ക​ര്‍​ഷ​ക​ന് ഹൈ​വോ​ള്‍​ട്ടേ​ജ് ഷോ​ക്ക് ന​ല്‍​കി കെ​എ​സ്ഇ​ബി ! ലൈ​നി​ല്‍ മു​ട്ടി​യെ​ന്ന പേ​രി​ല്‍ വെ​ട്ടി​മാ​റ്റി​യ​ത് കു​ല​ച്ച 406 വാ​ഴ​ക​ള്‍

വാ​ഴ​യി​ല ലൈ​നി​ല്‍ മു​ട്ടി​യെ​ന്ന പേ​രി​ല്‍ കു​ല​ച്ച നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ള്‍ വെ​ട്ടി ക​ര്‍​ഷ​ക​നോ​ട് ക്രൂ​ര​മാ​യ പ്ര​തി​കാ​രം ചെ​യ്ത് കെ​എ​സ്ഇ​ബി. വാ​ര​പ്പെ​ട്ടി​യി​ല്‍ 220 കെ.​വി. ലൈ​നി​ന് താ​ഴെ​യു​ള്ള ഭൂ​മി​യി​ല്‍ കൃ​ഷി ചെ​യ്തി​രു​ന്ന 406 ഏ​ത്ത​വാ​ഴ​ക​ളാ​ണ് ട​ച്ചി​ങ് വെ​ട്ട​ലി​ന്റെ പേ​രി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ കെ.​എ​സ്.​ഇ.​ബി. ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​യി​റ​ക്കി​യ ക​ര്‍​ഷ​ക​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വാ​ര​പ്പെ​ട്ടി ഇ​ള​ങ്ങ​വം ക​ണ്ടം​പാ​റ ഇ​റി​ഗേ​ഷ​ന് സ​മീ​പം കാ​വും​പു​റ​ത്ത് തോ​മ​സി​ന്റെ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മാ​യ കു​ല​വാ​ഴ​ക​ളാ​ണി​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക​കം വെ​ട്ടി വി​ല്‍​ക്കാ​നാ​വും​വി​ധം മൂ​പ്പെ​ത്തു​ന്ന കു​ല​ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തെ​ന്ന് തോ​മ​സി​ന്റെ മ​ക​ന്‍ അ​നീ​ഷ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മൂ​ല​മ​റ്റ​ത്ത് നി​ന്നെ​ത്തി​യ കെ.​എ​സ്.​ഇ.​ബി. ജീ​വ​ന​ക്കാ​ര്‍ വാ​ഴ​ക​ള്‍ വെ​ട്ടി​യ​തെ​ന്ന് അ​നീ​ഷ് വ്യ​ക്ത​മാ​ക്കി. ര​ണ്ട​ര ഏ​ക്ക​റി​ല്‍ 1600 ഏ​ത്ത​വാ​ഴ​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ അ​ര ഏ​ക്ക​റി​ലെ വാ​ഴ​ക​ളാ​ണ് കെ​എ​സ്ഇ​ബി​ക്കാ​ര്‍ എ​ത്തി വെ​ട്ടി​നി​ര​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ഒ​രു വാ​ഴ​യു​ടെ ഇ​ല ലൈ​നി​ല്‍ മു​ട്ടി ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​തേ…

Read More