പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ ച​വി​ട്ടി മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച് യു​വ​തി ! പ്ര​തി മ​ര​ണ​മ​ട​ഞ്ഞു

മ​ദ്യ​ല​ഹ​രി​യി​ല്‍ ത​ന്നെ പീ​ഡി​പ്പി​ക്കാ​ന്‍ വ​ന്ന​യാ​ളെ മ​ര്‍​ദ്ദി​ച്ച് കൊ​ന്ന് യു​വ​തി. ഹൈ​ദ​രാ​ബാ​ദ് രാ​ജേ​ന്ദ്ര​ന​ഗ​റി​ലാ​ണ് സം​ഭ​വം. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി​ചെ​യ്യു​ന്ന ശ്രീ​നി​വാ​സ് (46) എ​ന്ന​യാ​ളെ​യാ​ണ് 45കാ​രി മ​ര്‍​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് വീ​ടി​ന് പു​റ​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ശ്രീ​നി​വാ​സ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ള്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ വീ​ടു​വി​ട്ടി​റ​ങ്ങി സ​മീ​പ​പ്ര​ദേ​ശ​ത്തേ​ക്ക് ന​ട​ന്നെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് യു​വ​തി അ​വ​രു​ടെ വീ​ടി​ന് പു​റ​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. അ​ല്‍​പം അ​ക​ലെ​യാ​യി യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ശ്രീ​നി​വാ​സ് യു​വ​തി​യു​ടെ അ​ടു​ത്തെ​ത്തി സാ​രി വ​ലി​ച്ചു​മാ​റ്റു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഞെ​ട്ടി​യു​ണ​ര്‍​ന്ന യു​വ​തി ബ​ഹ​ളം​വെ​യ്ക്കു​ക​യും ശ്രീ​നി​വാ​സി​നെ മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക് പൈ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് യു​വ​തി ശ്രീ​നി​വാ​സി​നെ അ​ടി​ച്ച​ത്. സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം ച​വി​ട്ടു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. ബ​ഹ​ളം​കേ​ട്ട് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും അ​യ​ല്‍​ക്കാ​രും എ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​ര്‍…

Read More

ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ യു​വ​തി​യെ വെ​ട്ടി​നു​റു​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ യു​വ​തി​യെ വെ​ട്ടി​നു​റു​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി യാ​രം അ​നു​രാ​ധ റെ​ഡ്ഡി​യാ​ണ് അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 48 കാ​ര​ൻ ച​ന്ദ​ർ​മോ​ഹ​നെ പോ​ലീ​സ് പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ്ത്രീ​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്. ച​ന്ദ​ർ മോ​ഹ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു അ​നു​രാ​ധ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. അ​നു​രാ​ധ​യി​ൽ​നി​ന്ന് വ​ലി​യ​തോ​തി​ൽ ഇ​യാ​ൾ പ​ണ​വും വാ​ങ്ങി​യി​രു​ന്നു. അ​നു​രാ​ധ ഇ​ത് തി​രി​കെ ചോ​ദി​ച്ച​താ​ണ് ച​ന്ദ​ർ മോ​ഹ​നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 17നു ​തീ​ഗ​ൽ​ഗു​ഡ റോ​ഡി​ന് സ​മീ​പ​മു​ള്ള അ​ഫ്സ​ൽ ന​ഗ​ർ ക​മ്യൂ​ണി​റ്റി​ഹാ​ളി​ന് എ​തി​ർ​വ​ശ​ത്തു മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​ത്ത് ക​റു​ത്ത ക​വ​റി​ൽ യു​വ​തി​യു​ടെ ത​ല ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം പു​റ​ത്ത​റി​യു​ന്ന​ത്.

