ക​ര്‍​ഷ​ക​ന് ഹൈ​വോ​ള്‍​ട്ടേ​ജ് ഷോ​ക്ക് ന​ല്‍​കി കെ​എ​സ്ഇ​ബി ! ലൈ​നി​ല്‍ മു​ട്ടി​യെ​ന്ന പേ​രി​ല്‍ വെ​ട്ടി​മാ​റ്റി​യ​ത് കു​ല​ച്ച 406 വാ​ഴ​ക​ള്‍

വാ​ഴ​യി​ല ലൈ​നി​ല്‍ മു​ട്ടി​യെ​ന്ന പേ​രി​ല്‍ കു​ല​ച്ച നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ള്‍ വെ​ട്ടി ക​ര്‍​ഷ​ക​നോ​ട് ക്രൂ​ര​മാ​യ പ്ര​തി​കാ​രം ചെ​യ്ത് കെ​എ​സ്ഇ​ബി. വാ​ര​പ്പെ​ട്ടി​യി​ല്‍ 220 കെ.​വി. ലൈ​നി​ന് താ​ഴെ​യു​ള്ള ഭൂ​മി​യി​ല്‍ കൃ​ഷി ചെ​യ്തി​രു​ന്ന 406 ഏ​ത്ത​വാ​ഴ​ക​ളാ​ണ് ട​ച്ചി​ങ് വെ​ട്ട​ലി​ന്റെ പേ​രി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ കെ.​എ​സ്.​ഇ.​ബി. ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​യി​റ​ക്കി​യ ക​ര്‍​ഷ​ക​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വാ​ര​പ്പെ​ട്ടി ഇ​ള​ങ്ങ​വം ക​ണ്ടം​പാ​റ ഇ​റി​ഗേ​ഷ​ന് സ​മീ​പം കാ​വും​പു​റ​ത്ത് തോ​മ​സി​ന്റെ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മാ​യ കു​ല​വാ​ഴ​ക​ളാ​ണി​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക​കം വെ​ട്ടി വി​ല്‍​ക്കാ​നാ​വും​വി​ധം മൂ​പ്പെ​ത്തു​ന്ന കു​ല​ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തെ​ന്ന് തോ​മ​സി​ന്റെ മ​ക​ന്‍ അ​നീ​ഷ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മൂ​ല​മ​റ്റ​ത്ത് നി​ന്നെ​ത്തി​യ കെ.​എ​സ്.​ഇ.​ബി. ജീ​വ​ന​ക്കാ​ര്‍ വാ​ഴ​ക​ള്‍ വെ​ട്ടി​യ​തെ​ന്ന് അ​നീ​ഷ് വ്യ​ക്ത​മാ​ക്കി. ര​ണ്ട​ര ഏ​ക്ക​റി​ല്‍ 1600 ഏ​ത്ത​വാ​ഴ​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ അ​ര ഏ​ക്ക​റി​ലെ വാ​ഴ​ക​ളാ​ണ് കെ​എ​സ്ഇ​ബി​ക്കാ​ര്‍ എ​ത്തി വെ​ട്ടി​നി​ര​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ഒ​രു വാ​ഴ​യു​ടെ ഇ​ല ലൈ​നി​ല്‍ മു​ട്ടി ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​തേ…

Read More

അദ്ഭുതം, ബാബു ആന്റണി ഏത്തവാഴയില്‍ ? എന്തു ചെയ്യണമെന്നറിയാതെ സിനിമാലോകം; വൈറലാകുന്ന സംഭവം ഇങ്ങനെ…

നടന്‍ ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ട്രോളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.’ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’. ഇതായിരുന്നു ട്രോളിലെ വാക്കുകള്‍.’ഇത് അയച്ചു തന്നവര്‍ക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം.’ട്രോള്‍ പങ്കുവച്ച ശേഷം ബാബു ആന്റണി കുറിച്ചത് ഇങ്ങനെയായിരുന്നു. ഈ ട്രോളിനു താഴെ വരുന്ന കമന്റുകളും അതീവ രസകരമാണ്. ‘ ബാബു ആന്റണി വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു’, ‘ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ’…എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബാബു ആന്റണി.

Read More

ഇതെന്താ വാഴയ്ക്ക് ഭ്രാന്ത് പിടിച്ചോ ! വാഴക്കുലയുണ്ടായ ശേഷം വെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചു; അമ്പരപ്പ് വിട്ടുമാറാതെ കാഴ്ചക്കാര്‍…

ഒരിക്കല്‍ കുലച്ചുവെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചത് കൗതുകമാവുന്നു. വയനാട്ടിലെ പനമരത്ത് രണ്ടാം മൈല്‍ എടയത്ത് ഗലീലിയോ ജോര്‍ജിന്റെ കൃഷിയിടത്തിലാണ് ഈ കൗതുകക്കാഴ്ച. പാതയോരത്തുള്ള കൃഷിയിടത്തിലെ പൂവന്‍വാഴ കുലവന്നു പഴുത്തതിനെത്തുടര്‍ന്നു 3 മാസം മുന്‍പ് വെട്ടിയതാണ്. എന്നാല്‍, കഴിഞ്ഞ ദിവസം നോക്കുമ്പോള്‍ വെട്ടിയ ഭാഗത്തിനു മുകളിലായി വീണ്ടും കുലവന്ന നിലയില്‍ കണ്ടു. കൗതുകക്കാഴ്ച ബിനാച്ചി-പനമരം പാതയോരത്തായതിനാല്‍ കാഴ്ചക്കാരായി എത്തിയതും ഒട്ടേറെപ്പേരാണ്. ഒരു വാഴയില്‍ത്തന്നെ രണ്ടു കുലകളും ഒട്ടേറെ വാഴച്ചുണ്ടുകളും ഉണ്ടായ കാഴ്ച പലയിടങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും വെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചുകാണുന്നത് ആദ്യമായിട്ടാണെന്നാണ് കാഴ്ചക്കാരായെത്തിയ പലരും പറയുന്നത്. ഇതിനോടകം പൂവന്‍വാഴയും കുലയും വൈറലായിട്ടുണ്ട്.

Read More