ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യു​ള്ള തു​ക​ കൂ​ടി ക​ണ​ക്കാ​ക്കി വൈ​ദ്യു​തി നി​ര​ക്ക് നി​ര്‍​ണ​യി​ക്ക​രു​ത് ! കെ​എ​സ്ഇ​ബി​യ്ക്ക് താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​ത നി​ര​ക്ക് നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ഇ​ബി​യ്ക്ക് താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി. ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ള​ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി സ​മാ​ഹ​രി​ക്കു​ന്ന തു​ക കൂ​ടി ക​ണ​ക്കാ​ക്കി വൈ​ദ്യു​തി​നി​ര​ക്ക് നി​ര്‍​ണ​യി​ക്ക​രു​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച താ​രി​ഫ് റെ​ഗു​ലേ​ഷ​നി​ലെ വ്യ​വ​സ്ഥ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള ഹൈ ​ടെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ് എ​ക്‌​സ്ട്രാ ടെ​ന്‍​ഷ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഇ​ല​ക്ടി​സി​റ്റി ക​ണ്‍​സ്യൂ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 2013ല്‍ ​കെ​എ​സ്ഇ​ബി ക​മ്പ​നി​യാ​യ​തി​നു​ശേ​ഷം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​വ​ര്‍​ക്ക് നാ​ഷ​ണ​ല്‍ പെ​ന്‍​ഷ​ന്‍ സ്‌​കീ​മാ​ണ് ബാ​ധ​ക​മാ​കു​ന്ന​ത്. അ​തി​ന് മു​മ്പ് വി​ര​മി​ച്ച​വ​രു​ടെ​യും സ​ര്‍​വീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് മാ​സ്റ്റ​ര്‍ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​ത്. ഇ​തി​ലേ​ക്കാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക​യു​ടെ ബാ​ധ്യ​ത താ​രി​ഫ് നി​ര്‍​ണ​യ​ത്തി​ല്‍ വ​ര​രു​ത് എ​ന്നാ​ണ് നി​ര്‍​ദേ​ശം. മാ​സ്റ്റ​ര്‍ ട്ര​സ്റ്റി​ലേ​ക്ക് അ​നു​വ​ദി​ക്കു​ന്ന മു​ഴു​വ​ന്‍ തു​ക​യും അ​തി​ന്റെ പ​ലി​ശ​യും വൈ​ദ്യു​ത താ​രി​ഫ് നി​ര്‍​ണ​യ​ത്തി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു 2021 ലെ ​അ​ന്തി​മ റെ​ഗു​ലേ​ഷ​ന്‍. ഇ​ത് ചോ​ദ്യം…

Read More

പത്ത് ലൈറ്റ് ഉള്ളവർ രണ്ടെണ്ണം അണച്ചാൽ മതി ! ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​നുള്ള ബുദ്ധിയുപദേശിച്ച് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ഡ്ഷെ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി. പ​ത്ത് ലൈ​റ്റ് ഉ​ള്ള​വ​ർ ര​ണ്ട് ലൈ​റ്റു​ക​ളെ​ങ്കി​ലും അ​ണ​ച്ച് സ​ഹ​ക​രി​ച്ചാ​ൽ ലോ​ഡ് ഷെ​ഡിം​ഗോ പ​വ​ർ​ക​ട്ടോ ഇ​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വാ​ഷിം​ഗ് മെ​ഷീ​ൻ, ഗ്രൈ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്ക​ണം. വൈ​കു​ന്നേ​രം വൈ​ദ്യു​തി ഉ​പ​ക​ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക​ണം. ലോ​ഡ് ഷെ​ഡിം​ഗോ പ​വ​ർ​ക​ട്ടോ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ലി​ല്ല. മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​യാ​ൽ എ​ന്തു ചെ​യ്യാ​നാ​കും എ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. 3000 ടി​എം​സി വെ​ള്ള​മു​ണ്ടാ​യി​ട്ടും. 300 ടി​എം​സി മാ​ത്ര​മാ​ണ് ജ​ല​സേ​ച​ന​ത്തി​നും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പു​തി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യെ​പ്പ​റ്റി പ​റ​ഞ്ഞാ​ൽ പോ​ലും വി​വാ​ദ​മു​ണ്ടാ​വു​ക​യാ​ണ്. ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ഈ ​പ്ര​തി​സ​ന്ധി ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി വൈ​ദ്യു​തി ബോ​ർ​ഡും…

