പഴയന്നൂര്ന്മ ഭഗവതി ക്ഷേത്രോത്സവത്തിനെത്തിയ കൊമ്പന് ചിറ്റേപ്പുറത്ത് ശ്രീക്കുട്ടനെ വണ്ടി കയറ്റി മടക്കി വിട്ടു. കോഴികളെ കണ്ടു കൊമ്പന് വിരണ്ടതോടെയാണിത്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച രാവിലെ നടന്ന കാഴ്ചശീവേലിക്കിടെയാണു കൊമ്പന് കോഴികളെ കണ്ടു വിരണ്ടത്. ഭഗവതിയുടെയും പള്ളിപ്പുറത്തപ്പന്റെയും തിടമ്പേറ്റിയ രണ്ട് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ക്ഷേത്ര പ്രദക്ഷിണത്തിനിടെ പൂവന് കോഴികള്‍ കൂട്ടത്തോടെ ആനകള്ക്കിടയിലൂടെയും മുന്നിലൂടെയുമൊക്കെയായി സൈ്വര വിഹാരം നടത്തുന്നുണ്ടായിരുന്നു. കോഴികള്‍ അടുത്തെത്തുമ്പോഴൊക്കെ ശ്രീക്കുട്ടന് എന്ന ആന ഭയന്ന് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഭയപ്പെട്ട ആനയുടെ പ്രകടനങ്ങള്‍ കണ്ടു ഭക്തരും വിരണ്ടു. പലവട്ടം ആവര്‍ത്തിച്ചതോടെ തിടമ്പിറക്കി ആനയെ ലോറിയില്‍ കയറ്റി മടക്കി വിടുകയായിരുന്നു. പഴയന്നൂര്‍ ക്ഷേത്രത്തിലെ മുഖ്യ വഴിപാട് പൂവന് കോഴികള്‍. കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവന് കോഴിയുടെ രൂപത്തില്‍ ഭഗവതി പുറപ്പെട്ടു വന്നെന്നാണ് ഐതിഹ്യം. വിഷ്ണു പ്രതിഷ്ഠ മാത്രമാണുണ്ടായിരുന്ന പഴയന്നൂര്‍…
Read MoreTag: elephant
കേരളത്തിൽ ആനകളുടെ എണ്ണം കുറയുന്നു ! നാലു വർഷത്തിനിടെ ചരിഞ്ഞത് 75 ആനകൾ ! കോവിഡിനു ശേഷം ആനകളിൽ അസ്വസ്ഥത വർധിച്ചുവെന്ന് പഠനം…
പോൾ മാത്യുതൃശൂർ: കാടിറങ്ങി ആനകൾ കൂട്ടത്തോടെ നാട്ടിലെത്തുന്പോൾ പരിശീലനം കിട്ടിയ നാട്ടാനകളുടെ എണ്ണം കുറയുന്നു. നാലു വർഷത്തിനിടെ 75 ആനകളാണ് ചരിഞ്ഞത്. 2018ൽ കേരളത്തിൽ 521 ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 446 ആയി ചുരുങ്ങി. ഓരോ വർഷവും ആനകളുടെ എണ്ണം കുറയുകയാണ്. ഏറ്റവും കൂടുതൽ ആനകൾ ചരിഞ്ഞത് 2021ലാണ്- 29 എണ്ണം. 2018ൽ മൂന്ന്, 2019ൽ 20, 2020ൽ 20, 2021ൽ 29, 2022ൽ ഇതുവരെ മൂന്ന് എന്നിങ്ങനെ ആനകൾ കുറഞ്ഞു. ഏറ്റവും കൂടുതൽ ആനകൾ കുറഞ്ഞത് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ്.പൂരങ്ങളുടെയും ഉത്സവങ്ങളുടെയും സീസണ് എത്തിയതോടെ എഴുന്നള്ളിക്കാൻ ആനകളെ കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോൾ. സർക്കാരിന്റെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള ആനകൾ പലതിനെയും എഴുന്നള്ളിപ്പുകൾക്ക് നൽകാറില്ല. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഉത്സവങ്ങൾ ഏറെയും. ഈ മാസങ്ങളിൽ ആനകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഏറെ പണിപെട്ടാണ്. ആനകൾ അസ്വസ്ഥരാകുന്നതും ഭീഷണി…
Read Moreആനയുടെ പാല് കുടിക്കാന്‍ ശ്രമിച്ച് മൂന്നു വയസുകാരി ! സഹകരണവുമായി പിടിയാനയും; വീഡിയോ തരംഗമാവുന്നു…
