ആലുവ: ജീവിതത്തിന്റെ അവസാനനാളുകളില്‍ ഭിക്ഷാടകയായി ജീവിച്ച വയോധിക മരിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപയുടെ സന്പാദ്യം. എടത്തല കുഴുവേലിപ്പടി ജമാഅത്ത് മസ്ജിദിന്റെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് ലക്ഷങ്ങളുടെ സന്പാദ്യം ബാക്കിവച്ചു വിടപറഞ്ഞത്. ഇവരുടെ മരണശേഷം വാടകവീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് നോട്ടുകെട്ടുകളുടെ ശേഖരം ലഭിച്ചത്. വീട്ടിലെ അലമാരയില്‍നിന്നു 1,67,620 രൂപ ലഭിച്ചു. ഭിക്ഷയായി ലഭിച്ച10, 20, 100 നോട്ടുകളായിരുന്നു ഇവയിലേറെയും. ചുരുട്ടി കൂട്ടിയ നിലയിലായിരുന്നു നോട്ടുകള്‍. മൂന്ന് ലക്ഷം രൂപ പണയം നല്‍കിയാണ് ഇവര്‍ വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഈ തുക കൂടി കൂട്ടുമ്പോള്‍ സന്പാദ്യം അഞ്ച് ലക്ഷത്തോളം വരും. പോലീസും ജനപ്രതിനിധികളും ചേര്‍ന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. മസ്ജിദ് മുറ്റത്തെ ഭിക്ഷാടനത്തിലൂടെയാണ് ഈ തുകയത്രയും വയോധിക സമ്പാദിച്ചതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഐഷാബി മരിച്ചത്. ഇവരെ പുറത്തേക്കു കാണാതായതോടെ നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍…
Read MoreTag: old women
‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു… പടി കയറാന്‍ വയ്യാത്ത വൃദ്ധയുടെ മുമ്പില്‍ ഫയലുമായി എത്തി ജഡ്ജി;തീര്‍പ്പായത് രണ്ടു വര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസ്…
‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..’ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. തെലങ്കാനയിലെ ഭൂപാല്‍പ്പള്ളി ജില്ലാ കോടതിയില്‍ നടന്ന ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് ആധാരം. കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് അവരുമായി ബന്ധപ്പെട്ട ഫയലുകളുമായി ജഡ്ജി ഇറങ്ങി വരികയും ആ പടിക്കെട്ടില്‍ ഇരുന്ന് അവര്‍ക്ക് നീതി നല്‍കുകയും ചെയ്തു. മുടങ്ങിയപ്പോയ പെന്‍ഷന്‍ ലഭിക്കുന്നതിനായി വൃദ്ധ നടത്തിയ രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ജഡ്ജിയുടെ സന്മനസിനെത്തുടര്‍ന്ന് അന്ത്യമായത്. പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് കോടതിയുടെ പടിക്കെട്ട് കയറാനാവാതെ അവിടെ ഇരിക്കുകയായിരുന്നു വൃദ്ധ. കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. തുടര്‍ന്ന് അങ്ങോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്നങ്ങള്‍…
Read Moreവയോധികയെ പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്ന സംഭവം ! പ്രതി സകല കുറ്റകൃത്യങ്ങളിലും മാസ്റ്റര്‍ ഡിഗ്രി എടുത്തിട്ടുള്ളയാള്‍; രീതികള്‍ വിചിത്രം…
