ചൈന പറയുന്നത് കള്ളമോ ? ചൈനയിലെ മരണത്തിന്റെ കണക്ക് 3,300 അല്ലെന്നും വുഹാനില്‍ മാത്രം മരണമടഞ്ഞത് 42000 പേര്‍ എന്നും റിപ്പോര്‍ട്ട്; പുതിയ വിവരങ്ങള്‍ അങ്ങനെ തള്ളിക്കളയാനാകാത്തത്…

കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറ്റലിയില്‍ 10000 പിന്നിട്ടപ്പോള്‍ തൊട്ടു പിന്നിലുള്ള സ്‌പെയിനില്‍ 6000ലധികം ആളുകള്‍ ഇതിനോടകം മരണമടഞ്ഞു. ഈ രാജ്യങ്ങളെല്ലാം മരണനിരക്കില്‍ പ്രഭവകേന്ദ്രമായ ഇറ്റലിയെ മറികടന്നു എന്നുള്ളതാണ് വാസ്തവം. ഒന്നരലക്ഷത്തോളം രോഗബാധിതരുള്ള അമേരിക്കയും വരും ദിവസങ്ങളില്‍ ചൈനയെ മറികടക്കാനാണ് സാധ്യത. ചൈനയില്‍ 3300 പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. എന്നാല്‍ ഈ കണക്ക് ശുദ്ധ അസംബന്ധമാണെന്നും വുഹാനില്‍ മാത്രം കുറഞ്ഞത് 42,000 പേര്‍ മരിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നതായി ബ്രിട്ടിഷ് മാധ്യമം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയില്‍മാത്രം 3,182 പേരാണ് മരിച്ചതെന്നും. എന്നാല്‍ വുഹാനിലുള്ളവര്‍ ഈ കണക്ക് തെറ്റാണെന്ന് പറയുന്നു. മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയിരുന്നു. ദിവസവും 500 ചിതാഭസ്മ…

Read More