ക​ണ്‍​നി​റ​യെ ക​രി​വീ​ഴ​ക്കാ​ഴ്ച ! ആ​ന​വ​യ​ര്‍ നി​റ​യെ മൃ​ഷ്ടാ​ന്ന ഭോ​ജ​നം

തൃ​ശൂ​ര്‍: മ​ഴ​യൊ​ഴി​ഞ്ഞു നി​ന്ന ക​ര്‍​ക്കി​ട​ക പു​ല​രി​യി​ല്‍ വ​ട​ക്കു​ന്നാ​ഥ​ന്‍റെ തി​രു​മു​റ്റ​ത്ത് ക​ണ്‍​നി​റ​യെ ക​രി​വീ​ര​ക്കാ​ഴ്ച​യൊ​രു​ക്കി​യ​തി​നൊ​പ്പം അ​ണി​നി​ര​ന്ന ഗ​ജ​ഗ​ണ​ങ്ങ​ള്‍​ക്കെ​ല്ലാം ആ​ന​വ​യ​ര്‍ നി​റ​യെ മൃ​ഷ്ടാ​ന്ന ഭോ​ജ​ന​വും!! മേ​ട​ത്തി​ലെ പൂ​രം നാ​ളി​ല്‍ നാ​ല്‍​പ്പ​ത്തി​യൊ​ന്നാ​മ​ത് ആ​ന​യൂ​ട്ട് പൂ​ര​ന​ഗ​രി​ക്ക് മ​റ്റൊ​രു പൂ​ര​മാ​യി. ല​ക്ഷ്മി​ക്കു​ട്ടി​യെ​ന്ന് വി​ളി​ക്കു​ന്ന പൂ​ര​ന​ഗ​രി​യു​ടെ ഗ​ജ​റാ​ണി തി​രു​വ​മ്പാ​ടി വി​ജ​യ​ല​ക്ഷ്മി​ക്ക് ആ​ദ്യ ചോ​റു​രു​ള ന​ല്‍​കി വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി പ​യ്യ​പ്പി​ള്ളി മാ​ധ​വ​ന്‍ ന​മ്പൂ​തി​രി ആ​ന​യൂ​ട്ടി​ന് തു​ട​ക്കം കു​റി​ച്ചു. രാ​വി​ലെ വ​ട​ക്കും​നാ​ഥ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ സിം​ഹോ​ദ​ര​പ്ര​തി​ഷ്ഠ​യ്ക്കു സ​മീ​പം അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മ​വും ഗ​ജ​പൂ​ജ​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ആ​ന​യൂ​ട്ട് ആ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ലെ ആ​ന​പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നും കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് കൊ​മ്പ​ന്‍ എ​റ​ണാ​കു​ളം ശി​വ​കു​മാ​റു​മു​ള്‍​പ്പ​ടെ 52 ആ​ന​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു നി​ന്നും ആ​ന​യൂ​ട്ടി​നെ​ത്തി. അ​ഞ്ച് പി​ടി​യാ​ന​ക​ളും ആ​ന​യൂ​ട്ടി​നെ​ത്തി.

Read More