നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്; സംഭവത്തിലെ സിനിമാബന്ധം കണ്ടെത്തിയതായി സൂചന; പള്‍സര്‍ സുനിയുടെ മൊഴികള്‍ സാധൂകരിക്കുന്ന തെളിവു കണ്ടെത്തിയെന്നും വിവരം; പ്രമുഖന്‍ അറസ്റ്റിലായേക്കും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. മലയാള സിനിമയിലെ പ്രമുഖനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് കാര്യങ്ങള്‍ ഇവിടേക്ക് എത്തിച്ചത്. കാറിനുള്ളില്‍ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്ന വീഡിയോ കോയമ്പത്തൂരില്‍ നിന്ന് ഈ വ്യക്തിയിലേക്ക് അതിന്റെ കോപ്പി എങ്ങനെയെത്തിയെന്നും പോലീസിന് മനസിലായെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പേരുടേയും മൊഴി പൊലീസ് എടുത്തു കഴിഞ്ഞുവെന്നാണ് സൂചന. മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ ഉടന്‍ തന്നെ സിനിമയിലെ ഉന്നതനെ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും. അതിനിടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായും സൂചനയുണ്ട്. പ്രമുഖ നടനെ സ്വാധീനിച്ചാണ് ഈ നീക്കം. നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നും സൂചനയുണ്ട്. ഇക്കാര്യം…

Read More

വിവാഹം വേണമോ വേണ്ടയോ ? വിവാഹം കഴിക്കുന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടെന്ന് നടി അനുശ്രീ

വിവാഹം കഴിയ്‌ക്കേണ്ടെന്ന് ഇടയ്ക്കിടെ ആലോചിക്കുന്നുണ്ടെന്ന് നടി അനുശ്രീ. പ്രമുഖ മലയാള മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ‘റിയാലിറ്റി ഷോ ചെയ്ത കാലത്ത് ഏതോ മാഗസിനില്‍ അഡ്രസ് വന്നിട്ട് വീട്ടിലേക്ക് കത്തുകള്‍ വരുമായിരുന്നു. അതില്‍ പ്രണയ ലേഖനങ്ങള്‍ കുറവായിരുന്നു. ഇടയ്ക്ക് ഫേസ്ബുക് മെസഞ്ചറില്‍ പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും എന്നൊക്കെ പറഞ്ഞ് ചിലര്‍ മെസേജ് അയയ്ക്കും. ഇതേ മെസേജ് തന്നെ മറ്റ് നായികമാര്‍ക്കും ഇവര്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടാവും. ‘വിവാഹവും  പ്രണയവുമൊന്നും തമാശയായി കാണേണ്ടതല്ല. തോന്നുമ്പോള്‍ ഉപേക്ഷിച്ചു പോകാനാണെങ്കില്‍ പിന്നെ പ്രണയവും  വിവാഹവുമൊക്കെ എന്തിനാ. സത്യം പറഞ്ഞാല്‍ പണ്ടെനിക്ക്  ചെറിയ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ സീരിയസായി ഒന്നുമില്ല. വിവാഹത്തെക്കുറിച്ചും സീരിയസായി ഇതുവരെ ആലോചിച്ചിട്ടില്ലയൈന്നും അനുശ്രീ പറയുന്നു. ‘ഇപ്പോഴത്തെ ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോ എന്നു പോലും ആലോചിക്കാറുണ്ട്. നടിമാരുടെ വിവാഹവാര്‍ത്ത വരുമ്പോഴേ ആളുകള്‍ പറയാന്‍ തുടങ്ങും,…

Read More