എന്താണ് ആ​ന്‍റി​ബ​യോ​ട്ടി​ക് ദു​രു​പ​യോ​ഗം?

ഒ​രു ചെ​റി​യ വി​ഭാ​ഗം ബാ​ക്റ്റീ​രി​യ ജ​നി​ത​ക​മാ​റ്റം വ​ഴി പ്ര​തി​രോ​ധം ആ​ർ​ജി​ക്കു​ക​യും അ​വ ആന്‍റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന ​പ്ര​ശ്ന​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണു ഗ്ലോ​ബ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ഫോ​ർ ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് 2015-ൽ ​നി​ല​വി​ൽ വ​ന്ന​ത്. ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ചു ദേ​ശീ​യ​ത്ത​ല​ത്തി​ലു​ള്ള മാ​ർ​ഗ്ഗ​രേ​ഖ 2017 ലും ​കേ​ര​ള​ത്തി​ൽ അ​ത് 2018 ലും ​നി​ല​വി​ൽ വ​ന്നു. എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ആ​ളു​ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കാ​ൻന​വം​ബ​ർ 18 മു​ത​ൽ 24 വ​രെ എ​ല്ലാ വ​ർ​ഷ​വും ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ അ​വ​യെ​ർ​ന‌​സ് വീ​ക്ക് ആ​യി ആ​ച​രി​ക്കു​ന്നു. ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ​സ് ബാ​ക്റ്റീ​രി​യ, വൈ​റ​സ്, ഫം​ഗ​സ്, പാ​ര​സൈ​റ്റ്സ് മു​ത​ലാ​യ സൂ​ഷ്മാ​ണു​ക്ക​ൾ​ക്ക് എ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളെ പൊ​തു​വാ​യിആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ​സ് എ​ന്ന് പ​റ​യു​ന്നു. മരുന്നു മുടക്കിയാൽ സംഭവിക്കുന്നത്…എന്താണ് ആന്‍റി ബയോട്ടിക് ദുരുപയോഗം? ഒ​രു ഉ​ദാ​ഹ​ര​ണ​ത്തി​ലൂ​ടെ തു​ട​ങ്ങാം. ഒ​രാ​ൾ​ക്കു ക്ഷ​യ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹം കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ…

Read More

ആന്‍റിബയോട്ടിക്കുകളെ വെല്ലുവിളിച്ച് സൂപ്പർബഗുകൾ!

ഒ​രു നൂ​റ്റാ​ണ്ടു മു​ന്പ് രോ​ഗ​ങ്ങ​ളെ കൃ​ത്യ​മാ​യി ചി​കി​ത്സി​ക്കു​ന്ന​തി​ന് ഉ​പ​യു​ക്ത​മാ​യ മ​രു​ന്നു​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല​ക്സാ​ണ്ട​ർ ഫ്ളെ​മി​ങ്, പൊ​തു​വെ അ​ല​സ​ൻ എ​ന്നു വി​ളി​ക്ക​പ്പെ​ട്ടി​രു​ന്ന ഒ​രു സ്കോ​ട്ടി​ഷ് ഗ​വേ​ഷ​ക​ൻ, വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ’പെ​ൻ​സി​ലി​ൻ’ എ​ന്ന ആ​ദ്യ ആ​ന്‍റി​ബ​യോ​ട്ടി​ക് ക​ണ്ടെ​ത്തി​യ​ത്. ഇ​തു വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. ഈ ​അ​ദ്ഭു​ത​മ​രു​ന്നു​ക​ളു​ടെക​ണ്ടു​പി​ടി​ത്ത​ത്തോ​ടെ, ഒ​രി​ക്ക​ൽ മാ​ര​ക​മെ​ന്നു ക​രു​തി​യി​രു​ന്ന പ​ല രോ​ഗ​ങ്ങ​ളും നി​സാ​ര​വ​ത്ക​രി​ക്ക​പ്പെ​ട്ടു. സൂപ്പർ ബഗുകൾപി​ന്നീ​ടു​ള്ള നാ​ലു ദ​ശ​ക​ക്കാ​ലം പ​ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ടആ​ന്‍റി​ ബ​യോ​ട്ടി​ക്കു​ക​ൾ വി​ക​സി​പ്പിക്ക​പ്പെ​ട്ടു. പ​ല സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും തു​ട​ച്ചു​നീ​ക്കാ​മെ​ന്ന അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഇ​തു മാ​ന​വ​രാ​ശി​ക്ക് ന​ൽ​കി​യ​ത്. പ​ക്ഷേ, സം​ഭ​വി​ച്ച​തു നേ​രെ മ​റി​ച്ചാ​ണ്. ആ​ന്‍റി​ബ​യോ​ട്ടി​ക്കുകളും ബാ​ക്ടീ​രി​യ​യു​മാ​യു​ള​ള യു​ദ്ധ​ത്തി​ൽ, പ്ര​തി​രോ​ധ​മാ​ർ​ജി​ച്ച ബാ​ക്ടീ​രി​യ അ​ഥ​വാ സൂ​പ്പ​ർ ബ​ഗു​ക​ൾ ഉ​ദ​യം ചെ​യ്തു. ആ​ന്‍റി​ബ​യോ​ട്ടി​ക് റെ​സി​സ്റ്റ​ൻ​സ് അ​ഥ​വാപ്ര​തി​രോ​ധം എ​ങ്ങ​നെ ഉ​ണ്ടാ​കു​ന്നു?ബാ​ക്റ്റീ​രീ​യ മൂ​ല​മു​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ ചി​കി​ൽ​സി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക്കുകൾ. സൂ​പ്പ​ർ ബ​ഗ്ഗു​ക​ൾ ഉ​ദ​യം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ധാ​ന​കാ​ര​ണം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​മാ​യു​ള്ള സ​ന്പ​ർ​ക്ക​മാ​ണ്.…

Read More