വയര്‍ലെസിലൂടെ ഡിവൈഎസ്പി കേട്ടത് ‘പുളിച്ചതെറി’ !ആക്ഷന്‍ ഹീറോ ബിജു മോഡല്‍ സംഭവം അരങ്ങേറിയത് കണ്ണൂരില്‍; വിളിച്ചത് ആരെന്ന് എത്തും പിടിയും കിട്ടാതെ ഡിവൈഎസ്പി

കണ്ണൂര്‍: വയര്‍ലെസ് അടിച്ചുമാറ്റി പോലീസുകാരെ വട്ടം കറക്കുന്ന മദ്യപാനി ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമ കണ്ട ഏവരുടെയും മനസില്‍ നിറഞ്ഞു നില്‍ക്കും. ഇതിനു സമാനമായ ഒരു സംഭവമാണ് പറഞ്ഞു വരുന്നത്. ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഡിവൈഎസ്പിക്കാണ് ലോട്ടറിയടിച്ചത്. പൊലീസിന്റെ ഔദ്യോഗിക വയര്‍ലസ് സെറ്റിലൂടെ പുളിച്ചതെറി കേള്‍ക്കാനാണ് ഡിവൈഎസ്പിക്ക് ഭാഗ്യമുണ്ടായത്.സിപിഎം അനുകൂലിയായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനു നേരെയാണ് ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലെ രംഗത്തിനു സമാനമായ സംഭവമുണ്ടായത്. ‘ആക്ഷന്‍ ഹീറോ ബിജു’വില്‍ പൊലീസുകാരന്റെ അശ്രദ്ധ മൂലം ഒരു മദ്യപാനിക്ക് വയര്‍ലസ് സെറ്റ് കിട്ടുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെങ്കില്‍, ഇവിടെ അസഭ്യവര്‍ഷത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഏതു പൊലീസ് സ്റ്റേഷനില്‍ നിന്നാണു വിളി വന്നതെന്നു കണ്ടെത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ദിവസവും നടക്കാറുള്ള ‘സ്റ്റേഷന്‍ വിളി’ക്ക് ഇടയിലാണു സംഭവം. ദിവസവും…

Read More

ഇത് സി.ഐ ബൈജു പൗലോസ് , കേരളാ പോലീസിലെ യഥാര്‍ഥ ആക്ഷന്‍ ഹീറോ; വെന്റിലേറ്ററില്‍ കിടന്ന കേസിനെ അനുയോജ്യമായ ക്ലൈമാക്‌സിലെത്തിക്കാന്‍ ബിജു സഞ്ചരിച്ചത് മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കേരളാ പോലീസിന് അഭിമാനിക്കാം. ഇതിന്റെ ക്രെഡിറ്റ് പലര്‍ക്കും നല്‍കാമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസില്‍ അതിനിര്‍ണായകമായത്. ദിലീപില്‍ നിന്നും വഴിമാറിപ്പോകുമായിരുന്ന കേസ് വീണ്ടും ദിലീപിലെത്തിച്ചത് ബൈജു പൗലോസിന്റെ അന്വേഷണ ചാതുര്യമാണ്. ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതിനു പിന്നിലും ബൈജു പൗലോസിന്റെ ചാണക്യബുദ്ധി തന്നെയായിരുന്നു. ആരും അറിയാതെ രഹസ്യമായി തെളിവ് ശേഖരണം നടത്തി. സിനിമാ ലോകത്തിന്റെ പല വിശദീകരണങ്ങളേയും പൊളിക്കാനുള്ള തെളിവുകള്‍ കണ്ടെത്തി. ജോര്‍ജേട്ടന്‍സ് പൂരത്തിലെ സെല്‍ഫി പുറത്തുവന്നതും ദൃശ്യങ്ങള്‍ കണ്ടെടുത്തതുമെല്ലാം ബിജുവിന്റെ പദ്ധതിപ്രകാരമായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനത്തിലെ റെയ്ഡും അതീവ രഹസ്യമായിരുന്നു. പൊലീസിലെ പല ഉന്നതരും ഇത്തരം നീക്കമൊന്നും അറിയുകയും ചെയ്തില്ല. ഇതിനിടെയാണ് ടിപി സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞത്. എഡിജിപി സന്ധ്യയ്‌ക്കെതിരെ അന്വേഷണത്തില്‍ ചില…

Read More