പിടിയാനയുടെ പാല് കുടിക്കാന്‍ ശ്രമിക്കുന്ന മൂന്നു വയസുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ഗുവാഹത്തിയില്‍ നിന്നുള്ളതാണ് കൗതുകം നിറയ്ക്കുന്ന ഈ ദൃശ്യങ്ങള്‍. ഹര്‍ഷിത എന്ന് പേരുള്ള കുറുമ്പി കുരുന്നാണ് ആനയുടെ പാല് കുടിക്കാന്‍ ശ്രമം നടത്തുന്നത്. അതേസമയം, കുരുന്നിന്റെ ഇഷ്ടാനുസരണം ആനയും നിന്നു കൊടുക്കുന്നുണ്ട്. ഹര്‍ഷിത തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ 54 വയസ്സുള്ള പിടിയാനയില്‍ നിന്നാണ് പാല് കുടിക്കുന്നത്. ഹര്‍ഷിതയുടെ മുത്തച്ഛന് നാഗാലാന്‍ഡില്‍ നിന്ന് കൊണ്ടു വന്നതാണ് ബിനു എന്ന ആനയെ. ഹര്‍ഷിത കൂടുതല്‍ സമയം ചിലവഴിക്കുന്നത് ബിനുവിനൊപ്പം തന്നെയാണ്. ബിനു ഹര്‍ഷിതയെ ചുമലിലേറ്റി ഗ്രാമം മുഴുവന്‍ ചുറ്റിക്കറങ്ങാറുമുണ്ട്. കുട്ടി പാല് കുടിക്കാനായി അകിട് പിടിക്കുമ്പോള്‍ അതിന് അനുവദിച്ച് കൊണ്ട് ആന പിന്നോട്ട് നീങ്ങുന്നതും വിഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇതുപോലൊരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നാണ് പലരും…
Read Moreഅയ്യയ്യേ നാണക്കേട് ! നേരെ പാഞ്ഞടുത്ത പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന് നാട്ടില്‍ സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം….
കുളിപ്പിക്കാനുള്ള ഒരുക്കള്‍ക്കിടെ നേരേ പാഞ്ഞുവന്ന പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന് നാട്ടിനെ മുള്‍മുനയിലാക്കിയത് അഞ്ചുമണിക്കൂര്‍. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആനയെ ഒടുവില്‍ ടാപ്പര്‍ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വെട്ടിക്കവല ശ്രീമഹാദേവര് ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന കൊമ്പന് നെടുമണ്‍കാവ് മണികണ്ഠനാണ് വിരണ്ടോടിയത്. ക്ഷേത്രവളപ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആനയെ രാവിലെ കുളിപ്പിക്കാനായി അഴിക്കുന്നതിനിടയിലിലാണ് പൂച്ച വന്നതും വിരണ്ടോടിയതും. ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടിയ ആന എം.സി റോഡില്‍ സദാനന്ദപുരം കക്കാട് ഭാഗത്തെത്തി. എം.സി റോഡില്‍ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. റോഡരികില്‍ നിന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമടക്കം നാട്ടുകാരും ഭയന്നോടി. റോഡിലൂടെ വാഹനങ്ങളിലെത്തിയവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചു. എന്നാല്‍ ഓടുന്നതിനിടെ ഒരു വാഹനം പോലും ആന തട്ടിമറിച്ചിട്ടില്ല. മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ആനയെ കാണാനെത്തിയത് തലവേദനയായി. ഇവരെ തടയാന്‍ കൊട്ടാരക്കര പോലീസ്…
Read Moreകരകവിഞ്ഞ് ഭീകരരൂപം പ്രാപിച്ച നദിയുടെ നടുവില്‍പ്പെട്ട് കാട്ടാന ! പിന്നെ സംഭവിച്ചത്;വീഡിയോ കാണാം…
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന ഒടുവില്‍ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറുകയായിരുന്നു. സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട് കയറിയതായി സുരേന്ദര്‍ മെഹ്റ അറിയിച്ചു.
