താങ്ക്യു ഉണ്ണിയേട്ടാ താങ്ക്യു ! ഉണ്ണി മുകുന്ദന്‍ ചെയ്ത സഹായത്തിന് നന്ദി പറഞ്ഞ് അരുന്ധതി

വര്‍ക്കലയില്‍ പുതുതായി ചാര്‍ജെടുത്ത വനിതാ എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച് കൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ചിലര്‍ വിവാദമാക്കിയിരുന്നു.

പോസ്റ്റില്‍ സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് നിരവധി ഫെമിനിസ്റ്റുകള്‍ താരത്തിനെതിരേ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി.

‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ച് അരുന്ധതി കുറിച്ചു.

‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

ഇതില്‍ ‘വലിയ പൊട്ട്’ എന്ന പ്രയോഗമാണ് സ്ത്രീപക്ഷവാദികള്‍ വന്‍വിവാദമാക്കിയത്. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളില്‍ പറയുന്നു.

സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്‌ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും സ്ത്രീപക്ഷവാദികളെല്ലാം ഇപ്പോള്‍ ഉണ്ണിമുകുന്ദനു നേരെ തിരിഞ്ഞിരിക്കുകയാണ്.

Related posts

Leave a Comment