കോഴിക്കോട് മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുജീബ് റഹ്മാന്‍ കൊടും ക്രിമിനലെന്ന് പോലീസ്. സമാന രീതിയിലുള്ള പതിനഞ്ചിലധികം കേസുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലഹരി വില്‍പ്പനയിലും ഇയാള്‍ സജീവമാണെന്ന് പോലീസ് വ്യക്തമാക്കി. കവര്‍ച്ചയിലൂടെ ലഭിക്കുന്ന സ്വര്‍ണവും മൊബൈല്‍ ഫോണുമുള്‍പ്പെടെ വാങ്ങാന്‍ പതിവ് ഇടപാടുകാരുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ആക്രമണത്തിനുശേഷം മുജീബ് ചേവരമ്പലത്തെ വീട്ടിലെത്തി. പോലീസ് പിന്തുടരുന്നില്ലെന്ന് ഉറപ്പിച്ചു രണ്ട് ദിവസം വീട്ടില്‍ തങ്ങി. പിന്നീടു മലപ്പുറത്തേക്കു മുങ്ങി. പലയിടങ്ങളിലായി ഒളിച്ചുതാമസിച്ചു. തനിക്കെതിരെ അന്വേഷണമില്ലെന്നു കരുതി നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഓമശ്ശേരിയില്‍ വച്ച് പോലീസ് പിടികൂടിയത്. കവര്‍ച്ച നടത്തുന്ന ഓട്ടോയിലാണു പലപ്പോഴും സഞ്ചാരം. ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍ വാഹനം ഉപേക്ഷിക്കുന്നതാണു രീതി. പോലീസ് പിടിയിലാകാതിരിക്കാന്‍ കൃത്യമായ സുരക്ഷയോടെയാണു മുജീബിന്റെ നീക്കങ്ങള്‍. ആക്രമണ സമയം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കും. സുരക്ഷിത സ്ഥാനത്തെത്തി എന്നു തോന്നിയാല്‍ മാത്രം…
Read Moreകേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധയ്ക്ക് ദാരുണാന്ത്യം ! മരണം കേക്ക് തൊണ്ടയില്‍ കുടുങ്ങി; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…
ഓസ്‌ട്രേലിയന്‍ ദിനാചരണത്തിന്റെ ഭാഗമായി ഒരു ഹോട്ടല്‍ ഒരുക്കിയ കേക്ക് തീറ്റമത്സരത്തില്‍ പങ്കെടുത്ത വൃദ്ധയ്ക്ക് ദാരുണാന്ത്യം.ലാമിംഗ്ടണ്‍സ് ഇനത്തില്‍പെട്ട കേക്ക് തീറ്റ മത്സരത്തിലാണ് വൃദ്ധപങ്കെടുത്ത്. ജനുവരി 26 ആണ് ഓസ്‌ട്രേലിയയുടെ ദേശീയ ദിനം. ഇതിനോട് അനുബന്ധിച്ച് ക്വീന്‍സ്ലാന്‍ഡിലെ ഹാര്‍വീ ബേ ബീച്ചിലെ ദ ബീച്ച് ഹൗസ് ഹോട്ടല്‍ സംഘടിപ്പിച്ച ലാമിംഗ്ടണ്‍സ് കേക്ക് തീറ്റ മത്സരത്തിലാണ് 60കാരി പങ്കെടുത്തത്. ചോക്ലേറ്റും തേങ്ങയും കൊണ്ട് അലങ്കരിച്ച പരമ്പരാഗത സ്പോഞ്ച് കേക്കാണ് ലാമിംഗ്ടണ്‍സ്. വേഗത്തില്‍ കൂടുതല്‍ കേക്ക് തിന്നുന്നതാണ് മത്സരം. മത്സരം തുടങ്ങിയതേ ഒരു കഷ്ണം കേക്ക് എടുത്ത് വായിലേക്ക് തിരുകിയ വൃദ്ധയ്ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ശ്വാസം എടുക്കാന്‍ ഇവര്‍ ബുദ്ധിമുട്ടുന്നത് കണ്ട് സംഘാടകര്‍ വെള്ളം നല്‍കിയിരുന്നു. അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവര്‍ക്ക് കൃത്രിമ ശ്വാസവും നല്‍കി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അധികം താമസിക്കും മുമ്പെ ഇവര്‍ മരിക്കുകയായിരുന്നു. വൃദ്ധയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.…
Read More82-ാം വയസ്സിലും എന്നാ ഒരു ഇതാ ! വീട്ടിലെത്തിയ ആക്രമിയെ ചൂലും ഷാമ്പുവും കൊണ്ട് അടിച്ചൊതുക്കി അമ്മൂമ്മ; വീഡിയോ വൈറലാകുന്നു…
ഒറ്റയ്ക്കു കഴിയുന്ന വൃദ്ധരുടെ വീട് നോക്കി മോഷണം നടത്തുന്ന നിരവധി ക്രിമിനലുകളുണ്ട്. അത്തരത്തില്‍ ഒരു വീട്ടില്‍ വൃദ്ധ തനിച്ചാണെന്നു കരുതി ആക്രമിക്കാന്‍ വന്ന യുവാവിന് കിട്ടിയതാവട്ടെ എട്ടിന്റെ പണിയും. ആക്രമിക്കാന്‍ വന്ന യുവാവിനെ ചൂലും ഷാമ്പുവും ഉപയോഗിച്ചാണ് 82കാരി കീഴ്‌പ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ പ്രശസ്ത ബോഡി ബില്‍ഡറായ വില്ലി മര്‍ഫിയാണ് ചൂലും ഷാപുവും കൊണ്ട് അക്രമിയെ അടിച്ചൊതുക്കിയത്. പതിവുപോലെ വര്‍ക്കൗട്ടുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുകയായിരുന്നു വില്ലി. അപ്രതീക്ഷിതമായി വാതിലില്‍ ഒരു തട്ടു കേട്ടു. വാതിലിന് പുറത്ത് നിന്ന യുവാവ് തനിക്ക് സുഖമില്ലെന്നും ആംബുലന്‍സ് വിളിക്കാനും ആവശ്യപ്പെട്ടു. വില്ലി ഫോണെടുക്കാന്‍ തിരിഞ്ഞതും യുവാവ് വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അടുത്തുണ്ടായിരുന്ന ചെറിയ മേശ എടുത്ത് ബോഡി ബില്‍ഡര്‍ കൂടിയായ വില്ലി അടിച്ചു. ഇയാള്‍ നിലതെറ്റി വീണതോടെ മുഖത്തേക്ക് ഷാംപു ഒഴിക്കുകയായിരുന്നു. പിന്നെ ചൂലെടുത്ത്…