Read More

മ​ഴ​യി​ല്‍ ക​ട മു​ങ്ങി ! ബി​രി​യാ​ണി ചെ​മ്പോ​ടെ ന​ടു​റോ​ഡി​ല്‍; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ക​ന​ത്ത​മ​ഴ​യി​ല്‍ രാ​ജ്യ​ത്തി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ല്‍ ഹോ​ട്ട​ലി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബി​രി​യാ​ണി, ചെ​മ്പോ​ടെ ഒ​ലി​ച്ചു​പോ​കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ഇ​ന്ന​ലെ ഹൈ​ദ​ര​ബാ​ദി​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ഹ​ദീ​ബ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ​യാ​ണ് ബി​രി​യാ​ണി പാ​ത്ര​ങ്ങ​ള്‍ ഒ​ലി​ച്ചു​പോ​യ​ത്. ര​ണ്ട് വ​ലി​യ പാ​ത്രം നി​റ​യെ മൂ​ടി​വ​ച്ച ബി​രി​യാ​ണി, ചെ​മ്പോ​ടെ വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ബി​രി​യാ​ണി ഓ​ര്‍​ഡ​ര്‍ ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ തീ​ര്‍​ത്തും നി​രാ​ശ​രാ​കു​മെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ര്‍ ചെ​യ്ത​ത്. വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ഒ​ഴു​കി​യെ​ത്തു​ന്ന വീ​ട്ടു​കാ​ര്‍ സ​ന്തോ​ഷ​ത്തി​ലാ​കു​മെ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്റ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് കൂ​ടെ ഒ​ഴു​കു​ന്ന മൂ​സി ന​ദി​യും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

Read More

ഹൈദരാബാദില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍ മാതാപിതാക്കളുടെ നെട്ടോട്ടം ! ഇതേക്കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത്…

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ ഹൈദരാബാദില്‍ വന്‍ വിവാഹത്തിരക്ക്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാനുള്ള തിടുക്കത്തിലാണ് മിക്ക ഗ്രാമവാസികളും. തന്റെ പെണ്‍മക്കളെ കുറഞ്ഞ ദിവസത്തിനുള്ളില്‍ വിവാഹം ചെയ്തു വിടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഹൈദരാബാദിലെ ചില ഗ്രാമീണര്‍. സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് കല്യാണങ്ങളുടെ ഒരു നീണ്ട നിരയ്ക്കാണ് ഹൈദരാബാദ് സാക്ഷിയായത്. ഈ പ്രവണത ഇപ്പോഴും ഗ്രാമങ്ങളില്‍ തുടരുകയാണ്. 2022ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മകളുടെ വിവാഹം കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ടി വന്നത് വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാരണമാണെന്നാണ് ഹൈദരാബാദിലെ കാലാ പത്തര്‍ നിവാസി ഹമീദാ സുല്‍ത്താന്‍ വെളിപ്പെടുത്തുന്നത്. തനിക്ക് മൂന്ന് പെണ്‍മക്കളാണുള്ളതെന്നും കോവിഡിന് പുറമേ കല്യാണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹമീദ പറയുന്നു. മൂത്ത മകളുടെ വിവാഹം പതിനെട്ട് വയസിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാല് പെണ്‍മക്കളും…

Read More

ആന്റിബോഡി കോക്‌ടെയില്‍ അതീവ ഫലപ്രദം ! കോക് ടെയില്‍ നല്‍കിയ 40 രോഗികളില്‍ ഒറ്റ ദിവസത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതായെന്ന് ഡോക്ടര്‍…

കോവിഡ് രോഗികൡ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ആന്റിബോഡി കോക് ടെയില്‍ വളരെ ഫലപ്രദമെന്ന് വിവരം. 040 കോവിഡ് രോഗികളില്‍ ആന്റിബോഡി കോക്‌ടെയില്‍ പരീക്ഷിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ഡ്രോളജി. മോണോക്ലോണല്‍ കോക്‌ടെയില്‍ മരുന്നിന്റെ ഒറ്റ ഡോസാണ് രോഗികള്‍ക്ക് നല്‍കിയത്. മരുന്ന് നല്‍കി 24 മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ മാറിയെന്ന് ആശുപത്രി മേധാവി പറഞ്ഞു. യു എസില്‍ നടന്ന പഠനങ്ങളില്‍ കോവിഡിന്റെ ബ്രിട്ടീഷ്, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡി കോക്‌ടെയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഡെല്‍റ്റ വകഭേദത്തിനെതിരേ ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരേ ചികിത്സ ഫലപ്രദമാണോയെന്നാണ് ഹൈദരാബാദിലെ ആശുപത്രിയല്‍ പരിശോധിച്ചത്. 40 രോഗികളെ ഒരാഴ്ചയോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവര്‍ പൂര്‍ണമായും രോഗമുക്തി നേടിയെന്നും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം ഇല്ലെന്ന് വ്യക്തമായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.…

