സൗ​ദി​യി​ലും സ്‌​കൂ​ളു​ക​ളി​ലും ഹി​ജാ​ബ് നി​രോ​ധ​നം ! പ​രീ​ക്ഷാ​ഹാ​ളി​ല്‍ യൂ​ണി​ഫോം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ​വെ​ന്ന് ഭ​ര​ണ​കൂ​ടം…

ഇ​റാ​നി​ല്‍ ഹി​ജാ​ബി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം ക​ത്തി​പ്പ​ട​രു​മ്പോ​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഹി​ജാ​ബ് നി​രോ​ധി​ച്ച് സൗ​ദി ഭ​ര​ണ​കൂ​ടം. പെ​ണ്‍​കു​ട്ടി​ക​ള്‍ മേ​ലി​ല്‍ ഹി​ജാ​ബ് ധ​രി​ച്ചു കൊ​ണ്ട് പ​രീ​ക്ഷാ​ഹാ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വ്. പ​രീ​ക്ഷ​യ്ക്കെ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ഹി​ജാ​ബി​ന് പ​ക​രം സ്‌​കൂ​ള്‍ യൂ​ണി​ഫോം ത​ന്നെ ധ​രി​ക്ക​ണ​മെ​ന്നാ​ണ് സൗ​ദി എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് ഇ​വാ​ലു​വേ​ഷ​ന്‍ ക​മ്മി​ഷ​ന്റെ നി​ര്‍​ദ്ദേ​ശം. ഇ​തി​ന് പു​റ​മേ, സൗ​ദി​യി​ലെ ബീ​ച്ചു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വ​നി​താ ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ഹി​ജാ​ബ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് സൗ​ദി ടൂ​റി​സം ക​മ്മി​ഷ​ന്‍ പ്ര​സി​ഡ​ന്റ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ല്‍, ക​ര്‍​ണാ​ട​ക​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ഹി​ജാ​ബ് നി​രോ​ധി​ച്ച​തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​മ്പോ​ഴാ​ണ് ഇ​സ്ലാ​മി​ക രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​യി​ല്‍ യാ​ഥാ​സ്ഥി​തി​ക ആ​ചാ​രം വെ​ടി​യു​ന്ന തീ​രു​മാ​നം എ​ന്ന​താ​ണ് കൗ​തു​കം. സൗ​ദി​യി​ല്‍ ഹി​ജാ​ബ് നേ​ര​ത്തെ നി​യ​മ​പ​ര​മാ​യി നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നെ​ങ്കി​ലും 2018ല്‍ ​ഇ​ത് നി​ര്‍​ബ​ന്ധ​മ​ല്ലാ​താ​ക്കി. സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ വ​നി​ത​ക​ള്‍ ധ​രി​ക്കു​ന്ന വ​സ്ത്രം മാ​ന്യ​മാ​ണെ​ങ്കി​ല്‍ ഹി​ജാ​ബ്…

Read More

ഒരു മരം മുറിച്ചാല്‍ പിഴ 59 കോടി ! 10 കൊല്ലം തടവ്; ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കി സൗദി…

വിഷന്‍ 2030നോടനുബന്ധിച്ച് ഹരിതവല്‍ക്കണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. അനധികൃതമായി മരം മുറിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നു സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി. ഒരു കോടി മരങ്ങള്‍ നടുന്ന പദ്ധതി 2021 ഏപ്രിലില്‍ പൂര്‍ത്തിയാകും.

Read More

ഭക്ഷണം ഉണക്ക ഖുബ്ബൂസും ഒട്ടകത്തിനു കൊടുക്കുന്ന വെള്ളവും ! സൗദിയില്‍ രണ്ടു വര്‍ഷത്തിലേറെക്കാലം മലയാളി യുവാവ് നയിച്ചത് ‘ആടു ജീവിതം’ ! ദുരിത ജീവിതത്തില്‍ നിന്ന് ഒടുവില്‍ രക്ഷപ്പെട്ടത് ഇങ്ങനെ…

