ലി​ങ്കു​ക​ളി​ലൂ​ടെ വ​ല്ല​വ​രും അ​യ​ച്ചു ത​രു​ന്ന .apk , .exe ഫ​യ​ലു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​രു​ത് ! പു​തി​യ ച​തി​ക്കു​ഴി​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്…

പ്ലേ ​സ്റ്റോ​ര്‍, ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വ​യി​ലൂ​ടെ​യ​ല്ലാ​തെ, യാ​തൊ​രു വി​ശ്വാ​സ്യ​ത​യു​മി​ല്ലാ​ത്ത ലി​ങ്കു​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന ഫ​യ​ലു​ക​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യോ, ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പൊ​ലീ​സ്. .apk , .exe എ​ന്നി എ​ക്സ്റ്റ​ന്‍​ഷ​നു​ക​ള്‍ ഉ​ള്ള ഫ​യ​ലു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ല്‍ ച​തി​ക്കു​ഴി​യി​ല്‍ വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്വ​യം മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. കു​റി​പ്പ് ഇ​ങ്ങ​നെ… ക​മ്പ്യൂ​ട്ട​റു​ക​ളി​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ലും ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ മാ​ല്‍​വെ​യ​റു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യി​പ്പി​ച്ച്, ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്ന ത​ട്ടി​പ്പു​ക​ള്‍ കൂ​ടി​വ​രു​ക​യാ​ണ്. ഫോ​ണി​ലേ​ക്കോ ക​മ്പ്യൂ​ട്ട​റി​ലേ​ക്കോ അ​പ​ക​ട​ക​ര​മാ​യ ലി​ങ്കു​ക​ള്‍ അ​യ​ച്ചു ന​ല്‍​കു​ക​യും, അ​തി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക് ഫോ​ണി​ന്റെ​യും, ക​മ്പ്യൂ​ട്ട​റി​ന്റെ​യും നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കാ​നും സാ​ധി​ക്കു​ന്നു. തു​ട​ര്‍​ന്ന് അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും, അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​നും മ​റ്റ് സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ക​ഴി​യു​ന്നു. പ്ലേ ​സ്റ്റോ​ര്‍,…

Read More