Read Moreഒരു നാട്ടില്‍ രണ്ട് ആന വേണ്ട ! ബസ് തടഞ്ഞ് ചില്ല് അടിച്ചു തകര്‍ത്ത് കൊമ്പന്; ധൈര്യം കൈവെടിയാതെ ഡ്രൈവര്‍;വീഡിയോ കാണാം…
തമിഴ്നാട്ടില്‍ ഒറ്റയാന് ആന ബസ് അക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബസിന്റെ ചില്ല് തകര്‍ത്ത് നില്ക്കുന്ന ആനയെ കണ്ട് പന്തിക്കേട് തോന്നിയ ബസ് ഡ്രൈവര്‍ , വാഹനം നിര്‍ത്തിയിട്ട് യാത്രക്കാരെ പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൊടഗിരിയില്‍ നിന്ന് മേട്ടുപാളയത്തേയ്ക്ക് ബസ് പോകവേയാണ് നടുറോഡിലേക്കിറങ്ങിയ ആന ബസിനു നേരെ പാഞ്ഞടുത്തത്. ആനയെ കണ്ടതോടെ ബസ് ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിടാന്‍ കൂട്ടാക്കാതെ പിന്നാലെ പാഞ്ഞുവന്നു. ആന വരുന്നത് കണ്ട് നിര്‍ത്തിയിട്ട ബസില്‍ കൊമ്പ് കൊണ്ടാണ് ആന ചില്ല് തകര്‍ത്തത്. ആന പിന്മാറാന് ഒരുക്കമില്ലാതെ നില്‍ക്കുന്നത് കണ്ട് പന്തിക്കേട് തോന്നിയ ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഡ്രൈവര്‍ ബസിലെ യാത്രക്കാരോട് പുറത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുപോകുന്ന ബസാണ് ആന ആക്രമിച്ചത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ…
Read Moreഅമ്പട കേമാ സണ്ണിക്കുട്ടാ ! കുഴല്‍കിണറില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് ദാഹമകറ്റി ആന; വീഡിയോ വൈറലാകുന്നു…
ആന വെള്ളം കുടിക്കുന്നത് ഒരു മനോഹര കാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആനയുടെ വെള്ളം കുടി ഇതുവരെ ആരും കണ്ടിട്ടില്ലാത്തതാവാനാണ് സാധ്യത. കുഴല്‍കിണര്‍ പൈപ്പില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്താണ് കക്ഷി വെള്ളം കുടിക്കുന്നത്. ഇതിന്റെ വീഡിയോയാണ് വൈറലായി മാറിയത്. പൈപ്പിന്റെ ഹാന്‍ഡ് പമ്പ് പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ള വെള്ളം എടുത്ത് കുടിക്കുന്ന ആനയാണ് ദൃശ്യത്തിലുള്ളത്. കേന്ദ്ര ജലശക്തി മന്ത്രാലയം വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. തറയിലേക്ക് തുമ്പിക്കൈ കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം തറയില്‍ നിന്ന് വെള്ളം കോരികുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് ഇതെന്ന് വ്യക്തമല്ല. ജലം സംരക്ഷിക്കേണ്ട പ്രാധാന്യം എന്താണെന്ന് ആനയ്ക്ക് പോലും മനസിലായി. എന്നിട്ടും എന്തുകൊണ്ട് മനുഷ്യര്‍ ഇപ്പോഴും ഈ അമൂല്യ വസ്തുവിനെ പാഴാക്കുന്നു. നമുക്ക് ഈ ആനയില്‍ നിന്ന് പഠിക്കാം- വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇതിനോടകം…
Read Moreആന ചത്തത് കടുവയുമായുള്ള പോരാട്ടത്തിലല്ല ! കടുവ ചത്തത് ആനയിറച്ചി തിന്നാനുള്ള പോരാട്ടത്തിലും; പൂയംകുട്ടിയില്‍ സംഭവിച്ചത് മറ്റൊന്ന് ?
