ബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചെന്ന് ബ്ലാസ്‌റ്റേഴ്‌സ്; ഏതു ബ്ലാസ്റ്റേഴ്‌സെന്ന് ബാങ്കോക്ക് എഫ്‌സി; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സന്നാഹമത്സരം വിവാദത്തില്‍…

തായ്ലന്‍ഡ്: പുതിയ സീസണു മുന്നോടിയായി നടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സന്നാഹമത്സരം വിവാദത്തില്‍. പുതിയ സീസണിനു മുന്നോടിയായുള്ള ഒരുക്കത്തിനായി തായ്‌ലന്‍ഡിലുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ്, ആദ്യ പരിശീലന മല്‍സരത്തില്‍ ബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചതായി ക്ലബ് അറിയിച്ചിരുന്നു. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിടുകയും ചെയ്തു. തായ്ലന്‍ഡിലെ ഹുവാ ഹിനില്‍ നടന്ന പരിശീലനക്കളിയില്‍ ബ്ലാസ്റ്റേഴ്‌സ് 4-1നു ബാങ്കോക്ക് എഫ്‌സിയെ തോല്‍പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ലെന്‍ ഡോംഗല്‍ (17), മലയാളി താരം കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സഹല്‍ അബ്ദുസമദ് (70), സ്റ്റൊജാനോവിച് (73), ഖര്‍പാന്‍ (80) എന്നിവരാണു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയതെന്നും. 86-ാം മിനിറ്റില്‍ ബാങ്കോക്ക് എഫ്‌സിക്കു വേണ്ടി പുന്‍ബൂന്‍ചു ആശ്വാസഗോള്‍ കുറിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, കേരളാ ബ്ലാസ്റ്റേഴ്‌സും തങ്ങളും തമ്മില്‍ ഇതുവരെ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സാക്ഷാല്‍ ബാങ്കോക്ക് എഫ്‌സി അധികൃതര്‍ രംഗത്തെത്തിയതോടെയാണ് ‘കളി’ മാറിയത്. ബാങ്കോക്ക് എഫ്‌സിയെ…

Read More