Read Moreകെഎസ്ആര്‍ടിസി ആംബുലന്‍സ് ആയി ! യാത്രയ്ക്കിടെ കുഴഞ്ഞു വീണ വൃദ്ധയെ ആശുപത്രിയിലെത്തിച്ചത് മിന്നല്‍ വേഗത്തില്‍…
കടക്കെണിയില്‍ നട്ടംതിരിയുകയാണെങ്കിലും കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള നന്മ പ്രവൃത്തികള്‍ തുടരുകയാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ കെഎസ്ആര്‍ടിസി കുറച്ചു നേരത്തേക്ക് ആംബുലന്‍സ് ആയി മാറി. കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ആലുപ്പുഴ ഡിപ്പോയിലെ എടിഎ 268 നമ്പര്‍ ബസാണ് ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. മങ്കൊമ്പ് സ്വദേശിനിയായ രത്‌നമ്മ (74)യാണ് യാത്രയ്ക്കിടെ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ െ്രെഡവറിന്റെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ രത്‌നമ്മയെ കഴിയുന്നത്ര വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രത്‌നമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ മനസുകാണിച്ച ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അഭിന്ദന പ്രവാഹമാണ്. മങ്കൊമ്പില്‍ നിന്ന് ബസില്‍ കയറിയതു മുതല്‍ രത്‌നമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പള്ളാത്തുരുത്തി എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വണ്ടി നേരെ ആശുപത്രിയിലേക്ക് വിടാന്‍ കണ്ടക്ടര്‍ കെ. മായ നിര്‍ദ്ദേശിക്കുകയായിരുന്നു. യാത്രക്കാരും…
Read Moreആയിക്കരയില്‍ വൃദ്ധയെ തല്ലിച്ചതച്ച് ചെറുമകള്‍ ! മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; ആയിക്കരയില്‍ നടന്ന മനുഷ്യത്വ രഹിത സംഭവം ഇങ്ങനെ…
കണ്ണൂര്‍: 90കാരിയായ വൃദ്ധയ്ക്ക് ആയിക്കരയില്‍ ക്രൂരമര്‍ദ്ദനം.ചെറുമകളായ ദീപയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തു. വൃദ്ധയായ സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍? സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അയല്‍വാസികളാണ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വൃദ്ധയെ മര്‍ദ്ദിച്ച് നിലത്തിട്ട മകള്‍ അമ്മയുടെ വസ്ത്രങ്ങള്‍ വലിച്ച് ഊരുന്നതും കാണാം. അയല്‍ക്കാര്‍ പറഞ്ഞിട്ടും ദീപ കേട്ടില്ല. അമ്മയുടെ മുടിക്കുത്തിന് പിടിച്ച് നിലത്ത്കൂടി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അയല്‍ക്കാരായ സ്ത്രീകള്‍ നോക്കി നില്‍ക്കെയാണ് ദീപയുടെ പ്രകടനം. അമ്മയെ ചെരുപ്പൂരി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദീപ സ്വന്തം അമ്മയേയും മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം മര്‍ദ്ദനമേറ്റ കല്യാണിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സംരക്ഷണം അത്താണി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു.