Read More

മ​ല​യാ​ളി​ക​ള്‍​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന ‘സ​മ്മാ​ന’​വു​മാ​യി കെ​എ​സ്ഇ​ബി ! സെ​സ് നി​ര​ക്ക് കൂ​ട്ടി​യേ​ക്കും

അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന വൈ​ദ്യു​തി വ​കു​പ്പ് വ​ന്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പു​റ​മെ നി​ന്ന് അ​മി​ത വി​ല ന​ല്‍​കി വൈ​ദ്യു​തി വാ​ങ്ങു​ക​യാ​ണ് ഒ​രു പോം​വ​ഴി. ഈ ​അ​വ​സ​ര​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി മ​റി ക​ട​ക്കു​ന്ന​തി​ന് വൈ​ദ്യു​തി സെ​സ് കൂ​ട്ടാ​നൊ​രു​ങ്ങി കെ.​എ​സ്.​ഇ.​ബി. വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി നാ​ളെ വി​ളി​ച്ചു കൂ​ട്ടു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ദ്ധി​പ്പി​ക്കാ​നു​ള​ള സ​മ​യ​പ​രി​ധി മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ഴി​ഞ്ഞെ​ങ്കി​ലും ,ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​തി​നാ​ല്‍ പു​തി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കാ​നാ​യി​ട്ടി​ല്ല. പു​റ​മെ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്റെ ന​ഷ്ടം നി​ക​ത്താ​ന്‍ അ​ത​ത് മാ​സം സെ​സ് പി​രി​ക്കാ​ന്‍ കെ.​എ​സ്.​ഇ.​ബി​ക്ക് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​ത് യൂ​ണി​റ്റി​ന് 10 പൈ​സ​യാ​യി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍ കു​റ​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി വാ​ങ്ങാ​ന്‍ കോ​ടി​ക​ള്‍ ചെ​ല​വാ​യാ​ലും സെ​സ് അ​ധി​കം പി​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി. അ​തേ സ​മ​യം ,കേ​ന്ദ്ര നി​യ​മ​മ​നു​സ​രി​ച്ച് പ​രി​ധി​യി​ല്ലാ​തെ സെ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നു​മാ​കും. ന​ഷ്ടം നി​ക​ത്തു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന്…

Read More

ക​ര്‍​ഷ​ക​ന് ഹൈ​വോ​ള്‍​ട്ടേ​ജ് ഷോ​ക്ക് ന​ല്‍​കി കെ​എ​സ്ഇ​ബി ! ലൈ​നി​ല്‍ മു​ട്ടി​യെ​ന്ന പേ​രി​ല്‍ വെ​ട്ടി​മാ​റ്റി​യ​ത് കു​ല​ച്ച 406 വാ​ഴ​ക​ള്‍

