പോലീസിനു പിണഞ്ഞ അമളി; യാചകരെന്നു കരുതി പോലീസ് പുനരധിവാസകേന്ദ്രത്തിലാക്കിയത് ലക്ഷപ്രഭുക്കളെ; നടപടി ഇവാന്‍കാ ട്രംപിന്റെ വരവു പ്രമാണിച്ച്

ഹൈദരാബാദ്: യാചകരെന്നു തെറ്റിദ്ധരിച്ച് ഹൈദരാബാദ് പോലീസ് പിടിച്ച് പുനരധിവാസകേന്ദ്രത്തിലാക്കിയത് രണ്ട് ലക്ഷാധിപതികളെ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഹൈദരാബാദില്‍ നിന്ന് ഭീക്ഷാടകരെ നീക്കുന്ന നടപടിക്കിടെയാണ് പോലീസിന് അമളി പിണഞ്ഞത്. ലങ്കാര്‍ ഹവുസിലെ ദര്‍ഗയില്‍ നിന്ന് ചെര്‍ലാപള്ളി ജയിലിലെ ആനന്ദാശ്രമത്തില്‍ എത്തിച്ച രണ്ട് സ്ത്രീകള്‍ പോലീസുകാരുമായി തര്‍ക്കിക്കുന്നത് കണ്ടതോടെയാണ് അധികൃതര്‍ വിവരം തിരക്കിയത്. ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഇരുവരും ഭിക്ഷക്കാരാണോ എന്ന് അപ്പോള്‍ത്തന്നെ സംശയം തോന്നിയതായി അധികൃതര്‍ പറയുന്നു. പിന്നീട് വിശദമായി സംസാരിച്ചപ്പോഴാണ് ഉന്നതവിദ്യാഭ്യാസസവും മികച്ച നിലയില്‍ ജീവിക്കുന്നവരുമാണ് സ്ത്രീകളെന്ന് ബോധ്യപ്പെട്ടത്. ഇതില്‍ ഒരാളായ 50 വയസ്സുള്ള ഫര്‍സാന ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഫര്‍സാനയും ഭര്‍ത്താവും ഏതാനും വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അമീര്‍പേട്ടില്‍ ലക്ഷ്വറി അപാര്‍ട്ട്മെന്റും ഇവര്‍ക്ക് സ്വന്തമായുണ്ട്. കഴിഞ്ഞയിടെ ഭര്‍ത്താവ് മരിച്ചതോടെ മാനസികാസ്വാസ്ഥ്യത്തിലായി…

Read More