പൂയംകുട്ടി വനത്തില്‍ ഇടമലയാര്‍ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപം കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പ്രദേശത്ത് രണ്ടാമതൊരു കടുവയുടെ കൂടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണിത്. കടുവ ചത്തതു രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ജഡങ്ങള്‍ കണ്ടെത്തിയ പുല്മേട്ടില് നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പന് വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. രണ്ട് ജഡങ്ങളും അഴുകിയ നിലയിലായിരുന്നെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സംഘത്തിലെ ഒരാള്‍ പറയുന്നു. പെണ് കടുവയുടെ ജഡത്തിന് ഒരാഴ്ചയും ആനയുടെ ജഡത്തിന് രണ്ടാഴ്ചത്തെയും പഴക്കമുണ്ട്. ആനയുടെ ജഡം കടുവ തിന്ന നിലയിലായിരുന്നു. ആനയുടെ ജഡം തിന്നുന്നതിനിടെ കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കടുവ ചത്താതെന്നാണ് സൂചന. എന്നാല്‍, ഇതു പ്രാഥമിക നിഗമനം മാത്രമാണെന്നും മൃഗങ്ങളുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു വരുന്നതു…
Read Moreഇതെന്താ സാധനം…ഒരു രുചിയുമില്ലല്ലോ ! ഹെല്‍മറ്റ് വായിലാക്കിയ ശേഷം കൂളായി നടന്നു പോകുന്ന ആന;വീഡിയോ വൈറലാകുന്നു…
മൃഗങ്ങളുടെ പെരുമാറ്റം പലപ്പോഴും കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആന ഹെല്‍മറ്റ് തിന്നുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തുകൂടി നടന്നുപോകുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെ ഹെല്‍മറ്റ് ആന എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുമ്പിക്കൈ കൊണ്ട് ഹെല്‍മറ്റ് എടുത്തശേഷം പനയോലയും മറ്റും വായില്‍ വെയ്ക്കുന്നത് പോലെ ഹെല്‍മറ്റ് തിന്നുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഹെല്‍മറ്റ് വായില്‍ വച്ച ശേഷം കൂളായി ആന നടന്നുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പലരും ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമന്റുകള്‍ ഇടുന്നുണ്ട്.
Read Moreഅടി സക്കെ…ഇന്നൊരു കലക്കു കലക്കിയിട്ട് തന്നെ കാര്യം എന്ന് ആന ! നീരാട്ട് നീണ്ടത് അഞ്ചു മണിക്കൂര്‍; ബാലേഷ്ണാ കള്ള ആനേടെ മോനേ… എന്ന് പാപ്പാന്…
കന്നിനെ കയം കാണിക്കരുതെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഏതാണ്ട് ഇതിനു സമാനമായി വരും. പക്ഷെ കയം കണ്ടതോടെ വിധം മാറിയത് കന്നിന്റെയല്ല ആനയുടേതാണെന്നു മാത്രം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മോഴ ആനയായ ബാലകൃഷ്ണനാണ് 5 മണിക്കൂര്‍ പുന്നത്തൂര്‍ കോട്ടയിലെ കുളത്തില്‍ നീന്തിത്തുടിച്ചത്. ഏറെ കാലത്തിന് ശേഷം വെള്ളം നിറഞ്ഞ കുളത്തില്‍ ഇന്നലെ രാവിലെ 9.30യോടെ ബാലകൃഷ്ണനെ കുളിപ്പിക്കാന്‍ ഇറക്കിയതാണ്. വെള്ളം കണ്ടതോടെ ആനയുടെ മട്ട് മാറി. പാപ്പാന് സുമലാലിന്റെ നിര്‍ദേശങ്ങളൊന്നും കേള്‍ക്കാതെ ആന മുങ്ങാംകുഴിയിട്ട് നീന്തിക്കളിച്ചു. ഒടുവില്‍ പാപ്പാന്മാര് കരയ്ക്കു കയറിയിരുന്ന് കാഴ്ചക്കാരായി. പാപ്പാന്മാരില് ചിലര്‍ കാറ്റ് നിറച്ച ട്യൂബ് വെള്ളത്തില്‍ ഇട്ടു കൊടുത്തു. ആദ്യം ഒന്നു പിന്‍വാങ്ങിയെങ്കിലും ആന പിന്നീട് ട്യൂബ് തട്ടി കളി തുടങ്ങി. ആനയുടെ ജലകേളി കാണാന്‍ ചുറ്റും പാപ്പാന്മാരും ദേവസ്വം ജീവനക്കാരും നിരന്നു. ഒടുവില്‍ ഉച്ച കഴിഞ്ഞ്…
Read More