വാ​ഴ​യി​ല ലൈ​നി​ല്‍ മു​ട്ടി​യെ​ന്ന പേ​രി​ല്‍ കു​ല​ച്ച നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ള്‍ വെ​ട്ടി ക​ര്‍​ഷ​ക​നോ​ട് ക്രൂ​ര​മാ​യ പ്ര​തി​കാ​രം ചെ​യ്ത് കെ​എ​സ്ഇ​ബി. വാ​ര​പ്പെ​ട്ടി​യി​ല്‍ 220 കെ.​വി. ലൈ​നി​ന് താ​ഴെ​യു​ള്ള ഭൂ​മി​യി​ല്‍ കൃ​ഷി ചെ​യ്തി​രു​ന്ന 406 ഏ​ത്ത​വാ​ഴ​ക​ളാ​ണ് ട​ച്ചി​ങ് വെ​ട്ട​ലി​ന്റെ പേ​രി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ കെ.​എ​സ്.​ഇ.​ബി. ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​യി​റ​ക്കി​യ ക​ര്‍​ഷ​ക​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വാ​ര​പ്പെ​ട്ടി ഇ​ള​ങ്ങ​വം ക​ണ്ടം​പാ​റ ഇ​റി​ഗേ​ഷ​ന് സ​മീ​പം കാ​വും​പു​റ​ത്ത് തോ​മ​സി​ന്റെ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മാ​യ കു​ല​വാ​ഴ​ക​ളാ​ണി​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക​കം വെ​ട്ടി വി​ല്‍​ക്കാ​നാ​വും​വി​ധം മൂ​പ്പെ​ത്തു​ന്ന കു​ല​ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തെ​ന്ന് തോ​മ​സി​ന്റെ മ​ക​ന്‍ അ​നീ​ഷ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മൂ​ല​മ​റ്റ​ത്ത് നി​ന്നെ​ത്തി​യ കെ.​എ​സ്.​ഇ.​ബി. ജീ​വ​ന​ക്കാ​ര്‍ വാ​ഴ​ക​ള്‍ വെ​ട്ടി​യ​തെ​ന്ന് അ​നീ​ഷ് വ്യ​ക്ത​മാ​ക്കി. ര​ണ്ട​ര ഏ​ക്ക​റി​ല്‍ 1600 ഏ​ത്ത​വാ​ഴ​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ അ​ര ഏ​ക്ക​റി​ലെ വാ​ഴ​ക​ളാ​ണ് കെ​എ​സ്ഇ​ബി​ക്കാ​ര്‍ എ​ത്തി വെ​ട്ടി​നി​ര​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ഒ​രു വാ​ഴ​യു​ടെ ഇ​ല ലൈ​നി​ല്‍ മു​ട്ടി ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​തേ…

Read More

ന​ന്മ​യു​ടെ വെ​ളി​ച്ചം വി​ത​റി കെ​എ​സ്ഇ​ബി ! പോ​സ്റ്റി​നു മു​ക​ളി​ല്‍ കു​ടു​ങ്ങി​യ പൂ​ച്ച​ക്കു​ട്ടി​യെ ര​ക്ഷി​ച്ചു

കാ​ല​വ​ര്‍​ഷം അ​തി​ശ​ക്ത​മാ​യ​തോ​ടെ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​രം വീ​ണും പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണും സം​സ്ഥാ​ന​ത്തി​ന്റെ പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യ​തോ​ടെ, പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ രാ​വെ​ന്നും പ​ക​ലെ​ന്നും വ്യ​ത്യാ​സ​മി​ല്ലാ​തെ നെ​ട്ടോ​ട്ട​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍. ഈ ​തി​ര​ക്കി​നി​ട​യി​ലും സ​ഹ​ജീ​വി​ക​ളോ​ടു കെ​എ​സ്ഇ​ബി​യു​ടെ ക​രു​ത​ലാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. പൂ​ച്ച​യോ​ട് കാ​രു​ണ്യം കാ​ണി​ച്ച ജീ​വ​ന​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ കെ​എ​സ്ഇ​ബി​യാ​ണ് പ​ങ്കു​വെ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ലം സെ​ക്ഷ​നി​ല്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മാ​തൃ​ക​യാ​യ​ത്. ജോ​ലി​ക്കി​ടെ, പോ​സ്റ്റി​ന് മു​ക​ളി​ല്‍ പൂ​ച്ച​ക്കു​ട്ടി കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. തി​ര​ക്കി​നി​ട​യി​ലും പൂ​ച്ച​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നും ജീ​വ​ന​ക്കാ​ര്‍ സ​മ​യം ക​ണ്ടെ​ത്തി. കു​റ​ച്ചു ബു​ദ്ധി​മു​ട്ടി​യാ​ണ് പൂ​ച്ച​ക്കു​ട്ടി​യെ ര​ക്ഷി​ച്ച​ത് എ​ന്ന് കെ​എ​സ്ഇ​ബി​യു​ടെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഓ​രോ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണ് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച​ത്.