ബെന്യാമിന്റെ ആടുജീവിതം മലയാളികളുടെ കണ്ണു നനയിച്ച ഒരു കൃതിയാണ്. നജീബ് എന്ന യുവാവ് ഗള്‍ഫില്‍ നയിച്ച ദുരിതജീവിതത്തെ ആസ്പദമാക്കിയുള്ള നോവലായിരുന്നു ഇത്. എന്നാല്‍ സൗദിയില്‍ ഇതിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ മലയാളി യുവാവിനെ രക്ഷപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആടുകളും ഒട്ടകങ്ങളുമായി സൗദി അറേബ്യയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ അലയാന്‍ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അന്‍ഷാദിനെയാണ് രണ്ടുവര്‍ഷത്തിന് ശേഷം സൗദി പൊലീസും സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. സ്വന്തം നാട്ടുകാരന്‍ കൂടിയായ വിസ ഏജന്റിന്റെ ചതിയാണ് അന്‍ഷാദിനെ ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ടത്.സൗദി തൊഴിലുടമയുടെ ഉടമസ്ഥതയിലെ അതിഥി മന്ദിരത്തിലെ ജോലിയെന്ന് പറഞ്ഞ് പറ്റിച്ച് അമ്പതിനായിരത്തോളം രൂപക്ക് വിസ നല്‍കി ഇയാള്‍ യുവാവിനെ കെണിയില്‍പ്പെടുത്തുകയായിരുന്നു. 2017ലാണ് അന്‍ഷാദ് റിയാദിലെത്തിയത്. എയര്‍പ്പോര്‍ട്ടില്‍ നിന്ന് സ്‌പോണ്‍സര്‍ കൊണ്ടുപോയത് നാനൂറ് കിലോമീറ്ററര്‍ അകലെ സാജിര്‍ എന്ന സ്ഥലത്തെ മരുഭൂമിയിലേക്ക്. പന്തികേട് തോന്നിയ…

Read More

സൗദിയില്‍ കറങ്ങാന്‍ ഇനി പര്‍ദ വേണ്ട ! വിനോദസഞ്ചാരികള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍; പുതിയ നിബന്ധനകള്‍ ഇങ്ങനെ…

രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് സൗദി നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അല്‍ ഖത്തീബ് അറിയിച്ചു. രാജ്യത്തെത്തുമ്പോള്‍ പര്‍ദ ധരിക്കണമെന്ന് അവരെ നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ വിനോദസഞ്ചാരികളെയോ സൗദിയില്‍ കഴിയുന്ന വിദേശികളെയോ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കില്ല. മാന്യമായ വസ്ത്രധാരണത്തെക്കുറിച്ചുള്ള അറിയിപ്പ് മുന്‍കൂട്ടി വിനോദസഞ്ചാരികളെ അറിയിക്കും. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. മാന്യമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും നിയമങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

തന്റേടിയായ പതിനെട്ടുകാരിയ്ക്ക് ഇനി കാനഡയില്‍ സുഖ ജീവിതം ! റഹാഫ് വിമാനമിറങ്ങിയത് ബര്‍മുഡ ധരിച്ച് ന്യൂജന്‍ സ്റ്റൈലില്‍; സൗദിയിലേക്ക് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്ന് പെണ്‍കുട്ടി

കടുത്ത യാഥാസ്ഥിതിക നിയമങ്ങളില്‍ വീര്‍പ്പുമുട്ടി സൗദി അറേബ്യ വിട്ട് തായ്‌ലന്‍ഡിലെത്തിയ പെണ്‍കുട്ടി അവസാനം കാനഡയില്‍ വിമാനമിറങ്ങി. ടൊറന്റോ വിമാനത്താവളത്തിലെത്തിയ കൗമാരക്കാരിക്ക് കാനഡ അഭയം നല്‍കി. ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന 18കാരിയെ സ്വീകരിക്കാനെത്തിയത്. ‘കാനഡ’ എന്ന് എഴുതിയ സ്വെറ്റ്ഷര്‍ട്ട് ഇട്ടായിരുന്നു റഹാഫ് കാനഡയിലെത്തിയത്. ക്രിസ്റ്റിയ ആലിംഗനം ചെയ്താണ് റഹാഫിനെ സ്വീകരിച്ചത്. മാധ്യമങ്ങളുടെ ക്യാമറകള്‍ നോക്കി ചിരിച്ചു കൊണ്ടാണ് റഹാഫ് എത്തിയത്. ‘വളരെ തന്റേടിയായ പുതിയ കാനഡക്കാരി’ എന്ന് പറഞ്ഞാണ് ക്രിസ്റ്റിയ റഹാഫിനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ‘ഒരാളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഒരു സത്രീയെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്,’ ക്രിസ്റ്റിയ പറഞ്ഞു. ഇനി ഒരിക്കലും സൗദിയിലേക്ക് പോകില്ലെന്നും നിര്‍ബന്ധിച്ച് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി തായ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടതും…

