അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് പ്രിയ വാര്യര്‍. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ഹിന്ദിയിലുമെല്ലാം താരത്തെത്തേടി നിരവധി അവസരങ്ങള്‍ എത്തി. ഇപ്പോഴിതാ അഡാര്‍ ലവിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി. പ്രിയ വാര്യരുടെ വാക്കുകള്‍ ഇങ്ങനെ…അഡാര്‍ ലവ് കഴിഞ്ഞ് തൊട്ടു പിന്നാലെ ചെയ്തത് വികെപിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണ്. ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് കാമ്പയിനും മാത്രമായിരുന്നു. എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെയുള്ള സെല്‍ഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. സിനിമ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാര്‍ ലവിന് ലഭിച്ച പ്രതികരണത്തിനുശേഷമെന്ന് പ്രിയ പറയുന്നു. ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ…
Read MoreTag: actress
ഐപിഎസ് ഉദ്യോസ്ഥന്റെ കാറില്‍ ചവിട്ടി ! നടി ഡിംപിളിനെതിരേ കേസ്…
തെന്നിന്ത്യന്‍ നടി ഡിംപിള്‍ ഹയാതിക്കും സുഹൃത്തിനുമെതിരേ ക്രിമിനല്‍ കേസെടുത്ത് പോലീസ്. ഐപിഎസ് ഉദ്യോഗസ്ഥന് രാഹുല്‍ ഹെഗ്ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മില്‍ അബദ്ധത്തില്‍ ഇടിച്ചിരുന്നു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് ഡ്രൈവറുടെ ആരോപണം. തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നടി മനഃപൂര്‍വം കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ ആരോപണം. സംഭവുമായി ബന്ധപ്പെട്ട് നടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. എന്നാല്‍ ഈ പോലീസ് ഡ്രൈവര്‍ ഇതിനു…
Read Moreരാത്രിയില്‍ മുറിയില്‍ നിന്ന് കൊട്ടല്‍ കേള്‍ക്കാം ! അടുക്കളയില്‍ നില്ക്കുമ്പോള് ആരോ പിറകിലൂടെ നടക്കും;ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് നടി വരദ
സിനിമയിലൂടെ വന്ന് സീരിയലില്‍ താരമായ അപൂര്‍വം നടിമാരിലൊരാളാണ് വരദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദ. സീരിയല്‍ നടന് ജിഷിന് മോഹന്‍ ആണ് വരദയുടെ ഭര്‍ത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജിഷിന് മോഹനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് രണ്ടുപേരും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. തങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും രംഗത്തെത്തുകയും ചെയ്തിരുന്നു. അതേ സമയം താന്‍ താമസിച്ചിരുന്ന വീട്ടില്‍ പ്രേതബാധ ഇണ്ടെന്ന് തോന്നിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരദ ഇപ്പോള്‍. വരദയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനവിടെ ഒറ്റയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി.…
Read Moreസിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലെത്തിച്ച് ജ്യൂസ് നല്കി മയക്കി പീഡിപ്പിച്ച സംഭവം ! രണ്ടു പേര് പിടിയില്‍…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ലഹരി കലര്‍ന്ന ജ്യൂസ് നല്കി പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. കോഴിക്കോട് എത്തിച്ചത് സീരിയില്‍ നടിയാണെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കാരപ്പറമ്പിലെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ നടിയാണ് യുവതിയെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്. പിന്നീട് സിനിമയുടെ സ്ക്രീനിംഗ് ഉണ്ടെന്ന് പറഞ്ഞ് കാരപ്പറമ്പിലെ ഫ്ളാറ്റിലെത്തിച്ചു. ഫ്ളാറ്റു വരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ഫ്ളാറ്റിലുണ്ടായിരുന്ന…
Read Moreലൊക്കേഷനില്‍ അപമര്യാദയായി പെരുമാറി ! അപ്പോള്‍ തന്നെ സംവിധായകന്റെ ‘കരണം പുകച്ച്’ നടി ചിലങ്ക; അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍…
സീരിയലുകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ചിലങ്ക. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ കൂടെവിടെ ഉള്‍പ്പെടെ നിരവധി സീരിയലുകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. വിനയന് സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്. പിന്നീട് മിനിസ്ക്രീനിലേക്ക് കൂടുമാറുകയായിരുന്നു. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ സജീവസന്നിധ്യമാണ് ചിലങ്ക. ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച നടിയുടെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. കനല്‍പ്പൂവ് എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് ടിഎസ് സജിക്കാണ് ചിലങ്കയുടെ കൈയ്യില്‍ നിന്ന് അടികിട്ടിയത്. പല തവണ ലൊക്കേഷനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ സംവിധായകനെ തല്ലേണ്ട അവസ്ഥയില്‍ വരെ എത്തുകയായിരുന്നു താരം എന്നാണ്…
