ചാലക്കുടിക്കാരന്‍ ചങ്ങാതി ! മരിച്ചിട്ടും മണിയോടുള്ള പക അടങ്ങാതെ പ്രമുഖ സംവിധായകന്‍; കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കരുതെന്ന് ഭീഷണി

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി താന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയെ തടസ്സപ്പെടുത്താന്‍ പ്രമുഖ സംവിധായകന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തി.ടെക്നീഷ്യന്‍മാരോട് ഈ ചിത്രം തടസ്സപ്പെടുത്താനുള്ള നിര്‍ദേശം നല്‍കുന്നുവെന്നാണ് ആരോപണം. ഇതേവരെ ഇങ്ങേര്‍ക്ക് നിര്‍ത്താന്‍ സമയമായില്ലേയെന്നും വിനയന്‍ ചോദിക്കുന്നു.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങില്‍ നിരവധി സിനിമാപ്രവര്‍ത്തകരും പങ്കെടുതത്തിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശെന്തിലാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍രെ പൂജയ്ക്കിടെ മല്ലിക സുകുമാരന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് വിനയനെന്ന് അവര്‍ പ്രസംഗത്തില്‍ തുറന്നുപറഞ്ഞിരുന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് പൃഥിയെക്കൊണ്ട് മാപ്പ് പറയിക്കാനുള്ള ശ്രമവും നടന്നിരുന്നു. വിനയനെ വിലക്കിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നുവെന്ന് സംവിധായകന്‍…

Read More

വീട്ടിലേക്കുള്ള മടക്കം; താന്‍ ജനിച്ചു വീണ ഇലന്തൂരിലെ വീടിന്റെ പടി മോഹന്‍ലാല്‍ ചവിട്ടുന്നത് നീണ്ട 32 വര്‍ഷങ്ങള്‍ക്കു ശേഷം

പിറന്നു വീണ വീടിന്റെ പടി മോഹന്‍ലാല്‍ വീണ്ടും ചവിട്ടി. അതും നീണ്ട 32 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. ബന്ധുവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനൊപ്പമാണ് ഇലന്തൂരിലുള്ള പുന്നയ്ക്കല്‍ വീട്ടിലേക്ക് മോഹന്‍ലാല്‍ മടങ്ങിയെത്തിയത്. പുതിയ ചിത്രമായ ‘വില്ലന്റെ’ ചിത്രീകരണത്തിനിടയിലെ ഇടവേളയിലായിരുന്നു സന്ദര്‍ശനം. അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച ശേഷമായിരുന്നു വരവ്. അതിരാവിലെ ഇലന്തൂരിലെത്തിയ മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ജന്മവീട്ടില്‍ ചിലവഴിച്ചു. അടുത്ത ചില ബന്ധുക്കളുടെ വീടുകളും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. മോഹന്‍ലാലിന്റെ അമ്മാവന്റെ വീടാണ് പുന്നയ്ക്കലേത്. ബാല്യകാലത്ത് മോഹന്‍ലാല്‍ കളിച്ചു വളര്‍ന്നത് ഇവിടെയായിരുന്നു. അച്ഛന്‍ വിശ്വനാഥന്‍നായര്‍ ജോലി സൗകര്യാര്‍ഥം തിരുവനന്തപുരത്ത് മുടവന്‍മുകളിലേക്ക് താമസം മാറ്റിയതോടെയാണ് മോഹന്‍ലാലിന്റെ സന്ദര്‍ശനം നിലച്ചത്.തുടര്‍ന്ന് സിനിമയിലെ തിരക്കുകള്‍ കൂടി ആയതോടെ ഇലന്തൂരിലേക്കുള്ള സന്ദര്‍ശനം ഇല്ലാതായി. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്്ബുക്കില്‍ ഇലന്തൂരിലെ വീട്ടില്‍ ലാലിനൊന്നിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സന്ദര്‍ശനം പരസ്യമായത്.

Read More