Read More

സൗദിയിലെ സ്വദേശിവല്‍ക്കരണം ചെറുകിട വ്യാപാരമേഖലകളിലേക്കും വ്യാപിപ്പിക്കുന്നു ! ഇതോടെ 70ശതമാനം വിദേശികള്‍ക്കും പണി നഷ്ടമാകും; നിരവധി മലയാളികള്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും…

റിയാദ്: സൗദി അറേബ്യ സ്വദേശിവല്‍ക്കരണം ചെറുകിട വ്യാപാരമേഖലകളിലേക്കും കൂടി വ്യാപിപ്പിച്ചതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാവും. മലയാളികള്‍ ഉള്‍പ്പെടെയുള്ള അനേകം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന ചെറുകിട വ്യാപാരമേഖലകളില്‍ സ്വദേശി വല്‍ക്കരണം കര്‍ശനമാക്കാനാണ് സൗദി അധികൃതരുടെ തീരുമാനം. ജനുവരി 19 നകം 12 മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വാഹനവിപണി, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ സെപ്റ്റംബര്‍ 11 മുതല്‍ സമഗ്ര നിതാഖാത് നടപ്പാക്കിയതോടെ 70 ശതമാനം വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. നിയമലംഘനം കണ്ടെത്താന്‍ പരിശോധനകളും തുടങ്ങി. പിടിക്കപ്പെട്ടാല്‍ 20000 റിയാല്‍ വരെ പിഴയും നിയമ നടപടികളും നേരിടേണ്ടിവരുമെന്നതിനാല്‍ മലയാളികള്‍ ഏറെയുള്ള ഈ മേഖലയില്‍ കടകള്‍ അടച്ചിടാനും ആള്‍ക്കാരെ നാട്ടിലേക്ക് മടക്കി അയയ്ക്കാനും തുടങ്ങിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇവ ഉടനെ തുറക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മലയാളികളടക്കമുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. 12.30…

Read More

കനേഡിയന്‍ അംബാസിഡറോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ട് സൗദി; കാനഡയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കി; സൗദിയെ പ്രകോപിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചതിനെ വിമര്‍ശിച്ചത്…

റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലേ തന്നെ ഏറ്റവും വഷളായ അവസ്ഥയില്‍. കാനഡയ്‌ക്കെതിരേ തുറന്ന പോര് പ്രഖ്യാപിച്ച കാനഡയുമായി എല്ലാ സാമ്പത്തിക ഇടപാടുകളും ഒരു മുന്നറിയിപ്പുമില്ലാതെ സൗദി റദ്ദാക്കി. ഇപ്പോള്‍ സൗദി പൗരത്വവുമായി കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. കാനഡയിയിലേക്കുള്ള വിമാന സര്‍വീസുകളും സൗദി റദ്ദാക്കി. സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സൗദിയുടെ തിടുക്കപ്പെട്ടുള്ള ഈ നടപടികള്‍. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സൗദിയുടെ പുതിയ നടപടി. സമര്‍ ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടത്. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും…

Read More

സൗദിയില്‍ കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കൊടും ദുരിതത്തില്‍ ! കൊടുംചൂടില്‍ ആഹാരവും വെള്ളവുമില്ലാതെ വലയുന്നവരില്‍ ധാരാളം മലയാളികളും…

ദമാം: സൗദിയില്‍ കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന് മലയാളികളടക്കം നിരവധി പേര്‍ ദുരിതത്തില്‍. സൗദി മരുഭൂമിയിലെ പൊള്ളിക്കുന്ന ചൂടില്‍ ആഹാരവും വെള്ളവും ജോലിയും ശമ്പളവുമില്ലാതെ കഴിയുകമാണ് മൂന്നു മലയാളികളടക്കം എട്ടുപേര്‍. ഇവര്‍ ജോലി ചെയ്തിരുന്ന മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനധികൃതമെന്നു കണ്ട് കഴിഞ്ഞ ഡിസംബര്‍ ഏഴിനു പൂട്ടിയതോടെയാണു ദുരിതം തുടങ്ങിയത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി രാജീവ് രമേശന്‍, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍, എടപ്പാള്‍ സ്വദേശി അബ്ദുള്‍ റഫീഖ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ ലാല്‍ജിത് യാദവ്, മുഹമ്മദ് ഉസ്മാന്‍, ഹന്‍സ്രാജ് കുമാര്‍, ഹേം ലാല്‍, നേപ്പാള്‍ സ്വദേശി ഗുരുങ്ങ് ബിസോ ബഹദൂര്‍ എന്നിവരാണ് പോര്‍ട്ടബിള്‍ ക്യാബിനില്‍ ജീവിതം തള്ളിനീക്കുന്നത്. എയര്‍ കണ്ടീഷണറുണ്ടെങ്കിലും വൈദ്യുതി വരുന്നത് വല്ലപ്പോഴും കമ്പനി അധികൃതര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം. ജുബൈലിനടുത്ത് അബു ഹൈദ്രിയയിയിലാണ് ഇവരുടെ ദുരിതജീവിതം. കമ്പനി പൂട്ടിയെങ്കിലും അതുവരെയുള്ള ശമ്പളം നല്‍കാനും ഇഖാമ…

