മരണപ്പെട്ട ഭിക്ഷാടകയുടെ സമ്പാദ്യം കണ്ട് ഞെട്ടി പോലീസ് ! താമസിച്ചിരുന്നത് മൂന്ന് ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കി…

ആലുവ: ജീവിതത്തിന്റെ അവസാനനാളുകളില്‍ ഭിക്ഷാടകയായി ജീവിച്ച വയോധിക മരിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപയുടെ സന്പാദ്യം. എടത്തല കുഴുവേലിപ്പടി ജമാഅത്ത് മസ്ജിദിന്റെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് ലക്ഷങ്ങളുടെ സന്പാദ്യം ബാക്കിവച്ചു വിടപറഞ്ഞത്. ഇവരുടെ മരണശേഷം വാടകവീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് നോട്ടുകെട്ടുകളുടെ ശേഖരം ലഭിച്ചത്. വീട്ടിലെ അലമാരയില്‍നിന്നു 1,67,620 രൂപ ലഭിച്ചു. ഭിക്ഷയായി ലഭിച്ച10, 20, 100 നോട്ടുകളായിരുന്നു ഇവയിലേറെയും. ചുരുട്ടി കൂട്ടിയ നിലയിലായിരുന്നു നോട്ടുകള്‍. മൂന്ന് ലക്ഷം രൂപ പണയം നല്‍കിയാണ് ഇവര്‍ വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഈ തുക കൂടി കൂട്ടുമ്പോള്‍ സന്പാദ്യം അഞ്ച് ലക്ഷത്തോളം വരും. പോലീസും ജനപ്രതിനിധികളും ചേര്‍ന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. മസ്ജിദ് മുറ്റത്തെ ഭിക്ഷാടനത്തിലൂടെയാണ് ഈ തുകയത്രയും വയോധിക സമ്പാദിച്ചതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഐഷാബി മരിച്ചത്. ഇവരെ പുറത്തേക്കു കാണാതായതോടെ നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍…

Read More