Read Moreഎഞ്ചിനിയറായ മകനും ഗള്‍ഫുകാരനായ മകനും തിരിഞ്ഞു നോക്കിയില്ല; 92-ാം വയസില്‍ മരണമടഞ്ഞ കുഞ്ഞമ്മയുടെ ജീവിതം ആരുടെയും കണ്ണു നനയിക്കും.
ആലപ്പുഴ: നൊന്തു പെറ്റ മാതാവിനെ ഒരു നോക്കു കാണാന്‍ പോലും കൂട്ടാക്കാതെ എഞ്ചിനിയറായ മകനും ഗള്‍ഫുകാരനായ മകനും കൈയ്യൊഴിഞ്ഞ കുഞ്ഞമ്മയ്ക്ക് 92-ാം വയസില്‍ ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുതുകുളം പഞ്ചായത്ത് 15 ാം വാര്‍ഡില്‍ കല്ലുചിറയില്‍ കുഞ്ഞമ്മയെ ഏകദേശം ഒന്നര പതിറ്റാണ്ടിനു മുമ്പാണ് മക്കള്‍ ഉപേക്ഷിക്കുന്നത്. അന്നു മുതല്‍ നാട്ടുകാരുടെ ആശ്രയത്തില്‍ കഴിഞ്ഞു വരുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷമായിരുന്നു കുഞ്ഞമ്മയുടെ ദുര്യോഗം. ഗോപി, പരമു എന്നീ രണ്ടാണ്മക്കളാണ് കുഞ്ഞമ്മയ്ക്കുണ്ടായിരുന്നത്. മൂത്തമകന് ഗോപി എന്‍ജിനിയര്‍ ഉദ്യോഗം കഴിഞ്ഞ് ചേര്‍ത്തലയിലെ സ്വന്തം വീട്ടില്‍ വിശ്രമജീവിതത്തിലാണ്. ഇതിനിടെ ഗോപി മകളെ പഠിപ്പിച്ച് ശാസ്ത്രജ്ഞയാക്കുകയും ചെയ്തു. പരമു ഖത്തറില്‍ വലിയനിലയില്‍ കഴിയുന്നു. പരമുവിന്റെ മകന് അങ്ങ് അമേരിക്കയിലും. ഇതാണ് കുഞ്ഞമ്മയുടെ മക്കളുടെയും ചെറുമക്കളുടെയും സ്ഥിതി. ഇനി കാര്യത്തിലേക്ക് കടക്കാം. പാരമ്പര്യമായി സ്വത്തുവകകളുള്ള കുടുംബമായിരുന്നു കുഞ്ഞമ്മയുടെത്. അതുക്കൊണ്ടുതന്നെ മക്കളെ വിദ്യാ സമ്പന്നരാക്കുന്നതില്‍ കുഞ്ഞമ്മയ്ക്ക് യാതൊരു…
Read More