വയര്‍ലെസിലൂടെ ഡിവൈഎസ്പി കേട്ടത് ‘പുളിച്ചതെറി’ !ആക്ഷന്‍ ഹീറോ ബിജു മോഡല്‍ സംഭവം അരങ്ങേറിയത് കണ്ണൂരില്‍; വിളിച്ചത് ആരെന്ന് എത്തും പിടിയും കിട്ടാതെ ഡിവൈഎസ്പി

കണ്ണൂര്‍: വയര്‍ലെസ് അടിച്ചുമാറ്റി പോലീസുകാരെ വട്ടം കറക്കുന്ന മദ്യപാനി ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമ കണ്ട ഏവരുടെയും മനസില്‍ നിറഞ്ഞു നില്‍ക്കും. ഇതിനു സമാനമായ ഒരു സംഭവമാണ് പറഞ്ഞു വരുന്നത്. ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഡിവൈഎസ്പിക്കാണ് ലോട്ടറിയടിച്ചത്. പൊലീസിന്റെ ഔദ്യോഗിക വയര്‍ലസ് സെറ്റിലൂടെ പുളിച്ചതെറി കേള്‍ക്കാനാണ് ഡിവൈഎസ്പിക്ക് ഭാഗ്യമുണ്ടായത്.സിപിഎം അനുകൂലിയായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനു നേരെയാണ് ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലെ രംഗത്തിനു സമാനമായ സംഭവമുണ്ടായത്. ‘ആക്ഷന്‍ ഹീറോ ബിജു’വില്‍ പൊലീസുകാരന്റെ അശ്രദ്ധ മൂലം ഒരു മദ്യപാനിക്ക് വയര്‍ലസ് സെറ്റ് കിട്ടുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെങ്കില്‍, ഇവിടെ അസഭ്യവര്‍ഷത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഏതു പൊലീസ് സ്റ്റേഷനില്‍ നിന്നാണു വിളി വന്നതെന്നു കണ്ടെത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ദിവസവും നടക്കാറുള്ള ‘സ്റ്റേഷന്‍ വിളി’ക്ക് ഇടയിലാണു സംഭവം. ദിവസവും…

Read More