Read More

സൗദി കണ്ണടച്ചാല്‍ കോളറയും പട്ടിണിയും യമനെ നശിപ്പിക്കും; പോര്‍ട്ടുകള്‍ അടച്ചതോടെ ശുദ്ധജലമില്ലാതെ ദുരിതത്തിലായത് ലക്ഷങ്ങള്‍; ഇതൊന്നും അറിഞ്ഞ മട്ട് കാട്ടാതെ അറബ് രാഷ്ട്രങ്ങള്‍

സൗദിയുമായുള്ള പ്രശ്‌നം യമനെ തള്ളിവിടുന്നത് കടുത്തനാശത്തിലേക്ക്. യെമനിലെ നിരവധി കുട്ടികള്‍ വെള്ളവും ഭക്ഷണവുമില്ലാതെ പിടയുന്ന ദയനീയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ലോകം തന്നെ ആശങ്കയിലാണ്. സൗദി ഇനിയും കരുണ കാണിച്ചില്ലെങ്കില്‍ ലോകത്തെ ഏറ്റവും ദയനീയമായ പട്ടിണി മരണങ്ങളും കോളറ ബാധയും യെമനിലുണ്ടാകുമെന്നുറപ്പാണ്. സൗദി പോര്‍ട്ടുകള്‍ അടച്ച് പൂട്ടിയതോടെ ലക്ഷക്കണക്കിന് ആളുകളാണ് യെമനില്‍ ശുദ്ധജലം കിട്ടാതെ വലയുന്നത്. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ പര്യവസാനിക്കുക മഹാദുരന്തത്തിലായിരിക്കും എന്നാണ് റെഡ്‌ക്രോസ് നല്‍കുന്ന മുന്നറിയിപ്പ്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് അറബ് രാഷ്ട്രങ്ങള്‍ക്ക്. യെമനിലെ ഒരു മാല്‍ന്യൂട്രീഷന്‍ സെന്ററില്‍ കഴിയുന്ന അനേകം ചെറിയ കുട്ടികളുടെ ഹൃദയഭേദകമാ ചിത്രങ്ങള്‍ ഇവിടുത്തെ ദുരന്തം എത്രത്തോളം ഭീകരമാണെന്ന് ലോകത്തിന് മുന്നറിയിപ്പേകുന്നുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യം പുട്ടിയ പോര്‍ട്ടുകള്‍ ഇനിയും തുറന്നിട്ടില്ലെങ്കില്‍ യെമനില്‍ ആയിരക്കണക്കിന് പേര്‍ ദിവസം തോറും മരിച്ച് വീഴുമെന്നാണ് യുഎസ് ഫണ്ട് നല്‍കിയ ഒരു…

Read More

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്;സൗദിയില്‍ നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം

നഴ്‌സുമാരെ തേടി സൗദി. ബിഎസ് സി നഴ്‌സുമാര്‍ക്ക് സൗദിയില്‍ സുവര്‍ണാവസം. ദമാമിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്കാണ് നിയമനം. ആശുപത്രി അധികൃതര്‍ ഇന്ത്യയില്‍ നേരിട്ടെത്തിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അഞ്ചു വര്‍ഷത്തില്‍( ഇന്റേന്‍ഷിപ്പ് കൂട്ടാതെ) കുറയാതെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്കാണ് അവസരം. നവംബര്‍ 12,13 തീയതികളില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇന്റര്‍വ്യൂ. 75000-92000 വരെയാണ് ശമ്പളം.

Read More