വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ പച്ചകുത്തി ബിക്കാനീര്‍ സ്വദേശി ! യുവാവ് സ്വന്തം ശരീരത്തില്‍ എഴുത്തിച്ചേര്‍ത്തത് 71 സൈനികരുടെ പേരുകള്‍;പച്ചകുത്തുന്ന വീഡിയോ വൈറലാവുന്നു…

ബിക്കാനീര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുള്‍പ്പെടെ 71 ജവാന്മാരുടെ പേരുകള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തി ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ശ്രീദുംഗര്‍ഗറിലെ ഗോപാല്‍ സഹ്റാന്‍ എന്ന യുവാവ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിനാണ് ഇതിന് തയ്യാറായതെന്ന് ഗോപാല്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് പ്രചോദനമാവാനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് ഗോപാല്‍ വ്യക്തമാക്കി. ഭഗത് സിങ് യൂത്ത് ബ്രിഗേഡ് എന്ന ദേശീയോദ്ഗ്രഥന സംഘടനയില്‍ അംഗമാണ് ഗോപാല്‍.

Read More