അവരുടേതല്ലാത്ത കുറ്റം കൊണ്ട് നാടു വിട്ടോടേണ്ടി വരുന്ന ആളുകളാണ് അഭയാര്‍ഥികള്‍. എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന രാജ്യങ്ങളുടെ കടയ്ക്കല്‍ ഇത്തരക്കാള്‍ കത്തിവെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പലപ്പോഴും കണ്ടുവരുന്നത്. ഇരയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ പോലും വേട്ടക്കാരനു നീതി ഉറപ്പാക്കാനായി മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും നിലകൊള്ളുമ്പോള്‍ ഇല്ലാതെയാകുന്നത് സത്യത്തിലധിഷ്ഠിതമായ നീതിയാണ്. ഏറ്റവും ഒടുവില്‍ നമ്മള് അത് കണ്ടത് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ച റുവാണ്ടന്‍ പദ്ധതിക്ക് എതിരെ ആയിട്ടായിരുന്നു. പരിധിവിട്ട് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ഒരു രാജ്യത്തിനും നല്ലതാവില്ലെന്ന് ഇതിനോടകം പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. പറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി ഒരുപാട് സങ്കീര്‍ണ്ണതകള്‍ ഉള്ള ഒന്നാണ് കുടിയേറ്റം. അപ്പോള്‍ അനധികൃത കുടിയേറ്റം തീരെ അനുവദിക്കാന്‍ കഴിയാത്ത ഒന്നു തന്നെയാണ്. സ്വന്തം പൗരന്മാരെ കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ് ഏതൊരു രാജ്യത്തേയും ഭരണകൂടങ്ങളുടെ ആത്യന്തികമായ കടമ.…
Read More