Read More

സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി ! വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍; പഞ്ചായത്ത് അധികൃതരുടെ പകപോക്കലെന്ന് പിടിഎ…

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. മലപ്പുറം പറപ്പൂര്‍ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കെഎസ്ഇബിയുടെ നടപടിയെ തുടര്‍ന്ന് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ദുരിതത്തിലായിരിക്കുകയാണ്. അതേ സമയം പറപ്പൂര്‍ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്. സ്‌കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു. വര്‍ഷങ്ങളായി പഞ്ചായത്തും സ്‌കൂളും തമ്മില്‍ പല വിഷയത്തിലും തര്‍ക്കമുണ്ട്.ഈ സാഹചര്യത്തിലാണ് കെഎസ്ഇബി ബില്‍ കുടിശ്ശിക വരുത്തിയുള്ള പഞ്ചായത്തിന്റെ നടപടിയെന്നാണ് പി.ടി.എയുടെ ആരോപണം. ആറ് വര്‍ഷം മുന്‍പ് സ്‌കൂളില്‍ അങ്കണ്‍വാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് പഞ്ചായത്തും പിടിഎയും തമ്മിലെ പടലപിണക്കത്തിലേക്ക്…

Read More

ദാണ്ടേ ഇവിടെയും രാഷ്ട്രീയഷോക്ക്..!  ഉ​പ​യോ​ഗി​ച്ച​ത് 13 യൂ​ണി​റ്റ്, കി​ട്ടി​യ​ത് 1,232 രൂ​പ​യു​ടെ ബി​ല്ല്..! പിൻവാതിൽ നിയമനത്തിലെ ജീവനക്കാർ സംഭവിക്കുന്ന തെറ്റേറ്റ് പറഞ്ഞ് കെഎസ്ഇ ബി ഉദ്യോഗസ്ഥർ

  വ​ണ്ണ​പ്പു​റം: ഒ​റ്റ​മു​റി കെ​ട്ടി​ട​ത്തി​നു കെഎസ്ഇ​ബി ന​ൽ​കി​യ ബി​ല്ല് ക​ണ്ട് ഉ​പ​ഭോ​ക്താ​വ് അ​ന്പ​ര​ന്നു. വ​ണ്ണ​പ്പു​റം ടൗ​ണി​ലെ കെ​ട്ടി​ട ഉ​ട​മ​യ്ക്ക് വൈ​ദ്യു​തി​ബി​ല്ലാ​യി കെഎ​സ്ഇ​ബി ന​ൽ​കി​യ​ത് 1,232 രൂ​പ. വ​ള​രെ കു​റ​ച്ചുമാ​ത്രം വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ഭോ​ക്താ​വ് ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന തു​ക ക​ണ്ട് അ​ന്പരന്നു. മു​ന്പു 250 രൂ​പ​യി​ൽ താ​ഴെ​മാ​ത്രം ആ​യി​രു​ന്ന ബി​ല്ലാ​ണ് ഇ​ത്ത​വ​ണ അ​ഞ്ചി​ര​ട്ടി​യി​ലേ​റെ വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഉ​പ​ഭോ​ക്താ​വ് ത​ന്നെ മീ​റ്റ​ർ റീ​ഡിം​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​പ​ഭോ​ഗം 13 യൂ​ണി​റ്റ് മാ​ത്ര​മാ​യി​രു​ന്നു. മു​ൻ ബി​ല്ലി​ൽ റീ​ഡിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 1020 എ​ന്നാ​ണ്. ഇ​പ്പോ​ഴ​ത്തെ മീ​റ്റ​ർ റീ​ഡിം​ഗ് 1033 മാ​ത്രം. എ​ന്നാ​ൽ കെഎസ്ഇ​ബി ന​ൽ​കി​യ ബി​ല്ലി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം 159 യൂ​ണി​റ്റാ​ണ്. തു​ട​ർ​ന്ന് കാ​ളി​യാ​ർ കെഎ​സ്ഇ​ബി ഓ​ഫീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ വീ​ണ്ടും പ​രി​ശോ​ധി​ച്ചു ഉ​പ​ഭോ​ക്താ​വി​ന്‍റെ ക​ണ്ടെ​ത്ത​ൽ ശ​രി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ബി​ല്ലി​ൽ കു​റ​വുവ​രു​ത്തി പു​തി​യ ബി​ല്ല് ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞു.പു​തി​യ ആ​ളാ​ണ് മീ​റ്റ​ർ റീ​ഡിം​ഗ്…

Read More

സംസ്ഥാനം വീണ്ടും ലോഡ് ഷെഡ്ഡിംഗിലേക്ക് ? വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി; ഏറ്റവും കൂടുതല്‍ ഉപയോഗം വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്…

സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമെന്ന് കെഎസ്ഇബി. രാത്രിയിലുള്ള വൈദ്യുത ഉപയോഗം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി പറയുന്നു. ലോഡ്ഷെഡ്ഡിംഗോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. അതിനാലാണ് നാല് മണിക്കൂര്‍ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള…

Read More

അടഞ്ഞു കിടന്ന തിയറ്ററിന് വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം ! ദുരിതകാലത്ത് തീയറ്റര്‍ ഉടമയ്ക്ക് ഷോക്കായി കെഎസ്ഇബിയുടെ നടപടി…

കോട്ടയം: തിയറ്റര്‍ ഉടമകളുടെ ദുരിതം ഒന്നു കാണേണ്ടതു തന്നെ. തിയറ്റര്‍ അടഞ്ഞു കിടന്നാലും വൈദ്യുതി ബില്ല് ലക്ഷങ്ങള്‍ നല്‍കണം. അടച്ചിടാന്‍ പറഞ്ഞ സര്‍ക്കാരും തിയറ്റര്‍ ഉടമകളുടെ ദുരിതം കാണുന്നില്ല. ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ട പള്ളിക്കത്തോട് അഞ്ചാനി തിയറ്ററിനു വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം. ഉടന്‍ പണം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍. പള്ളിക്കത്തോട്ടിലെ മള്‍ട്ടിപ്ലസ് തിയറ്ററായ അഞ്ചാനി തിയറ്റര്‍ ഉടമ ജിജി അഞ്ചാനിക്കാണ് കെഎസ്ഇബിയുടെ ഷോക്ക് വന്നിരിക്കുന്നത്. 2019 ഡിസംബര്‍ മാസത്തിലാണു പള്ളിക്കത്തോട്ടില്‍ ജിജി തിയറ്റര്‍ സമുച്ചയം തുടങ്ങുന്നത്. ലോക്ഡൗണ്‍ കാലത്ത് ഏഴുമാസം തിയറ്റര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ലോക്ഡൗണില്‍ എല്ലാ മേഖലയ്ക്കും ഇളവ് അനുവദിച്ചെങ്കിലും തിയറ്റര്‍ മേഖലയ്ക്ക് കാര്യമായ ഇളവ് ലഭിച്ചില്ല. ഫിക്‌സഡ്ചാര്‍ജായി 60,000 രൂപയാണ് ഒരോ മാസവും ജിജിക്ക് അടയ്‌ക്കേണ്ടത്. ജിഎസ്ടിക്കു പുറമേ വിനോദനികുതിയായും സര്‍ക്കാരിലേക്ക് എല്ലാ മാസവും നികുതി അടയ്ക്കുന്ന തിയറ്റര്‍ ഉടമകളെ…

Read More

ഈ കൊറോണക്കാലത്ത് എങ്ങനെ ബില്ലടയ്ക്കും മിസ്റ്റര്‍ ! കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്തപറയുന്ന ജയസൂര്യ; വീഡിയോ വൈറലാകുന്നു…

കൊറോണക്കാലത്ത് എല്ലാവരും വീടുകളില്‍ ടിക്‌ടോക്ക് വീഡിയോകളുമായി സജീവമാണ്. ലോക്ക്ഡൗണില്‍ ആയിരിക്കുമ്പോള്‍ എങ്ങനെ ഇലക്ട്രിസിറ്റി ബില്ലടയ്ക്കും എന്നാണ് നടന്‍ ജയസൂര്യ ചോദിക്കുന്നത്. കെഎസ്ബിയിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്ത പറയുന്ന നടന്‍ ജയസൂര്യയുടെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് താരത്തിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ വന്‍തുക ബില്ല് വന്നതിന്റെ കാരണം വിളിച്ച് അന്വേഷിക്കുകയാണ് താരം. ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ ടിക് ടോക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കസ്റ്റമര്‍ സാലറി ഏണിംഗ് ദെന്‍ ബില്‍ ശമ്പളം കിട്ടിയാല്‍ മാത്രം ബില്‍ എന്ന പുതിയ ഫുള്‍ഫോമും കെഎസ്ഇബിക്ക് താരം നല്‍കുന്നുണ്ട്. എന്തായാലും സംഗതി കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.

Read More