കളി കേരളാ പോലീസിനോടോ? വിടില്ല ഞങ്ങള്‍; പാറാവുകാരിയെ ആക്രമിച്ചു രക്ഷപ്പെട്ട മദ്യവില്‍പ്പനക്കാരനെ കാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നും പോലീസ് പൊക്കി

കോതമംഗലം; പാറാവു നിന്ന വനിതാ പോലീസുകാരിയെ ആക്രമിച്ച ശേഷം കാട്ടിലേക്ക് രക്ഷപ്പെട്ട അനധികൃത മദ്യവില്‍പ്പനക്കാരനെ പോലീസ് പൊക്കി. ഇന്നലെ കോതമംഗലം സര്‍ക്കിള്‍ പരിധിയിലെ ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. നമ്പൂരിക്കൂപ്പ് മോളേത്തുകുടി ജോണി(47)യെയാണ് പോലീസ് പിന്തുടര്‍ന്നു പിടികൂടിയത്. യുവതിയായ പാറാവുകാരിയെ തള്ളിയിട്ട് രാവിലെ 11 മണിയോടെ ജോണി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സമീപപ്രദേശങ്ങളില്‍ വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.  ഇതിനിടെ നമ്പൂരികൂപ്പിലെ ജോണിയുടെ വീട്ടിലും പൊലീസെത്തി.ഇവിടെ കുറച്ചുസമയം ചിലവഴിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് സമീപത്തെ വനപ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് ഒളിസങ്കേതത്തില#് നിന്നും ജോണി പിടിയിലാവുന്നത്. അനധികൃത മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ എസ് ഐ വേഷം മാറിയെത്തിയാണ് ജോണിയെ പിടികൂടിയത്.ഈ സമയം മുക്കാല്‍ കുപ്പിയോളം ബ്രാണ്ടിയും 1200 രൂപയും എസ് ഐ ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു. നാളുകളായി ഇയാള്‍ കോതമംഗലത്തെ…

Read More