178 വര്‍ഷത്തെ പാരമ്പര്യമുള്ള ടൂര്‍ ഓപ്പറേറ്റിംഗ് ഏജന്‍സി തോമസ് കുക്ക് രണ്ടു ദിവസത്തിനകം പൂട്ടിക്കെട്ടും ! വിവിധ രാജ്യങ്ങളില്‍ കുടുങ്ങി 1,80,000 ആളുകള്‍; ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിരവധിപേര്‍ക്ക് പണിപോകും…

178 വര്‍ഷം പഴക്കമുള്ള ബ്രിട്ടനിലെ ആദ്യത്തെ ടൂര്‍ ഓപ്പറേറ്റിംഗ് ഏജന്‍സി തോമസ് കുക്ക് രണ്ടു ദിവസത്തിനകം അടച്ചുപൂട്ടുമെന്ന് വിവരം. ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ ഏജന്‍സികളിലൊന്നായ തോമസ് കുക്കിന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ ശാഖകളുണ്ട്. വന്‍ സാമ്പത്തിക ബാധ്യതയാണ് കമ്പനിയെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്നത്.1.6 ബില്യണ്‍ പൗണ്ടിന്റെ കടബാധ്യതയ്ക്ക് അടിപ്പെട്ടതിനെ തുടര്‍ന്നാണ് തോമസ് കുക്ക് അടച്ച് പൂട്ടലിന്റെ വക്കിലേക്ക് നയിക്കപ്പെട്ടിരിക്കുന്നത്. തോമസ് കുക്ക് പൂട്ടുന്നതിനെത്തുടര്‍ന്ന് ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോവുകയും അവിടങ്ങളില്‍ കുടുങ്ങിപ്പോവുകയും ചെയ്ത 1,80,000 പേരെ തിരിച്ച് കൊണ്ടു വരാന്‍ വേറെ വഴി നോക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ശക്തമായി. തോമസ് കുക്ക് അടച്ച് പൂട്ടുന്നതിനെ തുടര്‍ന്ന് 16 രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തൊഴില്‍ രഹിതരാവുകയും ചെയ്യും. ഒരു റെസ്‌ക്യൂ ഡീലിനായി സ്ഥാപനം ശ്രമിച്ച് കൊണ്ടിരിക്കുന്നുവെങ്കിലും ഞായറാഴ്ചയോടെ സ്ഥാപനത്തിന് താഴ് വീഴാനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.…

Read More