അയോധന കലകളില്‍ അഗ്രഗണ്യന്‍! പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെമ്പാടുമുള്ള പരിശീലന ക്യാമ്പുകളില്‍ സജീവ സാന്നിദ്ധ്യം ; ലക്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയ അന്‍ഷാദ് ബദറുദ്ദീന്‍ ആള് ചില്ലറക്കാരനല്ല…

ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിസില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) നിസ്സാര പുള്ളിയല്ലെന്ന് വിവരം. സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്ന ആളാണ് അന്‍ഷാദ്. ഇയാളെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആയോധന കലകളില്‍ മികവുള്ള ഇയാള്‍ക്കെതിരേ ആകെയുള്ളത് 2010ലെ ഒരു അടിപിടിക്കേസാണ്. ചേരിക്കല്‍ ജുമാ മസ്ജിദിനു സമീപമുള്ള നസീമ മന്‍സിലില്‍ ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളില്‍ ഇളയവനായ അന്‍ഷാദ് മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്ത് പിതാവും സഹോദരന്മാരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് എല്ലാവരും നാട്ടില്‍ തിരിച്ചെത്തുകയും പലവിധ ജോലികളില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടയില്‍ എസ്ഡിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. ഇപ്പോള്‍ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ സബ് ഓര്‍ഗനൈസറാണ് ഇയാള്‍ എന്നാണ് സൂചന. മലപ്പുറത്തു നിന്നാണ് ഇയാള്‍ കല്യാണം കഴിച്ചിരിക്കുന്നത്. മലബാര്‍ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു അത്. ഭൂരിഭാഗം സമയവും അവിടെത്തന്നെയായിരുന്നു. കഴിഞ്ഞ തദ്ദേശ…

Read More

ഭക്ഷണം ഉണക്ക ഖുബ്ബൂസും ഒട്ടകത്തിനു കൊടുക്കുന്ന വെള്ളവും ! സൗദിയില്‍ രണ്ടു വര്‍ഷത്തിലേറെക്കാലം മലയാളി യുവാവ് നയിച്ചത് ‘ആടു ജീവിതം’ ! ദുരിത ജീവിതത്തില്‍ നിന്ന് ഒടുവില്‍ രക്ഷപ്പെട്ടത് ഇങ്ങനെ…

ബെന്യാമിന്റെ ആടുജീവിതം മലയാളികളുടെ കണ്ണു നനയിച്ച ഒരു കൃതിയാണ്. നജീബ് എന്ന യുവാവ് ഗള്‍ഫില്‍ നയിച്ച ദുരിതജീവിതത്തെ ആസ്പദമാക്കിയുള്ള നോവലായിരുന്നു ഇത്. എന്നാല്‍ സൗദിയില്‍ ഇതിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ മലയാളി യുവാവിനെ രക്ഷപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആടുകളും ഒട്ടകങ്ങളുമായി സൗദി അറേബ്യയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ അലയാന്‍ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അന്‍ഷാദിനെയാണ് രണ്ടുവര്‍ഷത്തിന് ശേഷം സൗദി പൊലീസും സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. സ്വന്തം നാട്ടുകാരന്‍ കൂടിയായ വിസ ഏജന്റിന്റെ ചതിയാണ് അന്‍ഷാദിനെ ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ടത്.സൗദി തൊഴിലുടമയുടെ ഉടമസ്ഥതയിലെ അതിഥി മന്ദിരത്തിലെ ജോലിയെന്ന് പറഞ്ഞ് പറ്റിച്ച് അമ്പതിനായിരത്തോളം രൂപക്ക് വിസ നല്‍കി ഇയാള്‍ യുവാവിനെ കെണിയില്‍പ്പെടുത്തുകയായിരുന്നു. 2017ലാണ് അന്‍ഷാദ് റിയാദിലെത്തിയത്. എയര്‍പ്പോര്‍ട്ടില്‍ നിന്ന് സ്‌പോണ്‍സര്‍ കൊണ്ടുപോയത് നാനൂറ് കിലോമീറ്ററര്‍ അകലെ സാജിര്‍ എന്ന സ്ഥലത്തെ മരുഭൂമിയിലേക്ക്. പന്തികേട് തോന്നിയ…

Read More