നീതിയെയും ജനാധിപത്യത്തെയും കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്ക് എന്ത് അര്‍ഹത ! സിപിഎം പ്രതിക്കൂട്ടിലായാല്‍ ഇവറ്റകളെയൊന്നും മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ പറ്റില്ല ! സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ്

വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം അഭിപ്രായം പറയുന്ന സാസ്‌കാരിക നായകരെ സിപിഎം പ്രതിക്കൂട്ടിലാകുന്ന നിഷ്ഠൂര സംഭവങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടില്ലെന്നാണ് പൊതുജനങ്ങള്‍ക്കിടയിലെ സംസാരം. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ സിപിഎംകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതികരിക്കാന്‍ ഒരൊറ്റ സാംസ്‌കാരിക നായകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാഹിത്യ അക്കാദമിയിലേക്ക് വാഴപ്പിണ്ടിയുമായി മാര്‍ച്ച് നടത്തി. സാംസ്‌കാരിക നായകര്‍ക്ക് നട്ടെല്ലില്ല എന്നാരോപിച്ചു പ്രതീകാത്മകമായി വാഴപ്പിണ്ടി സമര്‍പ്പിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകരെ ജനകീയ വിചാരണയ്ക്ക് വിധേയരാക്കേണ്ട കാലം അതിക്രമിച്ചതായും അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന് പനിപിടിച്ചാല്‍ പോലും പ്രതിഷേധക്കുറിപ്പും കവിതയും എഴുതുന്നവര്‍ക്ക് രണ്ടു ദരിദ്ര കുടുംബങ്ങളുടെ കണ്ണുനീര്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ തൂലികകള്‍…

Read More