കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോയി ! ഏഴു പേരെ പിടികൂടിയെന്ന് പോലീസ്;ചാടിപ്പോയവര്‍ കുടിയേറ്റ തൊഴിലാളികള്‍…

ത്രിപുരയിലെ താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോടി. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴുപേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് രാജ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (പിആര്‍ടിഐ) കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗികള്‍ മുങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞതെന്ന് അംബാസ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗികളെ കാണാതായതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 18 രോഗികള്‍ ട്രെയിനില്‍ കയറി സംസ്ഥാനം വിട്ടിരിക്കാമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി. ഏപ്രില്‍ 22 ന് അഗര്‍ത്തലയിലെ അരുന്ധതിനഗര്‍ പ്രദേശത്തെ ഒരു കോവിഡ് സെന്ററില്‍ നിന്ന് 31 രോഗികള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു.

Read More

ഇതിനെയൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് ! കടുവയുടെ പിടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്; വീഡിയോ വൈറലാകുന്നു…

കാടിറങ്ങിയെത്തിയ കടുവയുടെ മുമ്പില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടുവ ഇറങ്ങിയതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. ദേശീയപാതയിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. കടുവയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആളുകള്‍ അത് ചെവിക്കൊണ്ടില്ല. ആളുകള്‍ കടുവയിറങ്ങിയതോടെ തടിച്ചുകൂടി. നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടര്‍ന്ന് ഓടിയത്. സഹികെട്ട കടുവ ഇതില്‍ മൂന്നുപേരെ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ നാ ട്ടുകാര്‍ വലിയ ബഹളം വച്ചതോടെ കടുവ ഇയാളെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു.

Read More

ഇവനാണ് പഠിച്ച കള്ളന്‍ ! പിടിയിലായപ്പോള്‍ പോലീസില്‍ നിന്നു രക്ഷപ്പെടാന്‍ നെഞ്ചുവേദന അഭിനയിച്ചു; മര്‍ദ്ദിച്ചെന്നു കാട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുമെന്നായി അടുത്ത ഭീഷണി;ഒടുവില്‍ സംഭവിച്ചതോ…

ചങ്ങനാശ്ശേരിയില്‍ മോഷണശ്രമത്തിനിടെ പിടിയിലായ കള്ളന്റെ ലീലാവിലാസങ്ങള്‍ പോലീസിനെ വലച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കങ്ങഴ അരീക്കല്‍ ചേരിയില്‍ സുനില്‍കുമാറാണ്(40) പോലീസിന് തലവേദനയായത്. നഗരമധ്യത്തിലെ പഴക്കടയില്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് പ്രതിയെ പിടികൂടിയത്. പിടിയിലായതോടെ ചങ്കുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സുനിലിനെ പോലീസ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ യാതൊരു രോഗവും കണ്ടെത്താനായില്ല. തൊട്ട് പിന്നാലെ തന്റെ വലതുകൈക്ക് ഒടുവുണ്ടെന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണം എന്നായി ആവശ്യം. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ വിരലിലെ എല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി. ബാന്‍ഡേജ് ഇട്ട് തിരികെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസ് മര്‍ദിച്ചെന്നു കാട്ടി ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റുകള്‍ ഇടുമെന്ന് പറഞ്ഞ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കടയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് വിരലിനു മുറിവുണ്ടായതെന്ന്…

Read More

സൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചുറച്ചു ! അതിനായി ജയില്‍പുള്ളിയെ ജയില്‍ചാടാന്‍ നിരന്തരം പ്രേരിപ്പിച്ചു; 10000 രൂപയും നല്‍കി; ഒടുവില്‍ ജയില്‍ചാട്ടക്കാരന്‍ പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…

ജയില്‍ചാടിയ തടവുപുള്ളി മറ്റൊരു കേസില്‍ കുടുങ്ങിയപ്പോള്‍ പണികിട്ടിയത് ജയിലിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്ക്. സൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ തന്നെക്കൊണ്ട് മനപൂര്‍വം തടവുചാടിക്കുകയായിരുന്നുവെന്നാണ് തടവുപുള്ളി മൊഴി നല്‍കിയത്.ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ്ജയിലില്‍ നടന്ന സംഭവത്തില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവമന്വേഷിച്ച ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ വീട്ടില്‍ ജയപ്രകാശ് എന്ന 45 കാരനാണ് കേസിലെ പ്രതി. മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കേസുകളിലായി വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞുവന്ന ജയപ്രകാശ് ഇക്കഴിഞ്ഞ ജൂലായ് 22-നാണ് ജയില്‍ ചാടിയത്. രണ്ടുമാസത്തിനുള്ളില്‍ തന്നെ കമ്പത്തുനിന്ന് മാവേലിക്കര പോലീസ് അറസ്റ്റുചെയ്ത് തിരികെ ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് അതിസുരക്ഷയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റുകയും ചെയ്തു. ജയില്‍ചാട്ട സംഭവത്തില്‍ സൂപ്രണ്ട് ആര്‍.…

Read More

വനത്തിലൂടെ കാറോടിച്ച് പോയ അമേരിക്കന്‍ ദമ്പതികള്‍ക്കു നേരെ ആക്രമണം ! വണ്ടി തന്ത്രപരമായി പിന്നോട്ടെടുത്ത ശേഷം അതിവേഗം പാഞ്ഞ ദമ്പതികളെ പിന്തുടര്‍ന്ന് ആക്രമികള്‍; സാഹസിക രക്ഷപ്പെടലിന്റെ വീഡിയോ വൈറലാവുന്നു…