Read Moreലഹരി വില്‍പ്പനക്കേസില്‍ നടി അറസ്റ്റില്‍ ! കൂടെ താമസിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു; ഇരുവരും താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേന…
ലഹരി വില്‍പ്പന നടത്തി വന്ന നാടകനടിയായ യുവതി പോലീസിന്റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. എറണാകുളം തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരിവില്പന. 56 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി ഷമീര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഇതോടെ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ…
Read Moreഇന്നും ഞാന്‍ വിളിക്കുന്നത് പിള്ളാരുടെ അച്ഛനെന്നാണ് ! സബീറ്റയുടെ വെളിപ്പെടുത്തല്‍…
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് ചക്കപ്പഴം. ഇതിലെ താരങ്ങളെല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. സിനിമയിലും സജീവമാണ് താരമിപ്പോള്‍. വിവാഹശേഷം അമേരിക്കയിലേക്ക് ചേക്കേറിയ സബീറ്റ അവിടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയാണ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹമോചനം, രണ്ട് കുട്ടികളുണ്ട്. അതില്‍ ഭിന്നശേഷിക്കാരനായിരുന്ന മകന് അടുത്തിടെയായിരുന്നു മരണപ്പെട്ടത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും മുന്‍ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് സബീറ്റ. തനിക്ക് മാതാപിതാക്കള്‍ നല്ല ഫ്രീഡം നല്‍കിയായിരുന്നു വളര്‍ത്തിയതെന്നും ഏവിയേഷന്‍ കോഴ്സ് പഠിച്ച് ജോലി ചെയ്യുമ്പോഴായിരുന്നു ഭര്‍ത്താവിനെ കണ്ടതെന്നും സബീറ്റ പറയുന്നു. ബാഗ് മിസ്സായി എന്നു പറഞ്ഞ് പരാതി പറയാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന് തന്നെ ഇഷ്ടമായി എന്നും അദ്ദേഹത്തിന്റെ മിസ്…
Read Moreപാക് സംവിധായകനും ഇന്ത്യന്‍ നിര്‍മാതാവും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പാക് നടിയുടെ വെളിപ്പെടുത്തല്‍…
പാക് സംവിധായകനും ഇന്ത്യന്‍ നിര്‍മ്മാതാവും ചേര്‍ന്ന് തന്നെ ലെംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി പാക് ചലച്ചിത്ര നടി രംഗത്ത്. പ്രശസ്ത പാക് നടിയായ മെഹ്റിന് ഷായാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടിയുടെ ആരോപണം. അസ്സര്ബൈജാനിലെ ബക്കുവില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നടി പറയുന്നു. ഇന്ത്യന്‍ നിര്‍മ്മാതാവ് രാജ് ഗുപ്തയും പാകിസ്ഥാന് സംവിധായകന് സയ്യിദ് എഹ്സാന്‍ അലി സെയ്ദിയും ചേര്‍ന്നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് മെഹ്റിന് ഷാ വെളിപ്പെടുത്തുന്നത്. നിര്‍മ്മാതാവും സംവിധായകനും ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ ഉപദ്രവിച്ചതെന്ന് മെഹ്റിന് പറഞ്ഞു. വീഡിയോയില്‍ തന്റെ അനുഭവം വിവരിക്കുന്ന സമയത്ത് മെഹ്റിന്റെ കണ്ണുകള്‍ പലവട്ടം നിറഞ്ഞു. തന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണം പോലും പല പ്രവശ്യം നിഷേധിച്ചുവെന്നും മെഹ്റിന് പറയുന്നു.…
Read Moreഅക്കാര്യം ചെയ്തത് 19-ാം വയസ്സില്‍ ! ഇപ്പോള്‍ കിളവിയെന്ന് വിളിച്ച് പരിഹസിക്കുന്നവരെ ഞെട്ടിക്കുന്ന മറുപടിയുമായി നടി യമുന…
മലയാള സീരിയല്‍ ആരാധകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് യമുന. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയല്‍ രംഗത്തെത്തിയതോടെയാണ് താരത്തിന്റെ തലവര മാറിയത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന അടുത്തിടെയാണ് രണ്ടാമതും വിവാഹം കഴിച്ചത്. പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു. തന്റെ പെണ്മക്കള്ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു. 2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന് ആണ് യമുനയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സിനിമകളിലെ അമ്മ വേഷത്തെ കുറിച്ച് താരം പറഞ്ഞ…
Read Moreനിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ഞാന്‍ ആഗ്രഹിക്കുന്നു…എനിക്കത് ആസ്വദിക്കണം ! ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി
ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് സുര്‍വീണ്‍ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണവര്‍. മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദി ടെലിവിഷന്‍ സീരയലുകളിലൂടെ ആണ് സുര്‍വീണ്‍ അഭിനയ രംഗത്തെ എത്തുന്നത്. ആദ്യമൊക്കെ കുഴപ്പമൊന്നും ഇല്ലാതെ നല്ല രീതിയില്‍ മുന്നോട്ട് പൊയെങ്കിലും പിന്നീട് തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് സുര്‍വീണ്‍ പറയുന്നു. മൂന്ന് തവണയാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറയുന്നുണ്ട്. തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രമുഖ സംവിധായകനെ കുറിച്ച് വെളിപ്പെടുത്തിയ സുര്‍വീണ്‍ പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന്…
Read More