Read More

ഭാര്യ ഒളിച്ചോടിയതിന്റെ വൈരാഗ്യത്തില്‍ ‘സൈക്കോ’യായി ! 18 സ്ത്രീകളെ കൊന്ന 45കാരന്‍ ഒടുവില്‍ പിടിയില്‍; സംഭവം ഹൈദരാബാദില്‍…

പതിനെട്ടു സ്ത്രീകളെ കൊലപ്പെടുത്തിയ നാല്‍പ്പത്തിയഞ്ചുകാരന്‍ ഹൈദരാബാദില്‍ പിടിയിലായി. ഹൈദരാബാദില്‍ അടുത്തിടെ നടന്ന രണ്ടു യുവതികളുടെ മരണത്തിലെ അന്വേഷണമാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. സിറ്റി പൊലീസ് ടാസ്‌ക് ഫോഴ്‌സും രച്ചകൊണ്ട കമ്മിഷണറേറ്റിലെ പൊലീസും ചേര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 21 കേസുകളില്‍ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. 16 കൊലപാതകങ്ങള്‍, നാലു സ്വത്ത് കേസുകള്‍, പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപെടല്‍ എന്നീ കേസുകളിലാണ് ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. 21-ാം വയസ്സില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകളോട് വൈരാഗ്യപരമായ രീതിയില്‍ പെരുമാറാന്‍ ഇയാള്‍ തീരുമാനിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 2003 മുതലാണ് ഇയാള്‍ കൊലപാതകം പോലുള്ള ക്രിമിനല്‍ പരിപാടികള്‍ തുടങ്ങിയത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ ലൈംഗിക താല്‍പര്യമുണ്ടെന്ന് കാട്ടി പണം നല്‍കി വശത്താക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇവര്‍ക്കൊപ്പം മദ്യപിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ഇത്തരത്തില്‍ കൊല നടത്തിയതിനുശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍…

Read More

പോലീസിനു പിണഞ്ഞ അമളി; യാചകരെന്നു കരുതി പോലീസ് പുനരധിവാസകേന്ദ്രത്തിലാക്കിയത് ലക്ഷപ്രഭുക്കളെ; നടപടി ഇവാന്‍കാ ട്രംപിന്റെ വരവു പ്രമാണിച്ച്

ഹൈദരാബാദ്: യാചകരെന്നു തെറ്റിദ്ധരിച്ച് ഹൈദരാബാദ് പോലീസ് പിടിച്ച് പുനരധിവാസകേന്ദ്രത്തിലാക്കിയത് രണ്ട് ലക്ഷാധിപതികളെ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഹൈദരാബാദില്‍ നിന്ന് ഭീക്ഷാടകരെ നീക്കുന്ന നടപടിക്കിടെയാണ് പോലീസിന് അമളി പിണഞ്ഞത്. ലങ്കാര്‍ ഹവുസിലെ ദര്‍ഗയില്‍ നിന്ന് ചെര്‍ലാപള്ളി ജയിലിലെ ആനന്ദാശ്രമത്തില്‍ എത്തിച്ച രണ്ട് സ്ത്രീകള്‍ പോലീസുകാരുമായി തര്‍ക്കിക്കുന്നത് കണ്ടതോടെയാണ് അധികൃതര്‍ വിവരം തിരക്കിയത്. ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഇരുവരും ഭിക്ഷക്കാരാണോ എന്ന് അപ്പോള്‍ത്തന്നെ സംശയം തോന്നിയതായി അധികൃതര്‍ പറയുന്നു. പിന്നീട് വിശദമായി സംസാരിച്ചപ്പോഴാണ് ഉന്നതവിദ്യാഭ്യാസസവും മികച്ച നിലയില്‍ ജീവിക്കുന്നവരുമാണ് സ്ത്രീകളെന്ന് ബോധ്യപ്പെട്ടത്. ഇതില്‍ ഒരാളായ 50 വയസ്സുള്ള ഫര്‍സാന ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഫര്‍സാനയും ഭര്‍ത്താവും ഏതാനും വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അമീര്‍പേട്ടില്‍ ലക്ഷ്വറി അപാര്‍ട്ട്മെന്റും ഇവര്‍ക്ക് സ്വന്തമായുണ്ട്. കഴിഞ്ഞയിടെ ഭര്‍ത്താവ് മരിച്ചതോടെ മാനസികാസ്വാസ്ഥ്യത്തിലായി…

Read More