അടിസക്കെ…പൊളിച്ചൂട്ടാ… ഓണക്കിറ്റില്‍ ഉപയോഗശൂന്യമായ പപ്പടം നല്‍കി ‘കഴിവ്’ തെളിയിച്ച കമ്പനിയുടെ കക്ഷത്തില്‍ കൊണ്ടുപോയി വീണ്ടും തലവച്ച് സപ്ലൈകോ ! ഇത്തവണ കരാര്‍ നല്‍കിയത് 8000 ക്വിന്റല്‍ പഞ്ചസാരയ്ക്ക…

സപ്ലൈകോ വഴി വിതരണം ചെയ്ത ഓണക്കിറ്റിലെ ഗുണമേന്മയില്ലാത്ത പപ്പടം വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പഠിക്കില്ല എന്ന നിലപാടിലാണ് സപ്ലൈകോ. മോശം സാധനം നല്‍കിയതിന് കരിമ്പട്ടികയില്‍ പെടുത്തിയ ഹഫ്‌സര്‍ ട്രേഡിംഗ് കമ്പനിയ്ക്കു വീണ്ടും കരാര്‍ നല്‍കിയാണ് സപ്ലൈകോ ‘മാന്യത’തെളിയിച്ചത്. ഇക്കുറി 8000 ക്വിന്റല്‍ പഞ്ചസാരയ്ക്കുള്ള കരാറാണ് തിരുവനന്തപുരത്തുള്ള കമ്പനിയ്ക്ക് നല്‍കിയത്. മുമ്പ് ഓണക്കിറ്റിലെ ഗുണനിലവാരമില്ലാത്ത പപ്പടം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പപ്പടം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പായതുമില്ല. മോശം പപ്പടം നല്‍കിയതിനെത്തുടര്‍ന്ന് കരിമ്പട്ടികയിലായ ഇവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മൂന്നു മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്കു മാറിയതിനു തൊട്ടുപിന്നാലെയാണ് പഞ്ചസാരയ്ക്കുള്ള കരാര്‍ നല്‍കിയത്. മാത്രമല്ല മോശം പപ്പടം നല്‍കിയതിന് കമ്പനിയില്‍ നിന്ന് പിഴയീടാക്കാനുള്ള നടപടി ഇതുവരെ പൂര്‍ത്തിയായിട്ടുമില്ല. അതിനാല്‍ തന്നെ സപ്ലൈകോയുടെ പുതിയ നടപടി പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തുമെന്നുറപ്പാണ്. കിറ്റിലെ ഗുണനിലവാരമില്ലാത്ത ശര്‍ക്കരയുടെ പേരിലും ചില…

Read More