അമേരിക്കന്‍ ദമ്പതികള്‍ ആക്രമികളില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ വീഡിയോ വൈറലാവുന്നു. കെനിയയിലാണ് സംഭവം. ബ്രൈയന്റ് സ്വെന്‍സനും ഭാര്യ ലൗറെനുമാണ് നവംബര്‍ 30ന് നടന്ന കൊലപാതകശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നത്. കെനിയയിലെ മായ് മഹിയുവിന് സമീപമുള്ള കാട്ടിന്റെ നടുവിലുള്ള റോഡിലൂടെ കാറോടിച്ച് പോകുമ്പോള്‍ ഇവരുടെ വഴി തടസപ്പെടുത്തി നിര്‍ത്തിയ വാനില്‍ നിന്നും മുഖം മൂടി ധാരികള്‍ വാള്‍ വീശി ആക്രമിക്കാനെത്തുകയായിരുന്നു. തുടര്‍ന്ന് സമയോചിതമായി കാര്‍ പുറകോട്ടെടുത്ത് ഡോര്‍ അടച്ച ശേഷം ദമ്പതികള്‍ അതിവേഗം പാഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പിന്നീല്‍ വാനില്‍ കൊള്ളക്കാര്‍ പിന്തുടര്‍ന്ന് ഇവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് ദമ്പതികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ വൈറലാകുന്നുണ്ട്. യുഎസിലെ ഉത്താഹ് സ്വദേശികളായ ഈ ദമ്പതികള്‍ നിലവില്‍ കെനിയയിലെ നെയ്‌റോബിയിലാണ് കഴിയുന്നത്. ഇവരെ പിന്തുടര്‍ന്നെത്തിയ വെളുത്ത വാനില്‍ നിന്നും മീന്ന് മുഖംമൂടി ധാരികളാണ് വാളുമായി ചാടിയിറങ്ങി ആക്രമണത്തിന് ശ്രമിച്ചിരുന്നത്. ദമ്പതികളുടെ…

Read More

രണ്ട് ആണുങ്ങള്‍ ഞങ്ങളെ തട്ടിക്കൊണ്ടു വന്നതാണ് ! അധ്യാപിക വഴക്കു പറഞ്ഞതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ വിട്ടിറങ്ങി ബീച്ചിലെത്തിയ പെണ്‍കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

കണ്ണൂര്‍: അധ്യാപിക വഴക്കു പറഞ്ഞതില്‍ മനം നൊന്ത് സ്‌കൂള്‍ വിട്ടിറങ്ങിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികള് പോലീസിനെ വട്ടംകറക്കി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിലെ ഒരു ബീച്ചില് രണ്ട് സകൂള്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ യൂണിഫോമില്‍ കുളിക്കുന്നത് കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സമീപവാസിയായ ഒരു സ്ത്രീ കുട്ടികളോട് കാര്യമന്വേഷിച്ചപ്പോള്‍ രണ്ട് ആണുങ്ങള്‍ കാറില്‍ തട്ടിക്കൊണ്ടുവന്നതാണെന്നായിരുന്നു മറുപടി. കാറില്‍ കയറിയ ഉടന്‍ തന്നെ എന്തോ സാധനം മൂക്കില്‍ മണപ്പിച്ചുവെന്നും പിന്നീട് ബോധംപോയെന്നും ബീച്ചിലെ വെള്ളത്തില് കൊണ്ടിട്ടപ്പോഴാണ് ബോധം വന്നതെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്. സംഭവമറിഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി. കണ്ണൂരിലെ പിങ്ക് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ ബീച്ചിലെത്തി. കുട്ടികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആദ്യം കുട്ടികള്‍ ഇതുതന്നെ ആവര്‍ത്തിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ കുട്ടികളുടെ കളവ് പൊളിഞ്ഞു. സ്‌കൂളിലെ അധ്യാപിക വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ഇറങ്ങിയതാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് കുട്ടികളെ രക്ഷിതാക്കളുടെ കൂടെ വിട്ടു. എന്തായാലും…

Read More

കളി കേരളാ പോലീസിനോടോ? വിടില്ല ഞങ്ങള്‍; പാറാവുകാരിയെ ആക്രമിച്ചു രക്ഷപ്പെട്ട മദ്യവില്‍പ്പനക്കാരനെ കാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നും പോലീസ് പൊക്കി

കോതമംഗലം; പാറാവു നിന്ന വനിതാ പോലീസുകാരിയെ ആക്രമിച്ച ശേഷം കാട്ടിലേക്ക് രക്ഷപ്പെട്ട അനധികൃത മദ്യവില്‍പ്പനക്കാരനെ പോലീസ് പൊക്കി. ഇന്നലെ കോതമംഗലം സര്‍ക്കിള്‍ പരിധിയിലെ ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. നമ്പൂരിക്കൂപ്പ് മോളേത്തുകുടി ജോണി(47)യെയാണ് പോലീസ് പിന്തുടര്‍ന്നു പിടികൂടിയത്. യുവതിയായ പാറാവുകാരിയെ തള്ളിയിട്ട് രാവിലെ 11 മണിയോടെ ജോണി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സമീപപ്രദേശങ്ങളില്‍ വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.  ഇതിനിടെ നമ്പൂരികൂപ്പിലെ ജോണിയുടെ വീട്ടിലും പൊലീസെത്തി.ഇവിടെ കുറച്ചുസമയം ചിലവഴിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് സമീപത്തെ വനപ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് ഒളിസങ്കേതത്തില#് നിന്നും ജോണി പിടിയിലാവുന്നത്. അനധികൃത മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ എസ് ഐ വേഷം മാറിയെത്തിയാണ് ജോണിയെ പിടികൂടിയത്.ഈ സമയം മുക്കാല്‍ കുപ്പിയോളം ബ്രാണ്ടിയും 1200 രൂപയും എസ് ഐ ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു. നാളുകളായി ഇയാള്‍ കോതമംഗലത്തെ…

Read More