എന്താണ് ആ​ന്‍റി​ബ​യോ​ട്ടി​ക് ദു​രു​പ​യോ​ഗം?


ഒ​രു ചെ​റി​യ വി​ഭാ​ഗം ബാ​ക്റ്റീ​രി​യ ജ​നി​ത​ക​മാ​റ്റം വ​ഴി പ്ര​തി​രോ​ധം ആ​ർ​ജി​ക്കു​ക​യും അ​വ ആന്‍റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന ​പ്ര​ശ്ന​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണു ഗ്ലോ​ബ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ഫോ​ർ ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് 2015-ൽ ​നി​ല​വി​ൽ വ​ന്ന​ത്.

ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ചു ദേ​ശീ​യ​ത്ത​ല​ത്തി​ലു​ള്ള മാ​ർ​ഗ്ഗ​രേ​ഖ 2017 ലും ​കേ​ര​ള​ത്തി​ൽ അ​ത് 2018 ലും ​നി​ല​വി​ൽ വ​ന്നു. എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ആ​ളു​ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കാ​ൻന​വം​ബ​ർ 18 മു​ത​ൽ 24 വ​രെ എ​ല്ലാ വ​ർ​ഷ​വും ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ അ​വ​യെ​ർ​ന‌​സ് വീ​ക്ക് ആ​യി ആ​ച​രി​ക്കു​ന്നു.

ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ​സ്
ബാ​ക്റ്റീ​രി​യ, വൈ​റ​സ്, ഫം​ഗ​സ്, പാ​ര​സൈ​റ്റ്സ് മു​ത​ലാ​യ സൂ​ഷ്മാ​ണു​ക്ക​ൾ​ക്ക് എ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളെ പൊ​തു​വാ​യിആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ​സ് എ​ന്ന് പ​റ​യു​ന്നു.

മരുന്നു മുടക്കിയാൽ സംഭവിക്കുന്നത്…
എന്താണ് ആന്‍റി ബയോട്ടിക് ദുരുപയോഗം? ഒ​രു ഉ​ദാ​ഹ​ര​ണ​ത്തി​ലൂ​ടെ തു​ട​ങ്ങാം. ഒ​രാ​ൾ​ക്കു ക്ഷ​യ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ്.

പ​ക്ഷേ, അ​ദ്ദേ​ഹം കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ മ​രു​ന്നു​ക​ൾ മു​ട​ക്കി. ഇ​തു രോ​ഗാ​ണു​വി​നെ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, അ​വ​യ്ക്ക് പ്ര​തി​രോ​ധം ആ​ർ​ജി​ക്കു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്തു.

ആറു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​മേ​ഹ​രോ​ഗി​യാ​യ ഭാ​ര്യ​യ്ക്കും ​ക്ഷ​യരോ​ഗം ബാ​ധി​ച്ചു. ഭാ​ര്യ കൃ​ത്യ​മാ​യി​ത്ത​ന്നെ മ​രു​ന്നു​ക​ൾ എ​ടു​ത്തു.

എ​ങ്കി​ലും പ്ര​തി​രോ​ധ​മാ​ർ​ജി​ച്ച രോ​ഗാ​ണു ആ​യ​തി​നാ​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​ര​ണ​പ്പെ​ട്ടു. ആ​രാ​ണ് അ​യാ​ളു​ടെ ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി?

പഴയ കുറിപ്പടി, മരുന്നുകടയിൽ നിന്ന് ഉപദേശം, ഓൺലൈൻ ചികിത്സ!!
ഇ​തു​പോ​ലെ ത​ന്നെ​യാ​ണ് ചെ​റി​യ വൈ​റ​ൽ പ​നി​ക​ൾ​ക്കും ജ​ല​ദോ​ഷ​ത്തി​നും വ​യ​റി​ള​ക്ക​ത്തി​നും മ​റ്റും പ​ഴ​യ കു​റി​പ്പ​ടി
ഉ​പ​യോ​ഗി​ച്ചും മ​രു​ന്നു​ക​ട​ക​ളി​ൽ നി​ന്നു​ള്ള ഉ​പ​ദേ​ശം തേ​ടി​യും ഓ​ണ്‍​ലൈ​ൻ ആ​യും ചി​കി​ത്സ ന​ട​ത്തു​ന്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്.

തെറ്റായ ആന്‍റിബയോട്ടിക് ഉപയോഗം
ആ​ന്‍റി​ബ​യോ​ട്ടി​ക്സ് വേ​ണ്ടാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​തു​പ​യോ​ഗി​ക്കു​ക, തെ​റ്റാ​യ ആ​ന്‍റി​ബ​യോ​ട്ടി​ക്സ് തി​ര​ഞ്ഞെ​ടു​ക്കു​ക, തോ​തും കാ​ല​യ​ള​വും കൃ​ത്യ​മ​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യെ​ല്ലാം ദു​രു​പ​യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

വൈറസിനെതിരേ എന്തിന് ആന്‍റിബയോട്ടിക്കുകൾ!
ആ​ന്‍റി​ബ​യോ​ട്ടി​ക്കുകൾ വൈ​റ​സു​ക​ൾ​ക്കെ​തി​രെ യാ​തൊ​രു പ്ര​വ​ർ​ത്ത​ന​വും ഇ​ല്ല എ​ന്നു മാ​ത്ര​മ​ല്ല ചി​ല​പ്പോ​ൾ അ​ത് സൂ​പ്പ​ർ ബ​ഗ്ഗു​ക​ൾ മൂ​ല​മു​ള്ള അ​ണു​ബാ​ധ​യ്ക്ക് വ​ഴി​തെ​ളി​ച്ചേ​ക്കാം.

വെ​ളു​ക്കാ​ൻ തേ​ച്ച​ത് പ​ണ്ടാ​യി എ​ന്നു പ​ണ്ടു​ള്ള​വ​ർ പ​റ​യു​ന്ന പോ​ലെ. ന​മ്മു​ടെ ആ​ശു​പ​ത്രി​ക​ളി​ലെ 50% ആ​ന്‍റി​ബ​യോ​ട്ടി​ക്സ് ഉ​പ​യോ​ഗ​വും യു​ക്തി​വി​രു​ദ്ധ​മാ​ണ്


(തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​നി​മ്മി പോ​ൾ,
അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ,
മൈ​ക്രോ​ബ​യോ​ള​ജി
ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ്, കോ​ട്ട​യം.

Related posts

Leave a Comment