം നല്‍കിയാണ് ഒരു മകന്‍ ഞെട്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു പുതുപുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു മകന്‍ അമ്മയ്ക്ക് സമ്മാനമായി നല്‍കിയത്. ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഒരു കവര്‍ അമ്മയ്ക്ക് നല്‍കുന്നതോടെ വീഡിയോ ആരംഭിക്കുന്നു. കവര്‍ തുറന്ന് നോക്കിയ അമ്മ അതിനുള്ളില്‍ മറ്റൊരു ചെറിയ കവര്‍ കണ്ടെത്തി. ആ കവര്‍ പുതിയ ഫോണിന്റെ ആണെന്ന് തിരിച്ചറിഞ്ഞ അമ്മ സന്തോഷത്താല്‍ മകനെ കെട്ടിപ്പിടിക്കാന്‍ വരുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഫോണ്‍ അടങ്ങിയ കവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ കസേരയില്‍ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. കവറിനുള്ളിലെ ഫോണിന് 8,800 രൂപയാണ് വില. എന്നാല്‍, അമ്മയുടെ മുഖത്തെ സന്തോഷം വിലമതിക്കാന്‍ ആവില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ…
Read Moreഇലനക്കിയുടെ ചിറിനക്കി ! ഭായിമാരെ കബളിപ്പിച്ച് മരത്തില്‍ കയറ്റിയ ശേഷം ഫോണും പണവും കൊണ്ട് യുവാവ് മുങ്ങി ! ചങ്ങരംകുളത്ത് നടന്ന സംഭവം മലയാളികള്‍ക്കാകെ അപമാനകരം…
ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിയ്‌ക്കെന്നു പറഞ്ഞ് വിളിച്ച് മരത്തില്‍ കയറ്റിയ ശേഷം അവരുടെ മൊബൈല്‍ ഫോണും 10,000 രൂപയും കവര്‍ന്ന് മലയാളി യുവാവ്. ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാര്‍ സ്വദേശികളായ നവല്‍കുമാര്‍, സത്രുധാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ബൈക്കില്‍ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാന്‍ ഇരുവരെയും ജോലിക്കു വിളിച്ചു. കോലിക്കരയില്‍ ഒരു പറമ്പില്‍ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന് യുവാവ് മുങ്ങുകയായിരുന്നു. തൊഴിലാളികള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
Read Moreവരുന്നോ ഒരു ജ്യൂസ് കുടിക്കാം ! വനിതാ പോലീസുകാരിയെപ്പോലും ജ്യൂസ് കുടിക്കാന്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവ് പിടിയില്‍; സംഭവം ഇങ്ങനെ…
കറുകച്ചാല്‍: അയല്‍വാസിയില്‍ നിന്നും മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണിലൂടെ സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെ കറുകച്ചാല്‍ പോലീസ് പിടികൂടി. മുണ്ടത്താനം രാമറ്റംവീട്ടില്‍ സിജു ജോര്‍ജ് (33)നെയാണ് വനിതാ പോലീസിന്റ സഹായത്തോടെ പിടികൂടിയത്. സംഭവത്തെക്കുറിച്ച പോലീസ് പറയുന്നതിങ്ങനെ… ഒരാഴ്ച മുന്‍പാണ് അയല്‍വാസിയായ എണ്‍പതുകാരിയുടെ മൊബൈല്‍ഫോണ്‍ സിജു മോഷ്ടിച്ചത്. മോഷ്ടിച്ച ഫോണിലെ സ്ത്രീകളുടെ നമ്പറുകളിലേക്ക് ഇയാള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്യുകയും, ശല്യപെടുത്തുകയും പതിവായി. ഫോണിലേക്ക് വിളിക്കുന്ന സ്ത്രീകളോട് സൗഹൃദ സംഭാഷണം നടത്തുകയും, നമ്പര്‍ മാറിയതാണന്ന് പറയുകയും, തുടര്‍ന്ന് പരിചയപെടുകയും ചെയ്യുമായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് വീട്ടമ്മയും ബന്ധുക്കളും കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാളെ കുടുക്കാന്‍ പോലീസ് പദ്ധതിയിട്ടത്. തുടര്‍ന്ന് വീട്ടമ്മയുടെ ഫോണിലേക്ക് കറുകച്ചാല്‍ സ്റ്റേഷനിലെ വനിതാ പോലീസ് വിളിക്കുകയും ചെയ്തു. വിളിക്കുന്നത് പോലീസെന്നറിയാതെ ഇയാള്‍ പരിചയപെട്ടു തുടങ്ങി. ഇതോടെ പോലീസുകാരിയുടെ ഫോണിലേക്ക് സിജു നിരന്തരം വിളി…
Read More