അര്‍ധസെഞ്ച്വറിയ്ക്ക് ഒരു റണ്‍സ് അകലെ ക്യാച്ചില്‍ പുറത്തായി ! ക്യാച്ചെടുത്ത ഫീല്‍ഡറുടെ തല ബാറ്റുകൊണ്ട് അടിച്ചു പൊട്ടിച്ചു ബാറ്റ്‌സ്മാന്റെ രോഷം തീര്‍ക്കല്‍; വധശ്രമത്തിന് കേസ്…

അര്‍ധ സെഞ്ച്വറിയ്ക്ക് ഒരു റണ്‍ അകലെ ക്യാച്ചില്‍ പുറത്തായ ബാറ്റ്‌സ്മാന്‍ ക്യാച്ചെടുത്ത ഫീല്‍ഡറുടെ തല ബാറ്റുകൊണ്ട് അടിച്ചു പൊട്ടിച്ചു. ഫീല്‍ഡറുടെ നില ഗുരുതരമാണ്. ബാറ്റ്സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തതായി പോലീസ് അറിയിച്ചു. ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന്‍ പരശാര്‍ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. പുറത്തായ ഉടനെ തന്നെ നേരെ ഫീല്‍ഡറുടെ നേരെ ചെന്ന സഞ്ജയ് സച്ചിനെ ബാറ്റ് കൊണ്ട് സച്ചിനെ അടിയ്ക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് വീണ സച്ചിന്‍ അബോധാവസ്ഥയിലായി. മറ്റു കളിക്കാര്‍ സഞ്ജയിനെ പിടിച്ചുമാറ്റി. സച്ചിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സച്ചിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. സഞ്ജയ് സ്ഥലംവിട്ടതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Read More